പാലക്കാട്: പാലക്കാട് നിന്ന് സർക്കാരിന്റെ മദ്യഉത്പാദനം ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമാണ നടപടികൾക്ക് പാലക്കാട് ചിറ്റൂരിൽ തുടക്കമായി. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക. ഇതിനായി വാട്ടർ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയ്ക്ക് കൈമാറിയതായി…
Read MoreTag: Malabar brandy
‘മദ്യ’തിരുവതാംകൂര്കാര്ക്ക് ഇനി ‘മലബാര്‍’ ബ്രാണ്ടി അടിച്ചു പൂസാകാം ! വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില് നവീകരണം തുടങ്ങി…
സംസ്ഥാനത്തെ കുടിയന്മാരുടെ ഒരു പ്രധാന പരാതിയാണ് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്നത്. ആകെയുള്ള ജവാന് ആകട്ടെ മിക്കവാറും സ്ഥലങ്ങളില്‍ ഔട്ട് ഓഫ് സ്റ്റോക്കും. ഇതേത്തുടര്‍ന്നാണ് ജവാന് റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴിതാ അഷ്ടിയ്ക്കു വകയില്ലാത്ത കുടിയന്മാര്ക്കായി സര്‍ക്കാരിന്റെ സ്വന്തം ബ്രാണ്ടി എത്തുകയാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. പാലക്കാട് മേനോന്‍പാറയിലാണ് മലബാര്‍ ഡിസ്റ്റിലറീസ്. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ ഇത്തവണത്തെ ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്…
Read More