തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസുകാരായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പന്‍വേലില്‍ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് പോലീസ് അറയിച്ചു. സ്കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് വ്യക്തമാവുകയായിരുന്നു. കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Read MoreTag: Maharashtra
മതനേതാവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് ! മഹാരാഷ്ട്രയിലെ അകോലയില്‍ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു;നിരോധനാജ്ഞ
മഹാരാഷ്ട്രയിലെ അകോലയില്‍ നിരോധനാജ്ഞ. സ്ഥലത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അകോലയിലെ ഓള്‍ഡ് സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ വൈകീട്ടാണ് രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചു. ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു മതനേതാവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധം സാമുദായിക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം കല്ലെറിയുകയും തെരുവില്‍ ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
Read More16കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത് 12 മണിക്കൂര്‍ ! എട്ടുപേര്‍ പിടിയില്‍; പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും…
രാജ്യത്തെ നടുക്കി നിര്‍ഭയ മോഡല്‍ സംഭവം വീണ്ടും. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരിയെയാണ് കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പാല്‍ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ എത്തിക്കുകയും അവിടെവച്ച് എട്ടു പേര് പന്ത്രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പെണ്‍കുട്ടിയെ ബംഗ്ലാവിലെത്തിച്ചത്. തുടര്‍ന്ന് ഇയാളും മറ്റ് ഏഴു പേരും അന്ന് രാത്രി മുതല്‍ ശനിയാഴ്ച രാവിലെ പതിനൊന്നുമണി വരെ മാറി മാറി പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്കുന്ന വിവരം. ബംഗ്ലാവില്വച്ചും പിന്നീട് കടല്തീരത്തിനടുത്തുള്ള കുറ്റിക്കാട്ടില്വച്ചും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി എട്ടുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read Moreഭാര്യമാര്‍ പീഡിപ്പിക്കുന്നു ! പ്രതിഷേധവുമായി തെരുവിലിറങ്ങി ഭര്ത്താക്കന്മാര്; നിയമനിര്‍മാണം നടത്തണമെന്നാവശ്യം…
ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ പോരാട്ടവുമായി ഒരു കൂട്ടം ഭര്ത്താക്കന്മാര് തെരുവില്‍. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ടാണ് ഇവര്‍ കഴിഞ്ഞ ദിവസം തെരുവില്‍ പ്രക്ഷോഭം നടത്തിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് വീട്ടിലെ അനീതികള്‍ക്കെതിരെ ഒരുകൂട്ടം ഭര്ത്താക്കന്മാര് രംഗത്തിറങ്ങിയത്. ഇണകളില്‍ സന്തുഷ്ടരല്ലാത്ത ചില ഭര്ത്താക്കന്മാര് തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗബാദില്‍ ഒരു ‘പത്നി പീഡിത്’ ആശ്രമം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഇപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭര്‍ത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാര്‍ ‘വത് പൂര്‍ണിമ’ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ ആല്‍മരങ്ങളെ ആരാധിക്കുന്നു. ഇതിന് ബദലായി ഇന്നലെ പുരുഷന്മാര് ആല്‍മരത്തെ ആരാധിച്ചു വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി പത്നി പീഡിത് ആശ്രമത്തിന്റെ…
Read Moreകര്‍ഷകനായതിനാല്‍ പ്രേമിക്കാന്‍ പെണ്ണിനെ കിട്ടുന്നില്ല ! മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി കര്ഷകന്…
കര്‍ഷകനായതിനാല്‍ തനിക്ക് പ്രണയം നിഷേധിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയോടു പരാതിപ്പെട്ട് കര്ഷകന്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കാണ് വിചിത്രമായ പരാതി ലഭിച്ചിരിക്കുന്നത്. ഹിംഗോളിയില്‍ നിന്നുള്ള കര്‍ഷകനാണ് ‘സ്നേഹം’ എന്ന പേരിലുള്ള കത്ത് അയച്ചിരിക്കുന്നത്. ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കര്‍ഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കര്‍ഷകന്റെ കത്ത് തുടങ്ങുന്നത്. തന്റെ സത്യസന്ധമായ പ്രണയം കര്‍ഷകനായതിന്റെ പേരില്‍ നിഷേധിക്കപ്പെട്ടന്നാണ് പരാതി. ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്. കര്‍ഷകനായതിന്റെ പേരില്‍ മാത്രം പ്രണയത്തില്‍ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാള്‍ പ്രാധാന്യം ലഭിക്കുന്നെന്നെല്ലാം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയകഥയിലെ നായികാ-നായകന്മാരായ ഹീര്‍-രാഞ്ജയുടെ ഉദാഹരണവും കത്തില്‍ പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ഉദ്ധവ്ജിയില് നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുമെന്ന്…
