കോട്ടയം: ഗ്രാമീണ ടൂറിസത്തിന്റെ ഏറ്റവും സുന്ദരകേന്ദ്രമായ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിലെ ആമ്പല്‍വസന്തം തദ്ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തന്‍ മാതൃകയായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നു മാസംകൊണ്ടു 1.5 കോടി രൂപ വരുമാനമാണ് ലഭിച്ചത്. നെല്‍പ്പാടത്തെ കളയായ ആമ്പല്‍ മലരിക്കല്‍ നിവാസികള്‍ക്ക് വരുമാനത്തിന്റെയും വിളയായി മാറിയിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് തിരക്കേറെ. 1850 ഏക്കര്‍ വരുന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടത്തും 650 ഏക്കര്‍ വരുന്ന തിരുവായ്ക്കരി പാടത്തുമുള്ള ആമ്പല്‍ വസന്തം മീനച്ചിലാര്‍ -മീനന്തറയാര്‍- കൊടൂരാര്‍ നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായുള്ള ജനകീയ കൂട്ടായ്മയാണ് മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് എന്ന പേരില്‍ പൂക്കളുടെ ഉത്സവം വരുമാനമാര്‍ഗമാക്കി മാറ്റിയത്. രാവിലെ ആറു മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. ഏഴു മുതല്‍ ഒമ്പതു വരെയാണ് കാഴ്ചയ്ക്ക് ഏറ്റവും നല്ലത്. 10നു ശേഷം പൂക്കള്‍ വാടും.…
Read MoreTag: malarikkal tourisam
ടൂറിസത്തിന് അനന്ത സാധ്യതകൾ; കാഞ്ഞിരം- മലരിക്കൽ റോഡ് നവീകരണത്തിന് തുടക്കം
കോട്ടയം: സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നബാർഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ മുടക്കി നവീകരിക്കുന്ന കാഞ്ഞിരം- മലരിക്കൽ റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കാഞ്ഞിരം മലരിക്കൽ റോഡ് യാഥാർഥ്യമാകുമ്പോൾ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളെല്ലാം ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കാൻ സാധിച്ചെന്നും , പഞ്ചായത്ത് റോഡുകൾ മാത്രമാണ് ഇനി ഈ നിലവാരത്തിൽ പൂർത്തീകരിക്കാൻ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു സംസ്ഥാന ത്രോബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയ കാഞ്ഞിരം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ വി.എം ഹർദ്ദീൻ അഹമ്മദ് ,ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, എം.ആർ വസുദേവ് , സംസ്ഥാന ടെന്നിക്കോട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ…
Read Moreമലരിക്കൽ ആമ്പൽ ഫെസ്റ്റ് എൻട്രി ഫീസ് വാങ്ങൽ നിർത്തി; വള്ളത്തിൽ യാത്രചെയ്യുന്നതിനുള്ള ഫീസ് നൽകണം
കുമരകം: പ്രവേശന ഫീസില്ലാതെ തിരുവാർപ്പ് മലരിക്കലിൽ ആന്പൽ വസന്തം കണ്ട് സന്ദർശകർ മടങ്ങുന്നു. ഇന്നലെ ചേർന്ന മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ യോഗമാണ് ഇന്നു മുതൽ ഫീസ് വാങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതു സംബന്ധിച്ചു വ്യാപക വിമർശനമുണ്ടായതിനെ തുടർന്നാണ് തീരുമാനം. പാടത്ത് സ്വയം വളരുന്ന ആന്പലിന്റെ പൂക്കൾ കാണാൻ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഫീസ് ഈടാക്കുന്നു