കടുത്തുരുത്തി: മണർകാട്ട് കോടികൾ മറിഞ്ഞിരുന്ന മാലം സുരേഷിന്റെ ചീട്ടുകളി കേന്ദ്രത്തിനു പോലീസ് പൂട്ടിട്ടതോടെ ചീട്ടുകളി കേന്ദ്രങ്ങൾ മാറ്റി സംഘം. കുറുപ്പന്തറ മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ 20 അംഗ സംഘത്തെ കടുത്തുരുത്തി പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മറ്റു സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ ആരംഭിച്ച കാര്യം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദിവസങ്ങൾക്കു മുന്പ് ചങ്ങനാശേരി മാർക്കറ്റ്, കുറുന്പനാടം എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയതോടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി മാഫിയ വീണ്ടും സജീവമായതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെ പോലീസിനു കർശന നിരീക്ഷണം നടത്താൻ നിർദേശം നല്കുകയും ചെയ്തിരുന്നു. മാഞ്ഞൂരിലേതുപോലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചീട്ടുകളി കേന്ദ്രങ്ങൾ സജീവമാണെന്നാണ് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്്. മാഞ്ഞൂരിൽ നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷത്തിലേറെ രൂപയുമായാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലാണ് മാഞ്ഞൂരിലെ…
Read MoreTag: malam suresh
ചുമന്നവർ കൈവിട്ടു, മാലം സുരേഷിന്റെ നില പരുങ്ങലിൽ; സാന്പത്തിക ഇടപാടുകളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് സംഘം എത്തി
മണർകാട്: ഉന്നതർ കൈവിട്ടതോടെ മാലം സുരേഷിന്റെ നില പരുങ്ങലിൽ. മാലത്തിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് സംഘം എത്തിയിട്ടുണ്ട്. സാന്പത്തികമായി വലിയ പിൻബലമില്ലാതിരുന്ന മാലം സുരേഷ് പലിശയ്ക്കു പണം നൽകുന്ന പരിപാടികളോടെയാണു രംഗത്ത് എത്തുന്നത്. പല ബിനാമി ആൾക്കാരും വൻതുക ചെറിയ പലിശയ്ക്കു സുരേഷിനു നൽകിയിരുന്നു. ഈപണം വലിയ തുകയ്ക്കു പലിശയ്ക്കു നൽകിയാണു സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. എന്നാൽ വൻ തുക നൽകിയ ഒരു വ്യവസായിയുമായി സുരേഷ് പിണങ്ങുകയും പണം തിരികെ നൽകാതിരുന്നതുമാണു ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കമെന്നു പറയുന്നു. രാഷ്ട്രീയ നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചീട്ടുകളി നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിനെക്കുറിച്ചും ചീട്ടുകളി കേന്ദ്രത്തിൽ മറിഞ്ഞിരുന്ന കോടിക്കണക്കിനു രൂപയെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പണത്തിന്റെ വരുമാനമാർഗം ബോധ്യപ്പെടുത്താനായില്ലെങ്കിൽ നിയമനടപടിയിലേക്കു നീങ്ങും. പാരന്പര്യസ്വത്തുക്കളോ, വ്യവസായ സംരംഭങ്ങളോ ഇല്ലാത്ത മാലം സുരേഷിന്റെ വളർച്ച ആരെയും…
Read Moreമാലം ‘മൊഴി’യാനെത്തുമോ? മാലം സുരേഷ് എത്താൻ തയ്യാറായില്ലെങ്കിൽ പോലീസിന്റെ തീരുമാനം ഇങ്ങനെ…
