മുംബൈ: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വീണ്ടും അനുനയ ശ്രമവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും ജെഡി-എസ് എംഎൽഎ ശിവലിംഗ ഗൗഡയും മുംബൈയിലെത്തി. വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ റിനൈസൻസ് പവായ് ഹോട്ടലിലെത്തി അനുനയനീക്കം നടത്തുകയാണ് നേതാക്കളുടെ ലക്ഷ്യം. എന്നാൽ നേതാക്കളെ ഹോട്ടലിലേക്ക് കടത്തിവിടാൻ മുംബൈ പോലീസ് തയാറായില്ല. തങ്ങൾക്കു ഭീഷണിയുണ്ടെന്നും അതിനാൽ ശിവകുമാറിനെ ഹോട്ടൽ പരിസരത്ത് കാൽകുത്താൻ അനുവദിക്കരുതെന്നും വിമത എംഎൽഎമാർ മുംബൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നേതാക്കളെ വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കടത്തിവിടാതിരുന്നത്. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പോലീസിനെയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് ശിവകുമാർ മുംബൈയിൽ എത്തിയത്. ഇതോടെ ഗോ ബാക് വിളികളുമായി ഹോട്ടലിന് മുമ്പിൽ ബിജെപി പ്രവർത്തകരും രംഗത്തെത്തി. എന്നാൽ തിരിച്ചുപോകാൻ ശിവകുമാർ കൂട്ടാക്കിയിട്ടില്ല. ഹോട്ടലിൽ താനും മുറിയെടുത്തിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ടെന്നും ശിവകുമാര്‍…
Read More