എന്നതായിരിന്നു പരാതി. പാർക്കിംഗിനും വീഡിയോഗ്രാഫിക്കും തോന്നുംപടി ഫീസ് വാങ്ങിയിരുന്നതും പ്രതിഷേധത്തിനു കാരണമായി. പഞ്ചായത്തും ഡിടിപിസിയും പാടശേഖര സമിതികളും ചേർന്നു സംയുക്തമായാണ് ഫീസ് നിരക്ക് നിശ്ചയിച്ചിരുന്നത്. പ്രവേശന ഫീസായിരുന്ന 30 രൂപയിൽനിന്നും 20 രൂപ കർഷകർക്ക് നൽകാനായിരുന്നു ധാരണ. പാർക്കിഗ് ഫീസും പ്രവേശന ഫീസും ഒഴിവാക്കിയെങ്കിലും വള്ളത്തിൽ യാത്രചെയ്തു സന്ദർശനം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന ഒരാൾക്ക് 100 രൂപ എന്നുള്ള ഫീസ് തുടരുന്നുണ്ട്. പുഞ്ചകൃഷിക്കായി തിരുവായ്ക്കരി പാടത്ത് ഈയാഴ്ച്ച മുതൽ വെള്ളം വറ്റിച്ചു തുടങ്ങുമെന്ന്…
Read Moreമലരിക്കൽ ആമ്പൽ ഫെസ്റ്റിൽ നോക്കുകൂലി; മന്ത്രി ഇടപെട്ടു, സിപിഎം പെട്ടു..! പണം ഈടാക്കുന്ന സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിലും കടുത്ത ഭിന്നത
കോട്ടയം: മലരിക്കൽ ആന്പൽ ഫെസ്റ്റ് കാണാൻ പൊതുജനങ്ങളിൽനിന്നും സിപിഎം നേതാക്കൾ നോക്ക് കൂലി ഈടാക്കുന്ന സംഭവം വിവാദമായതോടെ ടൂറിസം വകുപ്പ്് അന്വേഷണം ആരംഭിച്ചു. ഇതോടെ സിപിഎം നേതൃത്വവും രണ്ടു തട്ടിലായാതായിട്ടാണ് വിവരം. ജില്ലയിലെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള മലരിക്കൽ ടൂറിസം സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, പഞ്ചായത്ത്, പാടശേഖര സമിതികളും ചേർന്നു സർക്കാരും ടൂറിസം വകുപ്പും അറിയാതെ ഗ്രാമീണ ടൂറിസം കാണുന്നതിനു ഫീസ് ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ടൂറിസം വകുപ്പ് അധികൃതരോട് നിർദേശിച്ചത്. ഇതനുസരിച്ച് ടൂറിസം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിൽ ഭിന്നതമലരിക്കൽ ടൂറിസം സൊസൈറ്റി പണം ഈടാക്കുന്ന സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിലും കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.…
Read Moreപൂത്തുലഞ്ഞ് കാണികളെ മാടി വിളിച്ച് ആമ്പൽ വസന്തം..! മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് അടുത്തയാഴ്ച മുതല്‍; രാവിലെ ആറു മുതല്‍ പത്തു വരെ ആമ്പല്‍കാഴ്ചകള്‍ കാണാം…
കോട്ടയം: കോവിഡ് വ്യാപനം കുറയുമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷത്തെ ആമ്പല്‍ വസന്തം കാണികള്‍ക്ക് കാഴ്ചവിരുന്നായി നേരിട്ടു സംഘടിപ്പിക്കാന്‍ മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് സംഘാടക സമിതി തയാറെടുപ്പുകള്‍ തുടങ്ങി. അടുത്തയാഴ്ച ആമ്പല്‍ ഫെസ്റ്റ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ആമ്പല്കാഴ്ചകളിലേക്ക് യാത്ര ചെയ്യാന്‍ 120 നാടന്‍ വള്ളങ്ങളാണു തയാറാകുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലായി ആയിരം ഏക്കറോളം വിസ്താരമുള്ള നെല്പാടങ്ങളില് ഒക്ടോബര്‍ 15 വരെ ഫെസ്റ്റ് നടക്കും. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ പത്തു വരെ ആമ്പല്കാഴ്ചകള്ക്ക് സൗകര്യമുണ്ടാകും. ഫെസ്റ്റിന്റെ ഭാഗമായി തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന് നടത്തും. എല്ലാ വള്ളങ്ങളുടെയും തുഴച്ചില്‍കാര്‍ക്കും വാക്സിനേഷന് നല്‍കും. ഫെസ്റ്റിന്റെ ഭാഗമായി മലരിക്കല്‍ റോഡില്‍ പുറത്തുനിന്നുള്ളവരുടെ വാഹനങ്ങള്‍ ഒഴിവാക്കും. പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. സന്ദര്‍ശക…
