അതീവ നാടകീയ രംഗങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത സഖ്യം രൂപീകരിച്ചുകൊണ്ടാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ശിവസേനയെ ഒപ്പം നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപീകരണമാണ് അമിത് ഷാ ആഗ്രഹിച്ചത്. എന്നാല്‍ ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് ദേവേന്ദ്ര ഫട്നാവിസ് കടുംപിടിത്തം നടത്തിയതോടെയാണ് അമിത്ഷായുടെ മോഹം പൊലിഞ്ഞത്. അതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. എന്നാല്‍ എന്തു വിലകൊടുത്തും മഹാരാഷ്ട്ര നിലനിര്‍ത്തണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതോടെ കളത്തിലിറങ്ങാന്‍ അമിത് ഷാ നിര്‍ബന്ധിതനായി. ഇതിന്റെ ബാക്കിപത്രമായിരുന്നു എന്‍സിപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന സംശയം ഇപ്പോഴും ബിജെപിയ്ക്കും അമിത്ഷായ്ക്കുമുണ്ട്. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ യാദവാണ് അജിത് പവാറിനെ ഒറ്റ രാത്രികൊണ്ട് ബിജെപി പാളയത്തിലെത്തിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശിവസേന…
Read MoreTag: Maharashtra
മഹാരാഷ്ട്രയില്‍ 50,000ത്തിലധികം കര്‍ഷകരെ ഒരു ചരടിലെന്ന പോലെ കോര്‍ത്തത് വിജു കൃഷ്ണന് എന്ന മലയാളി, വന്‍ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിയ മലയാളിയുടെ കഥ ഇങ്ങനെ
അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു. 50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന് പൊലിയുകയും ചെയ്തു. അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍…
Read More