മലപ്പുറം: തന്നെ പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ മറ്റൊരു പീഡനകഥ കൂടി പുറത്ത്. ഭിന്നശേഷിയുള്ള കുട്ടിയെ കൂട്ടുകാരന്റെ അച്ഛനാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഞെട്ടിക്കുന്ന സംഭവമാണ് സംഭവം പുറത്തായതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.കാടാമ്പുഴ മാറാക്കരയിലാണ് കൊടുംക്രൂരത നടന്നത്. കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ കാടാമ്പുഴ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹനീഫ ലക്ഷദീപ് എന്ന ഹനീഫ(41)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ഇയാളെ പിടികൂടിയിട്ടില്ല. പ്രതി ഒളിവില്‍ പോയതായാണ് പൊലീസ് നല്കുന്ന വിശദീകരണം. പതിനൊന്നു വയസുള്ള ഭിന്നശേഷിക്കാരന് ഒഴിവു സമയങ്ങളില്‍ അടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ കളിക്കാനെത്തുമായിരുന്നു. ഇത് മുതലെടുത്താണ് കൂട്ടുകാരന്റെ അച്ഛനായ ഹനീഫ കുട്ടിയ പീഡനത്തിനിരയാക്കിയത്. താന്‍ പോലീസ് ആണെന്നു പറഞ്ഞു പേടിപ്പിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.പലപ്പോഴും കുട്ടിയെ അടുത്ത്…
Read MoreTag: MALAPPURAM
കളിക്കൂട്ടുകാരന് ചതിച്ചു! സംഭവം അമ്മ നേരില്‍ കണ്ടു; പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ 15കാരന്റെ പീഡനത്തെത്തുടര്‍ന്ന്; സംഭവം പൊന്നാനിയില്‍
പൊന്നാനി: പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ലൈംഗികപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതി കളിക്കൂട്ടുകാരന്. അയല്‍വാസിയായ 15 കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയും പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.ലൈംഗിക പീഡനത്തില്‍ മനംനൊന്താണ് പൊന്നാനി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പ്രതിയുമായുള്ള ബന്ധം അമ്മ നേരില്‍ കണ്ടതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് ലൈംഗിക പീഡനത്തില്‍ മനംനൊന്ത് മൂന്നാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നിട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളായതിനെ തുര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു . കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ച കുട്ടി…
Read More