ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലംപ്രയോഗിച്ച് തടഞ്ഞു വച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പോലീസിന് പരാതി നല്‍കിയത്. അഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തില്‍ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി അഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടയുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പോലീസിന് ലഭിച്ചത്. കൊണ്ടോട്ടി പോലീസ് കേസെടുത്തതിനൊപ്പം അഫീഫയുടെ കുടുംബത്തോട് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ അഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചിരുന്നു.…
Read MoreTag: MALAPPURAM
ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത് 10 മൂര്‍ഖനെ ! ഓപ്പറേഷന് വാര്‍ഡിലും പാമ്പുകള്‍
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളെ ആശുപത്രി വരാന്തയില്‍ കിടന്ന നായ കടിച്ചു എന്ന വാര്‍ത്ത പലപ്പോഴായി കേള്‍ക്കാറുണ്ട്. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ക്ക് പട്ടിയെയല്ല പാമ്പിനെയാണ് പേടിക്കേണ്ടത്. മൂന്നു ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നും 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് പാമ്പിനെ പിടികൂടിയത്. വേറെയും പാമ്പുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ജിക്കല്‍ വാര്‍ഡ് താല്‍ക്കാലികമായി അടച്ചുപൂട്ടി. ഈ വാര്‍ഡിലുണ്ടായിരുന്നവരെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിന്‍വശം കാടുപിടിച്ച നിലയിലാണ്. വരാന്തയിലും പരിസരത്തും നിരവധി മാളങ്ങള്‍ ഉണ്ട്. അടച്ചിട്ടിരിക്കുന്ന ഓപ്പറേഷന് വാര്‍ഡിലും പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു ദ്വാരങ്ങളുള്ള ടൈലുകള്‍ പൊളിച്ച് നീക്കാനും മാളങ്ങള്‍ അടയ്ക്കാനും തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ തളിപ്പറമ്പ് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചിരുന്നു. മകളുടെ…
Read Moreചാലിയാര്‍ തീരത്ത് അനധികൃത സ്വര്‍ണ ഖനനത്തിന് ശ്രമം ! പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി പോലീസ്…
നിലമ്പൂരില്‍ അനധികൃത സ്വര്‍ണഖനനം തടഞ്ഞ് പോലീസ്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കാന്‍ ശ്രമം നടന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്കടവ് ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന് എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പോലീസ് പിടിച്ചെടുത്തു.സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അഞ്ച് എച്ച് പിയില്‍ കൂടുതല്‍ പവറുള്ള ഒമ്പത് മോട്ടോറുകളാണ് പിടിച്ചെടുത്തത്. ഇത് സാധാരണയായി സ്വര്‍ണ ഖനനത്തിന് ഉപയോഗിക്കുന്നവയാണ്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണത്തരികള്‍ കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി പ്രദേശത്തെ ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു. എന്നാല്‍…
Read Moreരാജേഷിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത് രണ്ടുമണിക്കൂറിലധികം ! മലപ്പുറത്തെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്…
അട്ടപ്പാടിയിലെ മധു കേരളത്തിന്റെ നോവായി മാറിയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന വേളയില്‍ സമാനമായ സംഭവം ആവര്‍ത്തിച്ചത് കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മലപ്പുറം കിഴിശ്ശേരിക്കു സമീപം തവനൂര്‍ റോഡില്‍ ഒന്നാംമൈലില്‍ ബിഹാര്‍ സ്വദേശിയായ അതിഥിത്തൊഴിലാളി കഴിഞ്ഞദിവസം മര്‍ദനമേറ്റുമരിച്ചത് ആള്‍ക്കൂട്ട കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ആളുകള്‍ രണ്ടുമണിക്കൂറിലേറെ ഉപദ്രവിച്ചെന്നും അനക്കമില്ലാതായതോടെ സമീപത്തെ കവലയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നിടുകയായിരുന്നുവെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്തുനിന്ന രാജേഷിനെ പിടികൂടിയ നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് അവനെ ചോദ്യംചെയ്യുകയും ക്രൂരമായി മര്‍ദ്ദിച്ച് മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. തിണ്ണമിടുക്ക് കാണിക്കുന്ന ജനക്കൂട്ടത്തിന്റെ കപട സദാചാരത്തിന് ഇരയാവാനായിരുന്നു മറുനാട്ടില്‍ നിന്ന് ജീവിതം പുലര്‍ത്താനായി ഇവിടെയെത്തിയ രാജേഷിന്റെ വിധി. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടവിചാരണയ്ക്കു മുന്പില്…
Read Moreമലപ്പുറത്ത് ക്ഷേത്രത്തിന്റെ ഓഫീസിനെ ‘പച്ച’യാക്കി ! പ്രതിഷേധത്തെത്തുടര്‍ന്ന് നിറംമാറ്റി…
