കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയില്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ കുത്തനെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്. കനത്ത മഴയില്‍ കലങ്ങി മറിഞ്ഞ ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാന് ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു. രസ്തംപുര് ഘട്ടില്‍ നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഗംഗയില്‍ വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള…
Read MoreTag: mahout
ഇഴപിരിയാത്ത സൗഹൃദം ! പാപ്പാന്റെ പൊതിച്ചോറു പങ്കിട്ട് കഴിച്ച് ആന; ഹൃദയസ്പര്‍ശിയായ വീഡിയോ ചര്‍ച്ചയാവുന്നു…
ഒരേ പാത്രത്തില്‍ നിന്ന് ഉണ്ട് ഒരു പായയില്‍ ഉറങ്ങുന്ന സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഒരേ ഇലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ആനയും പാപ്പാനുമാണ് ഇപ്പോള്‍ താരം. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ലിനെ തിരുത്തുകയാണ് ഈ സൗഹൃദം. ഹൃദയസ്പര്‍ശിയായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊമ്പന്റെ സമീപത്തിരുന്ന് ഇലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം കഴിക്കുകയാണ് പാപ്പാന്. ഇതെല്ലാം നോക്കിയും കണ്ടും ആനയും ഒപ്പമുണ്ട്. ആനയ്ക്ക് കഴിക്കാനുള്ള ഓലയും സമീപത്തുണ്ട്. എന്നാല്‍ പാപ്പാന് കഴിക്കുന്നത് കണ്ട് തുമ്പിക്കൈ നീട്ടി പൊതിയില്‍ നിന്ന് കൊമ്പനും കഴിക്കാന്‍ തുടങ്ങി.പാപ്പാന് ഒരു ഉരുള കഴിക്കുമ്പോള്‍ അവനും അതേ ഇലയില്‍ നിന്ന് ഒരുരുള കഴിക്കും. പാപ്പാന് നല്കിയിട്ടല്ല കഴിക്കുന്നത്. സ്വയം എടുത്ത് കഴിക്കുകയാണ്. തന്റെ പാത്രത്തില്‍ നിന്ന് ആന കഴിക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും സൗഹൃദത്തിന്റെ ഉദാത്തമായ രൂപമാണിതെന്നാണ് ഏവരും പറയുന്നത്.
Read More