ലോക്ക്ഡൗണിനെത്തുടര്‍ന്ന് പലയിടത്തും ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ കരുളായിയിലും പരിസരപ്രദേശങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഭീതി പരത്തുകയാണ്. കാട്ടിലെപ്പാടത്ത് പാലയ്ക്കാതൊടി രഞ്ജുഷയുടെ കണ്ണില്‍ ശനിയാഴ്ച അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞു. വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍നിന്നും കുളികഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സംഭവം. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു സമീപത്തെ ബി.എസ്. ബാബുവിന്റെ വീട്ട് മുറ്റത്തും മുളകുപൊടി വിതറിയനിലയില്‍ കാണപ്പെട്ടു. കഴിഞ്ഞദിവസങ്ങളായി അമരമ്പലം, കരുളായി ഗ്രാമപ്പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതന്റെ ശല്യമുണ്ട്. കഴിഞ്ഞദിവസം നരിപൊയിലില്‍ ഒരു സ്ത്രീക്കും കുട്ടിക്കും നേരെ മുളകുപൊടി എറിഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കു നേരെയാണ് അജ്ഞാതന്റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്. പൂക്കോട്ടുംപാടം സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Read MoreTag: MALAPPURAM
ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരേ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് കുടുങ്ങി ! അറസ്റ്റിലായത് മലപ്പുറം സ്വദേശി…
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അശ്ലീല പദപ്രയോഗം നടത്തിയ യുവാവ് അറസ്റ്റിലായി. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റിന് നല്കിയ മറുപടിയിലാണ് നടപടി. പ്രതിയുടെ ഫേസ്ബുക്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഫോണ്‍ സൈബര്‍ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. സൃഷ്ടിച്ച് ചേരിതിരിവും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചു, അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റു ചെയ്തത്.
Read Moreമലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല ! നിയമസഭയില്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണയ്ക്കേണ്ട ആവശ്യമില്ലെന്ന് ആര്യാടന്…
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ചയും ഖാദര്‍ ഇതേ ആവശ്യം ഉന്നയിച്ച് സബ്മിഷന് നോട്ടീ്സ് നല്‍കിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന് അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ.എന്‍.എ. ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത്. ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് കെ.എന്‍.എ. ഖാദറിന്റെ ആവശ്യം. നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ ഈ വിഷയത്തെച്ചൊല്ലി…
Read Moreസ്ത്രീവേഷം ധരിച്ച് വിവാഹപന്തലിലെത്തി ! മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ വിവാഹത്തിനെത്തിയവര്‍ പഞ്ഞിക്കിട്ടു; ഒടുവില്‍ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിച്ചതാണെന്ന് യുവാവിന്റെ വെളിപ്പെടുത്തലും; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
പെരിന്തല്‍മണ്ണ: സ്ത്രീവേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയ ആളുകള്‍ തല്ലിച്ചതച്ചു. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖിന്റെ വാദം. ഷഫീഖ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്മണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും അതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഷഫീഖിന്റെ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കള്ളനെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഷഫീഖ് പറയുന്നു. എന്നാല്‍ ഷഫീഖിന്റെ വാദം…
Read Moreമലപ്പുറത്ത് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 13 ബാലപീഡനക്കേസുകള്‍ ! പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല; അരീക്കോട് പതിനേഴുകാരനെ പീഡിപ്പിച്ചത് രണ്ടാനച്ഛന്…
മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ ബാലിക പീഡിപ്പിക്കപ്പെട്ടത് മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്തുവന്ന പീഡനങ്ങളേക്കാള്‍ വലിയ സംഭവങ്ങളാണ് മലപ്പുറത്തു നടന്നതെന്നു വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ എന്ന പോലെ ആണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് വ്യാപകമായി ഇരയാകുന്നുണ്ട്. ആണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നത് മതസ്ഥാപനങ്ങളില്‍ പോലുമുണ്ടെന്നാതാണ് ഞെട്ടിക്കുന്ന കാര്യം. എന്നാല്‍, ഇക്കാര്യങ്ങളിലൊക്കെ പരാതിയില്ലാത്തതിനാല്‍ അധികം കേസ് മുന്നോട്ടു പോകാറില്ല. മലപ്പുറത്ത് ഈ മാസം 14 ദിവസത്തിനിടെ മലപ്പുറം ചൈല്‍ഡ്ലൈനില്‍ വന്നത് 13 ബാലപീഡനക്കേസുകളാണ്. ഇതില്‍ അധികവും പൊലീസ് അവഗണിച്ചുവിട്ടതാണെന്നതും ശ്രദ്ധേയമാണ്. അടുത്ത ബന്ധുക്കളില്‍ നിന്നും മറ്റുമാണ് പീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം. പല കേസുകളിലും പൊലീസിന്റെ അലംഭാവം ശരിക്കും പ്രകടമാണ്. പല കേസുകളിലും ഇതുവരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. മങ്കടയില്‍ പത്തു ദിവസം മുമ്പാണ് രണ്ടു കുട്ടികളെ അമ്മയുടെ അനുമതിയോടെ പലരും പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ…
Read Moreമലപ്പുറം പെരുമണ്ണയില്‍ ഭൂമി പിളര്‍ന്നു രൂപപ്പെട്ടത് 70 മീറ്റര്‍ നീളമുള്ള അഗാധ ഗര്‍ത്തം; ഒരാഴ്ച മുമ്പ് വിള്ളലില്‍ വീണ ആട്ടിന്‍കുട്ടിയുടെ കരച്ചില് ഇപ്പോഴും കേള്‍ക്കാം; നാട്ടുകാര്‍ ഭീതിയില്‍…
കോട്ടയ്ക്കല്‍: മലപ്പുറത്ത് പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്ന് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. 70 മീറ്ററോളം ദൂരത്തിലാണ് ഭൂമി പിളര്‍ന്നത്. മേല്‍ത്തട്ടില്‍ നാലുവര്ഷംമുമ്പേതന്നെ വിള്ളല്‍കണ്ടെത്തിയ പ്രദേശമാണിത്. കഴിഞ്ഞ ശനിയാഴ്ച വിടവില്‍ താണുപോയ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനായി മണ്ണുമാന്തിയപ്പോഴാണ് കണ്ണെത്താത്ത ആഴത്തില്‍ പിളര്‍പ്പുള്ളതായി കണ്ടെത്തിയത്. ആഴക്കൂടുതല്‍ ഭയന്ന് മണ്ണുമാന്തല്‍ നിര്‍ത്തി. വിള്ളലിന് ഒരടിയോളം വീതിയുണ്ട്. വിള്ളലിനിടയില്‍ കാണാത്തനിലയില്കുടുങ്ങിക്കിടക്കുന്ന ആട്ടിന്‍കുട്ടിയുടെ കരച്ചില് കഴിഞ്ഞദിവസവും പുറത്തുകേട്ടിരുന്നു. പിളര്‍പ്പ് കടന്നുപോകുന്നിടത്തുള്ള പൊട്ടച്ചോല റഹീമിന്റെ വീടിന്റെ ഒരുഭാഗം വിണ്ടുകീറി എപ്പോഴും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. വിള്ളലിന് കണ്ണെത്താത്ത ആഴവും വ്യാപ്തിയുമുണ്ടെന്നറിഞ്ഞതോടെ ഈ വീട്ടില്‍ ഇപ്പോഴും താമസംതുടരുന്ന റഹീമിന്റെ ഭാര്യ കുഞ്ഞീമുവും നാലുമക്കളും കൂടുതല്‍ ആശങ്കയിലായി. റഹിം വിദേശത്താണ്. കുഞ്ഞീമുവിനോടും മക്കളോടും വീട് സുരക്ഷിതമല്ലാത്തതിനാല്‍ മാറിത്താമസിക്കാന്‍ നോട്ടീസ് നല്‍കുമെന്ന് പെരുമണ്ണ ക്ലാരി വില്ലേജ് ഓഫീസര്‍ പറഞ്ഞെങ്കിലും കുട്ടികളെയും കൊണ്ട് എങ്ങോട്ടു പോകണമെന്ന് അറിയില്ല ഇവര്‍ക്ക്. ഇവരുടെ തൊട്ടടുത്ത വളപ്പില്‍ താമസിച്ചിരുന്ന പരുത്തിക്കുന്നന്‍…
Read Moreപെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി; സംഭവം മലപ്പുറത്ത് കരിങ്കല്ലത്താണിയില്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
മലപ്പുറം: യുവാവിനു നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരു സംഘമാളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലി .പെണ്‍കുട്ടിയുടെ പിന്നാലെ പോയി ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം മലപ്പുറത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സദാചാര ഗുണ്ടകള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. മലപ്പുറം കരിങ്കല്ലത്താണിയില്‍ ഒരാഴ്ച മുന്‍പായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചാണ് പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സദാചാര പോലീസായി യുവാവിനെ ആക്രമിച്ചത് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പെന്ന പേരിലായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.…
Read Moreമനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ച ചൈനക്കാരനെ പൊളിച്ചടുക്കി മലയാളി യുവാവ് ; മലപ്പുറം സ്വദേശി താരമായതിങ്ങനെ…