Read Moreആളില്ലാത്ത വീട്ടില്‍ നിന്ന് ആഡംബര കാറും റോളക്സ് വാച്ചും സ്വര്‍ണവും കവര്‍ന്നു ! മഹാരാഷ്ട്ര സ്വദേശി പിടിയില്‍…
കാസര്‍ഗോഡ് കുമ്പളയിലെ ആളില്ലാത്ത വീട്ടില്‍നിന്ന് ആഡംബരക്കാറും വാച്ചും സ്വര്‍ണവും കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘാംഗം പിടിയില്‍. മഹാരാഷ്ട്ര താന യശോദ നഗറിലെ ബാലനാരായണ കുബലി (52)നെയാണ് കാസര്‍ഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായരും കുമ്പള ഇന്‍സ്പെക്ടര്‍ പി.പ്രമോദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഘം മോഷ്ടിച്ച ടൊയോട്ടയുടെ ആഡംബരകാര്‍ മഹാരാഷ്ട്രയില്‍നിന്ന് കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മാറ്റിയിരുന്നു. കുമ്പള സോങ്കാലിലെ ജി.എം.അബ്ദുള്ളയുടെ വീട്ടില്‍ ജനുവരി 14-ന് രാത്രിയിലായിരുന്നു മോഷണം. കേസില്‍ രണ്ടുപേരെ മാര്‍ച്ച് ഒന്‍പതിന് അറസ്റ്റ് ചെയ്തിരുന്നു. ഉപ്പള ഭഗവതി ഗേറ്റിനുസമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ വീട്ടില്‍ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കവര്‍ച്ചക്കാരായ ആറുപേര്‍ കാറിലാണ് മോഷണത്തിനെത്തിയത്. പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു കാറും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അതും മൊബൈല്‍ ടവര്‍ ലൊക്കേഷനും…
Read Moreഅടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്ക് ഫോഴ്സ് പറയുന്നതിങ്ങനെ…
അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്ക് ഫോഴ്സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…
Read Moreകോവിഡിന്റെ മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര ! ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിലയിരുത്തല്‍…
കോവിഡ് രാജ്യത്ത് തന്നെ ഏറ്റവും ദുരന്തം വിതച്ച സ്ഥലമായ മഹാരാഷ്ട്രയില്‍ ജനങ്ങളുടെ ഭീതി കൂട്ടി മൂന്നാം തരംഗ ഭീഷണി. ജൂലൈ-ഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാ ണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്കുന്ന സൂചന. രാജ്യത്ത് അലയടിച്ച കോവിഡിന്റെ ആദ്യതരംഗത്തിലും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗത്തിലും ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര് കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി…
Read Moreമൂന്നു കുട്ടികള്‍ ഉള്ള കാര്യം മറച്ചുവെച്ചു ! സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചു…
പൂന ജയില്‍ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്‍വീസില്‍ നിന്നു പുറത്താക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നതാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം. കൂടാതെ ഇക്കാര്യം മറച്ചു വച്ചതിനും കൂടിയാണ് നടപടി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് 2005 മുതല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ട് പെണ്മക്കളുള്ള കാര്യം ജോലിയ്ക്കു ചേരുമ്പോള്‍ തന്നെ സ്വാതി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ 2007ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചുവെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ജോലി തെറിച്ചത്.
Read Moreലോക്ക്ഡൗണ്‍ മുതലെടുത്ത് കള്ളന്മാര് ! മോഷണ വസ്തുക്കളില്‍ അരിയും മുട്ടയും മുതല്‍ സിഗരറ്റും തമ്പാക്കും വരെ; പല കള്ളന്മാര്ക്കും കോവിഡ്; പിടിക്കുന്ന പോലീസുകാര്‍ ക്വാറന്റൈനിലാകും…
ലോക്ക്ഡൗണ്‍ മുതലെടുത്ത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവസരം മുതലെടുത്ത് നിരവധി കള്ളന്മാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ആളുകളെല്ലാം വീട്ടിനുള്ളിലായപ്പോള്‍ സ്വര്‍ണവും പണവും അടിച്ചുമാറ്റാമെന്ന മോഹം ഉപേക്ഷിച്ച കള്ളന്മാര് ഇപ്പോള്‍ ഉന്നംവച്ചിരിക്കുന്നത് പലചരക്ക് കടകളും ബേക്കറികളും മദ്യവില്‍പ്പന ശാലകളുമാണ്. ലോക്ക്ഡൗണ്‍ കര്‍ശനമായതോടെ കള്ളന്മാരുടെ ഇഷ്ടകേന്ദ്രമായി മാറിയ മഹാരാഷ്ട്രയില്‍ നടന്ന ഒരു മോഷണ പരമ്പരയില്‍ ഒരു റസ്റ്ററന്റില്‍ നിന്നും പോലീസ് സാധനങ്ങള്‍ കുറിച്ച ഒരു ലിസ്റ്റ് കണ്ടെത്തി. ബേക്കറി സാധനങ്ങള്‍ക്ക് പുറമേ മുട്ടയും വെണ്ണയുമെല്ലാം ഇതില്‍ കുറിച്ചിരുന്നു. ഭിവാനിയിലെ ഒരു കടയില്‍ നടന്ന മോഷണത്തില്‍ പോയത് 300 മുട്ടകളും ആറ് പായ്ക്കറ്റ് ധാന്യപ്പൊടികളും നാലു ലിറ്റര്‍ പാലും 60 ബാഗ് അരിയും ആയിരുന്നു. അരിയും പച്ചക്കറികളും ഉള്‍പ്പെടെ രാകേഷ് കിരാനാ എന്ന കടയില്‍ നിന്നും പോയത് രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളായിരുന്നു. ബോറിവാലിയിലെ ഒരു കടയില്‍…
Read More