കടല്‍യാത്രികര്‍ക്ക് അത്യാന്താപേക്ഷിതമായ ഒന്നാണ് വടക്കുനോക്കിയന്ത്രം.കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും എന്തിനേറെ അന്തര്‍വാഹിനികള്‍ക്കു വരെ ‘വഴി’ കാണിച്ചു കൊടുക്കുന്നത് വടക്കുനോക്കിയന്ത്രത്തിലെ സൂചിയാണ്. ഭൂമിയിലെ കാന്തിക ധ്രുവങ്ങള്‍ക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ കാന്തിക ധ്രുവങ്ങളുടെ ‘വേള്‍ഡ് മാഗ്നറ്റിക് മോഡല്‍’ ഗവേഷകര്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യാറുമുണ്ട്. 2015ലായിരുന്നു ഏറ്റവും ഒടുവില്‍ അപ്ഡേറ്റ് ചെയ്തത്. അടുത്തത് 2020ലാണ്. പക്ഷേ ഇപ്പോള്‍ അടിയന്തിരമായി ഗവേഷകര്‍ മാപ്പിംഗ് ആരംഭിച്ചിരിക്കുകയാണ്. ഭൂമിയ്ക്കടിയിലെ ചില അസാധാരണ സംഭവങ്ങളാണ് ഗവേഷകരെ ഇതിനു പ്രേരിപ്പിച്ചിരിക്കുന്നത്. ഉത്തര കാന്തിക ധ്രുവത്തിലുണ്ടാകുന്ന ദുരൂഹമായ സ്ഥാനചലനമാണു ഗവേഷകരുടെ ഉറക്കം കെടുത്തുന്നത്. ഉത്തരകാന്തിക ധ്രുവത്തിനു നേരെയാണ് വടക്കുനോക്കിയന്ത്രത്തിന്റെ സൂചി തിരിഞ്ഞു നില്ക്കുക. ധ്രുവങ്ങള്‍ക്ക് ഓരോ വര്‍ഷവും കിലോമീറ്ററുകളോളം സ്ഥാനചലനം സംഭവിക്കുക. പതിവാണ്. എന്നാല്‍ അടുത്ത കാലത്താണ് ഉത്തരധ്രുവത്തിന്റെ ‘ഭ്രാന്തന്’ ചലനം ശ്രദ്ധയില്‍പ്പെട്ടത്. കാനഡയില്‍ നിന്ന് ഉത്തര കാന്തിക ധ്രുവം സൈബീരിയയുടെ ഭാഗത്തേക്കാണു നീങ്ങുന്നത്. അതും…
Read More