കോട്ടയം: കോടികൾ മറിയുന്ന മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് ചീട്ടുകളി കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ ഹാജരായി മൊഴി നല്കിയേക്കും. മാലം സുരേഷ് സെഷൻസ് കോടതയിൽ നല്കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസായതിനാൽ കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മാലം സുരേഷിനു പോലീസ് നോട്ടീസ് നല്കിയത്. ഇയാൾ മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ, മാലം സുരേഷ് എത്താൻ തയ്യാറായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കുകയായിരിക്കും പോലീസ് സ്വീകരിക്കുന്ന തുടർനടപടി. അതേസമയം ഇന്നലെ മാലം സുരേഷ് വീണ്ടും ജാമ്യാപേക്ഷ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പോലീസ് പിടികൂടിയവരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നാളുകളായി…
Read Moreമാലം സുരേഷിനെ രക്ഷിക്കാൻ ഉന്നതർ! ചോദ്യം ചെയ്യലിനു നാളെ ഹാജരാകണം; തിരുവാതുക്കൽ ചീട്ടുകളിയിലും വമ്പൻമാർ
കോട്ടയം: കോടികൾ മറിയുന്ന ചീട്ടുകളി കേസിൽ മണ്കാട്ടെ ക്രൗണ്ക്ലബിൽ നിന്നും അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ. 18 ലക്ഷം രൂപ പിടികൂടുകയും 43 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്നലെ കോട്ടയം, പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുടെയും മൂന്നു സാക്ഷികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. പണം വെച്ചു ചീട്ടുകളിച്ചതായും ക്ലബിൽ വൻ തുകയുടെ ഇടപാട് ദിവസവും നടന്നിരുന്നതായും പ്രതികൾ മൊഴി നൽകി. ഒരു മാസമായി ക്ലബിൽ കളിക്കുന്നുണ്ടെന്നും 5000 രൂപ പ്രവേശന ഫീസായി നൽകിയെന്നും പ്രതികൾ പറഞ്ഞു. ഒരു മാസമായി ദിവസവും 10,000 രൂപ മുതൽ നഷ്ടപ്പെടുന്നുണ്ട്. ആദ്യമായി ലാഭം കിട്ടിയ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്. ക്ലബിൽ എത്തുന്നവർക്കു ഭക്ഷണമടക്കമുള്ള സൗകര്യമെല്ലാം ലഭിച്ചിരുന്നതായും ഇവർ മൊഴികൾ നൽകിയിട്ടുണ്ട്. ക്ലബിനു സമീപം കടകൾ നടത്തിയിരുന്നവരുടെ മൊഴികളാണ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലബിൽ നിരവധിയാളുകൾ വന്നു പോകാറുണ്ടെന്നാണ്…
Read Moreചീട്ടുകൊട്ടാരംപോലെ; മാലം സുരേഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി; കൈവിലങ്ങുമായി പോലീസ്
കോട്ടയം: മണർകാട്ടെ കോടികൾ മറിയുന്ന ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസിൽ മുൻകൂർ ജാമ്യത്തിനായി കീഴ്ക്കോടതിയ സമീപിക്കാനാണ് സെഷൻസ് കോടതി നിർദേശിച്ചത്. ഇതോടെയാണ് മാലം സുരേഷിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം ചീട്ടുകളി കേസന്വേഷിക്കുന്ന പോലീസ് സംഘം സ്വീകരിച്ചിരിക്കുന്നത്. മാലം സുരേഷുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. തുടർന്നായിരിക്കും ഇവർക്കെതിരെ നടപടിയുണ്ടാകുന്നത്. ചീട്ടുകളി കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇന്നു മുതൽ റെയ്ഡിൽ പിടികൂടിയവരുടെ മൊഴികൾ രേഖപ്പെടുത്തും. റെയ്ഡിൽ പങ്കെടുത്ത രണ്ട് എസ്ഐമാർ, രണ്ട് സിവിൽ പോലീസുകാർ എന്നിവരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തുകയും ചെയ്തു. ഇവർക്കു…
Read Moreമാലം സുരേഷും അഞ്ചു പോലീസുകാരും; ‘‘രക്ഷപ്പെടാൻ ഒരു പഴുതുമില്ല, എല്ലാം പൊളിച്ചടുക്കും’
