സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഗ്ലാമി ഗംഗ എന്നറിയപ്പെടുന്ന വ്ളോഗര്‍. മേക്കപ്പ് ടിപ്സ് വീഡിയോകള്‍ ചെയ്തുകൊണ്ടാണ് ഗ്ലാമി ആരാധകരെ സ്വന്തമാക്കിയത്. യൂട്യൂബിലെ താരമായ ഗംഗയ്ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഗ്ലാമി നടത്തിയ വെളിപ്പെടുത്തലുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്ക് സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗംഗ. താന്‍ പ്ലസ് ടു വരെ ഗേള്‍സ് സ്കൂളിലാണ് പഠിച്ചതെന്നും അവിടുത്തെ ടീച്ചര്‍മാര്‍ക്ക് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്നും ഗംഗ പറയുന്നു. ടീച്ചര്മാര് പറയുന്നത് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നാണ്. ഒത്തിരി നിബന്ധനകളുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ടീച്ചര്‍മാരെ എതിര്‍ത്ത് സംസാരിച്ചിരുന്നുവെന്നും പയ്യന്മാരോട് മിണ്ടിയിരുന്നുവെന്നും ഗംഗ പറയുന്നു. സ്കൂളിലെ ഒരു ടീച്ചര്‍ തന്നെ വാലേ എന്നാണ് വിളിച്ചിരുന്നത്.…
Read MoreTag: makeup
പൂച്ചയ്ക്കെന്താ മേക്കപ്പ് ഇടുന്നിടത്ത് കാര്യം ! ഉടമയോട് തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെട്ട് പൂച്ച; വീഡിയോ വൈറല്‍…
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യമെന്ന് ചോദിക്കാറുണ്ട്. അതുപോലെ തന്നെ പൂച്ചയ്ക്ക് മേക്കപ്പ് ഇടുന്നിടത്തും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. തന്റെ ഉടമ മേക്കപ്പിടുന്നത് കണ്ട് തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെടുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചെറിയ കണ്ണാടിക്ക് മുന്നില്‍ നിന്ന് ഒരു സ്ത്രീ മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തൊട്ടടുത്തായി ഒരു പൂച്ചയും ഇരിക്കുന്നുണ്ട്. വളരെ കൗതുകത്തോടെ മേക്കപ്പ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു അത്. തുടര്‍ന്ന് പൂച്ച മെല്ലെ കാലുകളുയര്‍ത്തി തനിക്കും മേക്കപ്പ് ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. തല ചൊറിഞ്ഞ് കൊണ്ട് തന്റെ മുഖത്ത് മേക്കപ്പിടാനാണ് അത് ആംഗ്യം കാണിച്ചത്. സ്ത്രീയുടെ കയ്യിലെ മേക്കപ്പ് ബ്രഷ് പിടിച്ച് വാങ്ങാനും പൂച്ച ശ്രമിക്കുന്നുണ്ട്. ഒടുവില്‍ തന്റെ മേക്കപ്പ് നിര്‍ത്തി അവര്‍ പൂച്ചയുടെ മുഖത്ത് മേക്കപ്പ് ചെയ്യാന്‍ തുടങ്ങി. മുഖത്ത് ബ്രഷ് കൊണ്ട് ടച്ച് അപ് ചെയ്തതോടെ പൂച്ച ഹാപ്പിയായി.
Read Moreമേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്സാരിയ്ക്കെതിരേ പീഡന പരാതിയുമായി വിദേശ മലയാളി യുവതി ! പരാതി നല്‍കിയത് ഇ-മെയിലിലൂടെ…
കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു യുവതി കൂടി ലൈംഗിക പീഡന പരാതി നല്കി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, അനീസിന്റെ പാസ്പോര്‍ട്ട് കൊച്ചി വാഴക്കാലായിലെ ഫ്ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് അനീസിനെതിരെ പരാതിയുമായി ഏറ്റവും ഒടുവില്‍ രംഗത്തു വന്നിരിക്കുന്നത്. മേക്കപ്പ് സ്റ്റുഡിയോയില്‍ വെച്ച് അനീസ് തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍നിന്ന് വിശദമായ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞദിവസം മൂന്നു യുവതികള്‍ അനീസിനെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടുപരാതികള്‍ ഐ.പി.സി. 354 പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇ-മെയില്‍ വഴി പരാതി നല്‍കിയവരുടെ വിശദമായ മൊഴി…
Read Moreപുഞ്ചിരിയോടെ ക്യൂട്ടായി എസ്തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…
ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്തേര്‍ അനില്‍. 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്തേറിന്റെ തലവര തെളിഞ്ഞത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. എസ്തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read More