മലയാള സിനിമയില്‍ പുതുചരിത്രം രചിക്കുമെന്ന് കരുതിയ മഹാഭാരതം അകാലചരമം അടയുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമ ആരാധകര്‍. എംടി തിരക്കഥ തിരികെ ചോദിച്ച് കേസുകൊടുത്തതും സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിഞ്ഞു കളിക്കുന്നതുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ഇതിനിടെ ശ്രീകുമാര്‍ മേനോനുമായി ഇനിയൊരു ബന്ധവുമില്ലെന്നും എംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതം നിര്‍മിക്കുമെന്നും പറഞ്ഞ് നിര്‍മാതാവ് ബി ആര് ഷെട്ടി രംഗത്തു വരികയും ചെയ്തു. ഇപ്പോള്‍ മറ്റൊരു മഹാഭാരത വാര്‍ത്ത വരുകയാണ് അങ്ങ് ബോളിവുഡില്‍ നിന്ന്. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടന് ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു. 1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം…
Read MoreTag: mahabharat
ആമിര്‍ ഖാന്റെ മഹാഭാരതത്തില്‍ അര്‍ജ്ജുനനായി പ്രഭാസ് ! നിര്‍മാതാക്കളില്‍ ചൈനീസ് കമ്പനിയും; പുതുമുഖങ്ങളെ തേടി ആമിര്‍…
ആമിര്‍ ഖാന്റെ ബിഗ്ബജറ്റ് ചിത്രം മഹാഭാരതത്തില്‍ ബാഹുബലി താരം പ്രഭാസുമെന്ന് റിപ്പോര്‍ട്ട്. എയര്‍ പോര്‍ട്ടില്‍ കൈയില്‍ മഹാഭാരതവുമായി ആമിര്ഖാനെത്തുന്നത് വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ ഒരു ചൈനീസ് കമ്പനിയും തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിഹാസ കഥകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് ചൈനീസ് ജനത. ആമിറിന്റെ ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേയ്ക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മിക്കുന്ന മഹാഭാരതത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ സിനിമ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്പോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണെ പരിഗണിക്കുന്നു. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിലെ മറ്റു…
Read Moreഅറ്റ്ലസ് രാമചന്ദ്രന് കൈത്താങ്ങുമായി ബി ആര് ഷെട്ടി; ജ്യുവല്ലറി ഉടമയുടെ ജയില്‍മോചനം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് പിന്നിലും യുഎഇ എക്സ്ചേഞ്ച് ഉടമ; ഷെട്ടിയുടെ ബന്ധങ്ങള്‍ രാമചന്ദ്രന് തുണയാകും
ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് കരുക്കള്‍ നീക്കുന്നത് പ്രമുഖ കര്‍ണാടക വ്യവസായി ബി.ആര് ഷെട്ടി. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്റെ വിശ്വാസം. മസ്കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. പുറത്ത് വരാനായാല്‍ ആ പണം കൊണ്ട് കടങ്ങള്‍ വീട്ടാനാകും. ഇക്കാര്യം യുഎഇ അധികൃതരെ ബോധ്യപ്പെടുത്താന്‍ ഷെട്ടിയും സഹായവുമായി രംഗത്തുണ്ട്. രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തിന്റെ അടുത്ത…
Read Moreരണ്ടാമൂഴത്തില്‍ ലാലേട്ടന്റെ പ്രതിഫലം 60 കോടി! ഇന്ത്യയില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് സല്മാന് ഖാന് മാത്രം
കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന് റിക്കാര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 1000 കോടി രൂപ ബജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്ന വാര്‍ത്തതന്നെ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് അടുത്ത ഞെട്ടല്‍ സമ്മാനിച്ച് ലാലിന്റെ പ്രതിഫലക്കാര്യം വെളിയില്‍ വന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറുപത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്മാന് ഖാനാണ്. ഇതോടെ പ്രതിഫലക്കാര്യത്തില്‍ മോഹന്‍ലാല്‍ സല്മാന് ഖാനൊപ്പമെത്തും. അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്ക്കൊന്നും ഞെട്ടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.കാരണം സാഹസിക രംഗങ്ങള്‍ ഒട്ടേറെയുള്ള ചിത്രത്തിനായി തന്റെ ഒന്നര വര്‍ഷമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല. ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത്…
Read More