ശ്രീലങ്കയില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം. രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുന്നതിനിടെയാണ് ഇത്തരം പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലങ്കയില്‍ നിന്നുള്ള രാഷ്ട്രീയനേതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അഭയം നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തു. ചൊവ്വ പുലര്‍ച്ചെ ഔദ്യോഗിക വസതി വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലി നാവികതാവളത്തിലേക്കാണു പോയതെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രക്ഷോഭകര്‍ അവിടം വളഞ്ഞിരുന്നു. മഹിന്ദ രാജപക്സെ നാടു വിടുമെന്ന് അഭ്യൂഹം പരന്നതോടെ നാവികതാവളവും അവിടേക്കുള്ള റോഡും പ്രക്ഷോഭകര്‍ വളഞ്ഞു. സൈന്യം ഏറെ പണിപെട്ടാണ് മഹിന്ദ രാജപക്സെയെയും കുടുംബത്തെയും പ്രക്ഷോഭകാരികളുടെ പിടിയില്‍ പെടാതെ ടെംപിള്‍ ട്രീസ് ഔദ്യോഗിക വസതിക്കു പുറത്തെത്തിച്ചത്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍…
Read More