ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്കുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎംഅബൂബക്കര്‍ പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും…
Read More