സുഭാഷ് ഘായിയുടെ ‘പര്‍ദേസ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ യുവതയുടെ മനസ് കീഴടക്കിയ താരമാണ് മഹിമ ചൗധരി.1990 കളിലും 2000 കളുടെ തുടക്കത്തിലും ബോളിവുഡില്‍ മഹിമ നിറഞ്ഞു നിന്നു. താരം ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. സിനിമയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ പ്രണയബന്ധമോ വൈവാഹിക നിലയോ എന്താണെന്നത് ഇന്നത്തെ കാലത്ത് പ്രശ്നമല്ലെന്ന് പറഞ്ഞ അവര്‍, തന്റെ കരിയര്‍ ആരംഭിച്ച സമയത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍ എന്നുകൂടി ഓര്‍മ്മിപ്പിച്ചു. മഹിമയുടെ വാക്കുകള്‍ ഇങ്ങനെ…”അഭിനേത്രികളും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥാനത്തേക്ക് സിനിമാ വ്യവസായം എത്തുകയാണെന്ന് ഞാന്‍ കരുതുന്നു. ഇന്ന് അവര്‍ക്ക് മികച്ച വേഷങ്ങളും, ശമ്പളവും അംഗീകാരങ്ങളും ലഭിക്കുന്നു. അവര്‍ വലുതും ശക്തവുമായ സ്ഥാനത്താണ്. അവര്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്‍പ്പുണ്ട്,’ മഹിമ പറഞ്ഞു പണ്ടത്തെക്കാലത്തെക്കുറിച്ച് അവര്‍ പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ ഒരാളുമായി ഡേറ്റിംഗ് ആരംഭിച്ച നിമിഷം, ആളുകള്‍ നിങ്ങളെ എഴുതിത്തള്ളും. കാരണം അവര്‍ക്ക്…
Read MoreTag: Mahima Chaudhry
കീമോയെത്തുടര്ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ് ! അര്‍ബുദത്തെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും വെളിപ്പെടുത്തി മഹിമ ചൗധരി…
ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ആവേശമായിരുന്നു മഹിമ ചൗധരി. ഇപ്പോള്‍ നടി നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ അര്‍ബുദരോഗത്തെ നേരിട്ടതിനെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചുമുള്ള താരത്തിന്റെ തുറന്നുപറച്ചിലായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മഹിമയുടെ തുറന്നുപറച്ചില്‍. ഷാരൂഖ് ഖാന്റെ നായികയായി ‘പര്‍ദേസ്’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മഹിമ ചൗധരിയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. പര്‍ദേശിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നു. പിന്നീട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കരുത്തുന്ന കഥാപാത്രങ്ങളുമായി മഹിമ ആരാധകരുടെ മുന്നിലെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ബോളിവുഡ് താരമായ അനുപം ഖേര്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മഹിമയുടെ രോഗത്തെക്കുറിച്ച് പ്രേക്ഷകര്‍ ആദ്യമായറിയുന്നത്. അര്‍ബുദരോഗത്തെ മനശക്തി കൊണ്ടും, ആത്മവിശ്വാസം കൊണ്ടും കൃത്യമായ ചികിത്സ കൊണ്ടും നേരിട്ട് വിജയിച്ചവരില്‍ ഒരാളായാണ് മഹിമയിപ്പോള് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. മഹിമ സ്തനാര്‍ബുദം…
Read Moreകന്യകയായ,ആരും ചുംബിക്കാത്ത ആളുകളെയാണ് അവര്‍ക്ക് ആവശ്യം ! ബോളിവുഡ് തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് മഹിമ ചൗധരി പറയുന്നതിങ്ങനെ…
90കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരിയാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ആദ്യ ചിത്രവും പാട്ടുകളും സൂപ്പര്‍ഹിറ്റായതോടെ മഹിമ അക്കാലത്തെ യുവാക്കളുടെ സ്വപ്നസുന്ദരിയായി മാറി.മോഡലിംഗിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി. തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മഹിമ ബോളിവുഡിനെക്കുറിച്ച് പറയുനനതിങ്ങനെ…ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ…അവള് ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്. മഹിമ…
Read More