മതപ്പോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി(22) മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് മൂന്നു യുവാക്കളെക്കൂടി തൂക്കിലേറ്റി ഇറാന്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനില്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി.’ദൈവത്തിനെതിരായ യുദ്ധത്തില്‍ പങ്കെടുത്തു’ എന്ന കുറ്റത്തിനാണു മാജിദ് കസേമി, സാലാ മിര്‍ഹഷമി, സയീദ് യഗൗബി എന്നിവരെ ഭരണകൂടം വധിച്ചത്. കഴിഞ്ഞ നവംബര്‍ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവര്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നു മിസാന്‍ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റില്‍ പറയുന്നു. നവംബറില്‍ അറസ്റ്റിലായ ഇവര്‍ക്കെതിരേ ജനുവരിയിലാണു വിധിയുണ്ടായത്.ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി, കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആണ് മരിച്ചത്. തുടര്‍ന്ന് രാജ്യത്തും പുറത്തും വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മഹ്സ അമിനിയുടെ40ാം ചരമദിനം ആചരിക്കാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പോലീസ്…
Read MoreTag: mahsa
ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ച് പ്രതിഷേധം ! തെരുവുകളില്‍ ഇരമ്പിയാര്‍ത്ത് വനിതകള്‍; മഹ്സയുടെ മരണത്തില്‍ ഇറാന് കത്തുന്നു; വീഡിയോ കാണാം…
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പോലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം രാജ്യത്താകമാനം വ്യാപിക്കുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇസ്ലാമിക് ഭരണം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം…
Read More