സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുന്‍ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏറെയാണ്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂര്‍ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റര്‍ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു. തളിപ്പറന്പ്-മണക്കടവ്-കൂര്‍ഗ് റോഡ് യാഥാര്‍ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റില്‍ കൂര്‍ഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂര്‍ഗ് റോഡും യാഥാര്‍ഥ്യമായതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്. കെ.സി. ജോസഫ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും…
Read More