നടി മലൈക അറോറയും നടന് അര്ജുന് കപൂറുമായുള്ള പ്രണയം ഇവര്‍ തമ്മിലുള്ള പ്രായത്തിലെ അന്തരം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ രണ്ടുപേരും സ്ഥിര സാന്നിധ്യമാണ്. പലപ്പോഴും ചെറുതല്ലാത്ത വിവാദങ്ങളില്‍ ഇവര്‍ രണ്ടുപേരും അകപ്പെടാറുമുണ്ട്. പാപ്പരാസികളുടെ ഇഷ്ടജോഡികള്‍ കൂടിയാണ് മലൈകയും അര്ജുന് കപൂറും എന്നാല്‍ വസ്ത്രം ധരിക്കാത്ത അര്ജുന് കപൂറിന്റെ ചിത്രവുമായി മലൈക അടുത്ത വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന ചോദ്യവുമായി പലരും മലൈകയ്ക്ക് നേരെ ചോദ്യമുയര്‍ത്തുന്നു അര്ജുന് കപൂര്‍ ഒരു സോഫയില്‍ അലസമായി ഇരിക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ് ചെയ്തത്. ‘എന്റെ മടിയന്‍ കുട്ടി’ എന്നാണ് മലൈക നല്കിയ അടിക്കുറിപ്പ്. ഒരു കുഷ്യന് മാത്രം കൊണ്ട് നാണം മറച്ച അര്ജുന് കപൂറാണ് ചിത്രത്തില്‍ ഇതിന് വ്യക്തത വരുത്താത്ത ഒരു പോസ്റ്റുമായി അര്ജുന് കപൂര്‍ പ്രതികരിച്ചിട്ടുണ്ട്.…
Read More