മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ 2022ലെ മാഗ്സസെ അവാര്‍ഡ് നിരസിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനമെന്ന് സൂചന. പുരസ്കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ്…
Read More