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടം പച്ചയടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നിറം മാറ്റി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെയിന്റ് മാറ്റി അടിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികള്‍ക്ക് നല്കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്. ഈ മാസം 28നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉള്‍പ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വര്‍ഷം അടിച്ച അതേ കളര്‍ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളര്‍ തെരഞ്ഞെടുത്തത് താന്‍ തന്നെ ആന്നെന്നും പെയിന്റിംഗ് കോണ്‍ട്രാക്ട് എടുത്ത വിനയന് പറയുന്നു. ” ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല,…
Read Moreഭാര്യയുമായുള്ള സ്വകാര്യസംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ ! മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു…
ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്ത് മലപ്പുറം ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കമ്മീഷന് കിട്ടുന്നുണ്ടെന്നാണ് ഭാര്യയുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ പറയുന്നത്. ശബ്ദസന്ദേശം വിവാദമായതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടരവര്‍ഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറുമാസംകൂടി കാലാവധിയുണ്ട്. ”പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷന് നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ്”എന്ന് ഭാര്യയോട് ഫോണില്‍ ഷൗക്കത്ത് പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭാഷണം ഷൗക്കത്ത് കൂടി ഉള്‍പ്പെട്ട പൂര്‍വവിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ എത്തുകയും അത് നിമിഷനേരംകൊണ്ട് വൈറലാകുകയുംചെയ്തു. അബദ്ധം മനസ്സിലാക്കി ഗ്രൂപ്പില്‍നിന്ന് ഇത് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും ഇത് നിരവധി പേരില്‍ എത്തിയിരുന്നു.…
Read Moreമലപ്പുറത്തെ ജ്വല്ലറി ഉടമയുടെ രഹസ്യഅറയില്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ഇഡി ! സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ഗുണഭോക്താവ് എന്ന് ആരോപണം…
കേരളത്തെ പിടിച്ചുകുലുക്കിയ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ ‘രഹസ്യ അറയില്‍’ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇഡിക്ക് പുറമെ എന്‍ഐഎയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കറിന്റെ നേതൃത്വത്തില്‍…
Read Moreമലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…
മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreമലപ്പുറത്ത് ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ! മധ്യവയസ്കനില്‍ നിന്ന് തട്ടിയത് അഞ്ചുലക്ഷം രൂപ; ബംഗാളി ജംഷീറും കൂട്ടാളിയും പിടിയില്‍…
ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് ഒരുക്കി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര് നിലമ്പൂരില്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍, (ബംഗാളി ജംഷീര്‍ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെ ആണ് നിലമ്പൂര്‍ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞമാസം 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷന്‍,വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ബംഗാളി ജംഷീര്‍. മാത്രമല്ല അന്തര്‍ സംസ്ഥാന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നും വന്‍ തോതില്‍ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കള്‍ ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പലപ്പോഴും ഇവര്‍ ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഷമീറും മുന്‍പ് ബാല പീഡനത്തിന് കേസില്‍ പിടിയിലായി പിന്നീട് ജാമ്യത്തില്‍…
Read Moreബ്ലാക് ഫംഗസ് കേരളത്തിലും ഭീതി വിതയ്ക്കുന്നു ! മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കം ചെയ്തു…
ബ്ലാക് ഫംഗസ് ബാധ കേരളത്തിലും വ്യാപകമാവുന്നു. ഇപ്പോഴിതാ മലപ്പുറത്തും ബ്ലാക് ഫംഗ്സ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കാവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടുത്തെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദമായെങ്കിലും ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെടുകയും കാഴ്ചയ്ക്കു മങ്ങലും ഉണ്ടായതിനെത്തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ചാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്നും ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിലാണ് കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
Read More