അപ്രത്യക്ഷനാകുക എന്നത് മനുഷ്യന്റെ ചിരകാല അഭിലാഷമാണ്. കുറച്ചു ദിവസം മുമ്പ് മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രം കണ്ടു പിടിച്ചെന്നു പറഞ്ഞ് ഒരു ചൈനക്കാരന് രംഗത്തെത്തയിരുന്നു. ഇയാളുടെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ കണ്ട പലരും അവസാനം തങ്ങളുടെ ചിരകാല അഭിലാഷം സഫലമായെന്ന രീതിയിലാണ് പ്രതികരിച്ചത്. നിന്നനില്‍പ്പില്‍ അപ്രത്യക്ഷമാകാന്‍ കഴിയുന്ന വസ്ത്രം എന്ന വാദത്തോടെയാണ് ചൈനക്കാരന് ഈ വസ്ത്രം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു വെറും തട്ടിപ്പാണെന്നും ഇങ്ങനെ മനുഷ്യനെ അപ്രത്യക്ഷനാക്കുന്ന വസ്ത്രമൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും വിശദീകരിച്ച് മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എസ്കെ പൂക്കോട്ടൂര്‍ എന്ന മലപ്പുറംകാരനാണ് ചൈനക്കാരന്റെ ഈ വസ്ത്രത്തിന് പിന്നിലുള്ള അപ്രത്യക്ഷവിദ്യ പൊളിച്ചടുക്കിയിരിക്കുന്നത്. ചൈനക്കാരനെ പൊളിച്ചടുക്കി ഇയാള്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. വസ്ത്രം കൊണ്ട് അപ്രത്യക്ഷനാകുന്നതും ഇയാള്‍ വീഡിയോയില്‍ കാട്ടുന്നു. ക്രോമ എന്ന എഡിറ്റിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതു സാധ്യമാകുന്നത്. അല്ലാതെ ചൈനക്കാര്‍…
Read Moreമൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി ! ലക്ഷങ്ങള്‍ മുടക്കി ബെന്‍സാക്കി മാറ്റിയ മാരുതിയെ അധികൃതര്‍ ഇടപെട്ട് വീണ്ടും മാരുതിയാക്കി
തിരൂര്‍: ആഡംബര കാറുകള്‍ ഏവരുടെയും സ്വപ്നമാണ്. പക്ഷെ വാങ്ങാന്‍ പണമില്ലെങ്കില്‍ എന്തു ചെയ്യും. സാധാരണ കാര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാറാക്കി മാറ്റിയ വ്യക്തിയാണ് കുടുക്കിലായത്. അധികൃതര്‍ ഇടപെട്ടതോടെ കാര്‍ പഴയപടിയാക്കാതെ തരമില്ലാതായി. മാരുതി കാറാണ് രൂപം മാറ്റി ബെന്സാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ടയര്‍, കാറിന്റെ മുന്‍വശം, ഘടന എന്നിവ തിരിച്ചറിയാനാകാത്ത വിധത്തിലാണ് കാര്‍ മാറ്റിയത്. ഇതിനെക്കുറിച്ച് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു പരാതി ലഭിച്ചിരുന്നു. തിരൂര്‍ എംവിഐ കെ.അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഉടമ കാര്‍ മഞ്ചേരിയിലെ കച്ചവടക്കാര്‍ക്കു കൈമാറി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ടിഒ സി.യു.മുജീബ് വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടിസ് നല്കി. എന്നാല്‍ കാറുടമായ തൂവ്വക്കാട് സ്വദേശി മുഹമ്മദ് കാര്‍ ഹാജരാക്കുന്നതിന് 15 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ കാര്‍…
Read Moreവീട്ടില്‍ പണിക്ക് എത്തിയ ബംഗാളി കിടപ്പറയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഭര്‍ത്താവ് പുറത്ത്; ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന്റെ ഭാര്യയെയും കൊണ്ട് ബംഗാളി നാടുവിട്ടു
മലപ്പുറം: ബംഗാളികളെക്കൊണ്ട് പൊറുതിമുട്ടിയത് ഇവിടുത്തെ കൂലിപ്പണിക്കാര്ക്കാണെന്നു പറയാറുണ്ട്. എന്നാല്‍ പണക്കാര്‍ക്കും ബംഗാളികളെക്കൊണ്ട് രക്ഷയില്ലെന്നു വന്നാല്‍ എന്താണ് ചെയ്യുക. മലപ്പുറത്തെ പ്രമുഖ ബാങ്കിലെ മാനേജരായ യുവാവിനെ തഴഞ്ഞ ഭാര്യ വീട്ടില്‍ പണിക്കെത്തിയ ബംഗാളിക്കൊപ്പം ഒളിച്ചോടി. മൂന്നു ദിവസം മാത്രം പരിചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. മലപ്പുറത്തെ പ്രമുഖ സ്വകാര്യ ബാങ്കിലെ മാനേജരാണ് യുവതിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്കു കുട്ടികളില്ല. കാടുപിടിച്ചു കിടന്ന വീടും പരിസരവും വെട്ടിത്തെളിക്കുന്നതിനായി ഭര്‍ത്താവ് തന്നെയാണ് സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാളിയെ വീട്ടില്‍ വിളിച്ചു വരുത്തിയത്. ഭര്‍ത്താവ് പോയതിനു ശേഷം ഇരുവരും തമ്മില്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ ബംഗാളിയുടെ അടിവസ്ത്രം വീടിനുള്ളില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടിരുന്നു. ഇതേപ്പറ്റി ഇദ്ദേഹം ചോദിച്ചെങ്കിലും ഭര്‍ത്താവിനു കൃത്യമായ മറുപടി…
Read More