മാനസിക നില തെറ്റി ആരോരുമില്ലാതെ അഗതി മന്ദിരത്തില്‍ കഴിഞ്ഞത് കോടീശ്വരി. കാണാതെ പോയ ഭാര്യയെ തേടി ഭര്‍ത്താവ് ശശിധരന് അഗതിമന്ദിരത്തിലെത്തിയതോടെയാണ് മാഗിയ്ക്ക് ശാപമോക്ഷം ലഭിച്ചത്. പത്തു മാസമായി കാണാതായ മാഗിയെ നേരില്‍ കണ്ടതിന്റെ സന്തോഷം സുവിശേഷക്കാരനായ ശശിധരന്റെ വാക്കുകളിലുണ്ടായിരുന്നു. ഇരുവരുടെയും കൂടിച്ചേരല്‍ അയനാവരം അന്‍പകം അഗതിമന്ദിരത്തിലെ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു. ചെന്നൈയില്‍ ശശിധരനും മാഗിയും താമസിച്ചിരുന്ന ആദംബാക്കത്ത് നിന്നു കഴിഞ്ഞ ഓഗസ്റ്റ് 26നാണ് മാഗിയെ കാണാതായത്. പത്ത് മാസത്തെ തെരച്ചിലിനൊടുവില്‍ ഭാര്യ സുരക്ഷിതയായി അയനാവരം അന്‍പകം അഗതിമന്ദിരത്തിലുണ്ടെന്ന് ശശിധരന് അറിഞ്ഞതു കഴിഞ്ഞ ദിവസമായിരുന്നു. പലയിടത്തും അന്വേഷിച്ചിട്ടും ആദമ്ബാക്കം പൊലീസില്‍ അറിയിച്ചിട്ടും മാഗിയെ കണ്ടെത്താനായില്ലെന്നും അവരെ ഉടന്‍ തനിക്കൊപ്പം കൊണ്ടുപോകുമെന്നും ശശിധരന് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാഗിയെ ശശിധരന്റെ കൂടെ വിടുമെന്ന് അന്‍പകം അധികൃതര്‍ വ്യക്തമാക്കി. ചില ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്ന മാഗി 2016 മുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന്…
Read More