ലോകം ആഘോഷിച്ച ദിവസമായിരുന്നു ഇന്നലെ, ബ്ലഡ് മൂണ്‍, ബ്ലൂ മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നിങ്ങനെ വിവിധ ചാന്ദ്രപ്രതിഭാസങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കണ്ടു. 150 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം കാണാന്‍ പറ്റിയത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നവരുമുണ്ട്. എന്നാല്‍ ഇനിയൊരു ബ്ലഡ്മൂണ്‍ കാണാന്‍ മനുഷ്യരാശി അവശേഷിക്കുമോയെന്ന ചോദ്യമുയര്‍ത്തുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൂര്യനില്‍ നിന്നുള്ള വിനാശകരമായ കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയെ രക്ഷിക്കുന്നതില്‍ ഭൗമകാന്തിക വലയത്തിന് നിര്‍ണായസ്ഥാനമാണുള്ളത്. എന്നാല്‍ കഴിഞ്ഞ 200 വര്‍ഷം കൊണ്ട് 15 ശതമാനത്തിന്റെ കുറവാണ് കാന്തികവലയത്തിന് വന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകവും ബഹിരാകാശത്തേക്ക് ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതുമായ കാന്തിക വലയത്തിലുണ്ടായ വ്യതിയാനം ഭൂമിയുടെ ദക്ഷിണ-ഉത്തര ധ്രുവങ്ങളുടെ സ്ഥാനത്തിലും കാര്യമായ മാറ്റമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഫോര്‍ അറ്റ്‌മോസ്ഫിയറിക്…
Read More