ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മഹിന്ദ രാജപക്സെ അട്ടിമറിയിലൂടെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയതിനെ കനത്ത ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്. ഇന്ത്യാ അനുകൂലിയായ റനില്‍ വിക്രമസിംഹയുടെ പുറത്താകല്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനം നടത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു വിക്രമസിംഹയുടെ അധികാരനഷ്ടമെന്നതും ശ്രദ്ധേയമായി. മുമ്പ് ഒരു പതിറ്റാണ്ട് നീണ്ട രാജപക്സെയുടെ ഭരണത്തോടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ശക്തി പ്രാപിച്ചത്. ശ്രീലങ്കയിലെ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ചൈനീസ് പണത്തിന്റെ കുത്തൊഴുക്കായതോടെ രാജപക്സെയുടെ മനം ചൈനയ്ക്കൊപ്പമായി. ഇന്ത്യ ശ്രീലങ്കയുമായി അടുക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ചൈനയെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന രാജപക്സെയില്‍ തട്ടി തകര്‍ന്നു. ചൈനീസ് തണലില്‍ സ്വന്തം കുടുംബാംഗങ്ങളെയെല്ലാം രാജപക്സെ വിവിധ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി. എന്നാല്‍ പത്തുവര്‍ഷം കൊണ്ട് രാജപക്സെയെ മനസ്സിലാക്കിയ ശ്രീലങ്കന്‍ ജനത 2015ലെ തിരഞ്ഞെടുപ്പില്‍ മനോഗതമനുസരിച്ച് വോട്ടു ചെയ്തതോടെ മൈത്രീപാല സിരിസേന-റനില്‍ വിക്രമസിംഹം സഖ്യം അധികാരത്തിലെത്തി.ന്യൂ ഡമോക്രാറ്റിക് ഫ്രണ്ടിന്റെ സിരിസേന പ്രസിഡന്റും യുണൈറ്റഡ്…
Read More