കോട്ടയം: മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിന് ഒത്താശ ചെയ്തു നല്കിയ മണർകാട് സ്റ്റേഷനിലെ അഞ്ചു പോലീസുകാരും കുരുക്കിൽ. മാലം സുരേഷിന് റെയ്ഡ് വിവരങ്ങൾ ചോർത്തി നല്കുകയും ഫോണിൽ നിയമോപദേശം നല്കുകയും ചെയ്ത മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം സ്റ്റേഷനിൽ അഞ്ചു പോലീസുകാർക്കു മാലം സുരേഷുമായി ബന്ധമുണ്ടെന്നും ഇവർ മാസപ്പടി കൈപ്പറ്റിയിരുന്നതായും ആരോപണമുയർന്നിരുന്നു. തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും പോലീസുകാർക്കെതിരെ നടപടിയുണ്ടാകുന്നത്. ക്ലബിലെ ചീട്ടുകളി നടത്തിപ്പിനു ഇവർ ഒത്താശ ചെയ്തിരുന്നോ, മുൻ കാലങ്ങളിൽ ക്ലബിൽ മണർകാട് പോലീസ് നടത്തിയ റെയഡ് വിവരങ്ങൾ മാലം സുരേഷിനു ചോർത്തി നല്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു വരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു മാലം സുരേഷുമായിട്ടുള്ള അടുപ്പം സ്പെഷൽ ബ്രാഞ്ചിനു ബോധ്യപ്പെട്ടിട്ടുണ്ട്. ചില…
Read Moreമണർകാട് ചീട്ടുകളിക്കേസ്; എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുങ്ങി; പോലീസിനുള്ളിൽ പ്രതിഷേധം പുകയുന്നു
കോട്ടയം: മണർകാട്ടെ ചീട്ടുകളിക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മണർകാട് എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങിയതിൽ പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം പുകയുന്നു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മണർകാട് എസ്എച്ച്ഒയായിരുന്നു ആർ. രതീഷ്കുമാറും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഫോണ് സംഭാഷണം പുറത്തു വന്നതോടെ ചീട്ടുകളിക്കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്നിൽ എസ്എച്ച്ഒ മാഫിയ ബന്ധം തുറന്നു സമ്മതിച്ചിട്ടും ഇയാളെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതാണ് പോലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധത്തിനിടയാക്കിയത്. റെയ്ഡ് നടത്തിയതിന്റെ പേരിലുണ്ടായ ഫോണ് സംഭാഷണത്തിൽ രതീഷ്കുമാർ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിനെ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സഹപ്രവർത്തകനെ പരസ്യമായി കുറ്റപ്പെടുത്തി പോലീസ് സേനയ്ക്കു മുഴുവൻ കളങ്കമുണ്ടാക്കിയ രതീഷ്കുമാറിനെതിരെ സസ്പെഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. എന്നാൽ ഉന്നത സ്വാധീനത്തിലാണ് ഇയാൾക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടകാരനുമായ…
Read Moreമണർകാട് ചീട്ടുകളി! കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സിപിഎം പ്രതിക്കൂട്ടിൽ; മുഖം രക്ഷിക്കാൻ പോലീസിന്റെ ശ്രമം
കോട്ടയം: മണർകാട് ചീട്ടുകളി കേന്ദ്രവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സിപിഎം പ്രതിക്കൂട്ടിൽ. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിനു സംരക്ഷണം നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട നേതാക്കൻമാരാണെന്ന വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പുറത്തുവന്നിരുന്നു. പിന്നീട് മാലം സുരേഷും മണർകാട് എസ്എച്ച്ഒയും തമ്മിലുള്ള ഫോണ് സംഭാഷണവും പുറത്തുവന്നിരുന്നു. റെയ്ഡ് നടത്തി മണർകാട് ക്രൗണ് ക്ലബിൽനിന്നു ചീട്ടുകളി പിടികൂടിയ ശേഷവും ക്ലബിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിനെതിരെ കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. ദിവസങ്ങൾക്കു ശേഷം വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയർന്നതിന്റെ അടിസ്ഥാനത്തിലാണ് മാലം സുരേഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം നേതാക്കൻമാരുടെ സ്വാധീനത്തിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് ഉയർന്ന ആരോപണം. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളോടൊപ്പം മാലം സുരേഷ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എം.എ. ബേബി മാലം സുരേഷിന്റെ വീടു സന്ദർശിച്ച ചിത്രങ്ങളും പുറത്തുവന്നു. തമിഴ്നാട്ടിൽനിന്നുള്ള ഒരു മതനേതാവ്…
