കേന്ദ്ര സര്‍ക്കാര്‍ വിപ്ലവകരമായി അവതരിപ്പിച്ച നാലു വര്‍ഷ സൈനിക നിയമന പദ്ധതി അഗ്നിപഥിനെ നിശിതമായി വിമര്‍ശിച്ച് മേജര്‍ രവി. ‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’ എന്നാണ് മേജര്‍ രവി വിമര്‍ശിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. ”പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികമായി ഒരു സൈനികന് പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം”.മേജര്‍ രവി പറയുന്നു. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍…
Read MoreTag: major ravi
ഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു ! എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; തുറന്നു പറച്ചിലുമായി മേജര്‍ രവി…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളാണ് ഗിരീഷ് പുത്തഞ്ചേരി. ഗിരീഷും താനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ ഈ തുറന്നു പറച്ചില്. മേജര്‍ രവി പറയുന്നതിങ്ങനെ…ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്റെ അവസാനത്തില്‍ ബിജു മേനോന്റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് പാട്ട് കേട്ടു. എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല. വരികള്‍ക്ക്…
Read Moreമേജര്‍ രവി സാറിന്റെ കൈയ്യില്‍ ഇല്ല ഞാന്‍ ചോദിച്ചു ! തന്റെ ക്വാട്ട പോലും വാങ്ങാത്ത ആളാണ് താനെന്ന് മേജര്‍ രവി;പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും പോലും ഇങ്ങനെയൊന്നും പറയല്ലേ സാറേ എന്ന് ട്രോളുകള്‍…
കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം ലോക്ഡൗണിലാണ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മദ്യവിതരണ കേന്ദ്രങ്ങളെല്ലാം അടച്ചിരിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത ഇല്ലായ്മയുടെ പേരില്‍ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ആവോളം നിറയുന്നുണ്ട്.ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരന് മേജര്‍ രവിയാണ് എന്ന് പരിഹസിച്ചും ട്രോളുകള്‍ വന്നിരുന്നു. ഈ ട്രോളുകള്‍ തന്റെ ശ്രദ്ധയില്‍പെട്ടിരുന്നു എന്ന് പറയുകയാണ് മേജര്‍ രവി. ചിരിക്കാന്‍ പോലും പറ്റാത്ത ഈ കാലത്ത് ഈ ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ പറ്റുന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താന്‍ എന്നും സ്വന്തം ക്വാട്ട പോലും വാങ്ങാറില്ല എന്നും മേജര്‍ രവി പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മേജര്‍ രവി പറഞ്ഞതിങ്ങനെ… ‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാള്‍ ഇന്‍ബോക്സില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്ക്രീന്‍ഷോട്ട് അയച്ചു…
Read Moreഈ ഫ്ളാറ്റിന്റെ ടെറസില്‍ വച്ചായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത് ! ഞങ്ങളുടേതായ കാരണത്താലല്ല ദുരന്തം; തങ്ങള്‍ തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് മേജര്‍ രവി…
മരടിലെ അനധികൃത ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റി സുപ്രീംകോടതി വിധി നടപ്പാക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. തകര്‍ക്കപ്പെട്ട ഫ്ളാറ്റുകളില്‍ നിരവധി സാധാരണക്കാരുടെ ഫ്ളാറ്റുകളും ഉണ്ടായിരുന്നു. നടന് സൗബിന്, സംവിധായകരായ മേജര്‍ രവി, ബ്ലസി, നടി ആന്‍ അഗസ്റ്റിന്-ജോമോന് ടി ജോണ്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ളാറ്റുകളുണ്ടായിരുന്നു. വര്‍ഷങ്ങളോളം താമസിച്ച ഫ്ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഫ്ളാറ്റ് പൊളിക്കുന്നതില്‍ അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്ന് നടനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. തകര്‍ന്നു വീണ എച്ചുടുഒ ഹോളി ഫെയ്ത്തിന്റെ ടെറസില്‍ വച്ചായിരുന്നു തന്റെ സിനിമയായ കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും അവസാനം വരെ ഒന്നിച്ചു നില്‍ക്കുമെന്നും തങ്ങള്‍ തിരിച്ചു…
Read Moreമോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും ! ലിനുവിന്റെ കടങ്ങളും വീട്ടും
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന് പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. കടം വീട്ടി പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു ലിനുവിന്റെ കുടുംബം. നിരവധി ആളുകളാണ് ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
Read More