Read Moreമണർകാട്ടെ ചീട്ടുകളി;പോലീസുകാരുടെ രഹസ്യ നമ്പറിൽനിന്ന് മാലം സുരേഷിനു വിളി പോയി; ഒറ്റുകാർക്ക് ചങ്കിടിപ്പ്
കോട്ടയം: ചീട്ടുകളി കേസിൽ മണർകാട് സ്റ്റേഷനിലെ പോലീസുകാരുടെ ‘രഹസ്യ’ ഫോണ് നന്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സ്റ്റേഷനിലെ കൂടുതൽ പോലീസുകാർ മാലം സുരേഷിന്റെ പക്കൽനിന്ന് മാസപ്പടി വാങ്ങുന്നതായും ഇയാൾക്കു വഴിവിട്ട സഹായം ചെയ്തു നല്കുന്നതായുമുള്ള വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തി ലാണ് പോലീ സുകാരുടെ ഫോൺ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം. എസ്എച്ച്ഒ ആർ. രതീഷ്കുമാറും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും തമ്മിലുള്ള ഫോണ് സംഭാഷണം വലിയ വിവാദങ്ങ ൾക്ക് വഴിതെളിച്ചിരുന്നു. ആദ്യഘട്ട അന്വേഷണത്തിൽ സ്റ്റേഷനിലെ അഞ്ചു പോലീസുകാർക്ക് രഹസ്യ ഫോണുള്ളതായി കണ്ടെത്തി. മാസപ്പടി വാങ്ങുന്ന പോലീസുകാർ രഹസ്യ ഫോൺ വഴി ആവശ്യമായ വിവരങ്ങൾ മാലം സുരേഷിനു കൃത്യമായി ചോർത്തിക്കൊടുക്കുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അതേസമയം രതീഷ്കുമാറുമായുള്ള മാലം സുരേഷിന്റെ ഫോണ് സംഭാഷണം പുറത്തുവന്നതോടെ പോലീസുകാർ രഹസ്യ ഫോണുകൾ ഉപേക്ഷിച്ചതായിട്ടാണ് സൂചന. എന്നാൽ അന്വേഷണ സംഘത്തിന് ഫോണ് നന്പറുകൾ…
Read Moreമണർകാട്ടെ ചീട്ടുകളി; ഒടുവിൽ രതീഷ്കുമാർ സമ്മതിച്ചു, മാലം സുരേഷിനെ വിളിച്ചത് താൻ തന്നെയെന്ന്
കോട്ടയം: മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമായുള്ള രഹസ്യബന്ധം തുറന്നു സമ്മതിച്ചതോടെ മണർകാട് എസ്എച്ച്ഒയ്ക്കെതിരെ വകുപ്പ് തലത്തിൽ കടുത്ത നടപടിയുണ്ടായേക്കും. ഇന്നലെയാണ് ചീട്ടുകളിക്കു മണർകാട് പോലീസ് ഒത്താശ ചെയ്തുവെന്നും റെയ്ഡ് വിവരങ്ങൾ പോലീസുകാർ തന്നെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കു ചോർത്തി കൊടുത്തുവെന്നും കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിനു മുന്പാകെ മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാർ സമ്മതിച്ചത്. പുറത്തുവന്ന ഫോണ് സംഭാഷണം താനും മാലം സുരേഷുമായി തമ്മിൽ നടത്തിയതാണെന്ന് എസ്എച്ച്ഒ സമ്മതിച്ചിട്ടുണ്ട്. മണർകാട് പോലീസ് ചീട്ടുകളി കേന്ദ്രത്തിനു കുടപിടിക്കുകയായിരുന്നുവെന്ന ആരോപണം എസ്എച്ച്ഒയുടെ കുറ്റസമ്മതത്തോടെ സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ ജില്ലാ പോലീസ് ചീഫ് എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയിരുന്നു. എസ്എച്ച്ഒയ്ക്കെതിരെയുള്ള റിപ്പോർട്ട് ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് കൊച്ചി റേഞ്ച് ഐജിക്കു സമർപ്പിച്ചിട്ടുണ്ട്. എന്നാൽ എസ്എച്ച്ഒയ്ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള വകുപ്പ്തല നടപടികൾ…
Read More