Read Moreകാണാത്തവരായി ആരെങ്കിലുമുണ്ടോ..! മലരിക്കൽ ആമ്പൽ കാഴ്ചകൾ ആസ്വദിക്കാൻ ഇനി പതിനാലു ദിവസങ്ങൾക്കൂടി മാത്രം
കോട്ടയം: തുലാവർഷംമൂലം കൃഷിപ്പണികൾ നീട്ടിയതോടെ മലരിക്കൽ ആന്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി തുടരും. മലരിക്കൽ തിരുവായ്ക്കരി പാടത്താണ് ഇപ്പോൾ ഇരുന്നൂറിലധികം ഏക്കറിൽ ആന്പൽകാഴ്ചയുള്ളത്. മലരിക്കൽ നിന്നു രാവിലെ ആറു മുതൽ ടൂറിസം സൊസൈറ്റി വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങൾ നോക്കാതെ മറ്റു ദിവസങ്ങളിൽ എത്തുന്നത് വളരെ സൗകര്യപ്രദമാണെന്ന് ടൂറിസം സൊസൈറ്റി സെക്രട്ടറി വി.എസ.് ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു. പനച്ചിക്കാട് ആന്പാട്ടുകടവ് ആന്പൽ വസന്തം ഫെസ്റ്റു രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ 19 ന് ജില്ലാ കളക്്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് രണ്ട് ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റ് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചത്. ഇവിടെ സന്ദർശകർക്ക് വള്ളത്തിൽ സഞ്ചരിച്ച് അന്‍പൽ പൂക്കൾ കാണുന്നതിനു സൗകര്യമുണ്ട്. സന്ദർശകരുടെ തിരക്ക് വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വള്ളങ്ങൾ ഏർപ്പെടുത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നാടൻ…
Read Moreആമ്പല്‍ വസന്തത്തില്‍ പര്‍പിള്‍ പട്ടണിഞ്ഞ് മലരിക്കല്‍! കോട്ടയത്തിന്റെ ആമ്പല്‍ക്കുളത്തിലേക്ക് ജനപ്രവാഹം; കാണാനാഗ്രഹിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വരിക, കഴിവതും രാവിലെതന്നെ
കിലോമീറ്ററുകള്‍ നീണ്ടുപരന്നു കിടക്കുന്ന ഏക്കറുകണക്കിനു നെല്പാടം. ഈ പാടങ്ങളെ മുഴുവന്‍ പര്‍പിള്‍ പട്ടണിയിച്ച് ആമ്പല്‍പൂക്കള്‍ പൂത്തുലഞ്ഞപ്പോള്‍ മിഴി തുറന്നതു വിസ്മയക്കാഴ്ച. ഇന്ന് ഈ വിസ്മയക്കാഴ്ച കാണാന്‍ മലരിക്കല്‍ എന്ന കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയാണ് കേരളക്കരയൊട്ടാകെ. എല്ലാ വര്‍ഷവും ആമ്പല്‍ പൂക്കള്‍ വിരിയുന്നുണ്ടെങ്കിലും 2018ല്‍ വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലരിക്കലിനെ തെരഞ്ഞെടുത്തതോടെയാണ് ഈ കൊച്ചുഗ്രാമം ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. കോട്ടയംകാരുടെ ഫെയ്സ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രൊഫൈല്‍ പിക് ആയി ആമ്പല്‍പൂക്കള്‍ ഇടംപിടിച്ചപ്പോഴാണ് മലരിക്കല്‍ വീണ്ടും ആമ്പല്‍ പൂവിന്റെ വസന്തഭൂമിയായി മാറിയതു നാട്ടുകാര്‍ അറിഞ്ഞതും. ഇന്ന് ഇവിടേക്ക് അക്ഷരാര്‍ഥത്തില്‍ ജനപ്രവാഹം തന്നെയാണ്. മറ്റ് സ്ഥലങ്ങളേ അപേകഷിച്ച് അതിരാവിലെയാണ് ഇവിടെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക്. ഇതിനു കാരണം മറ്റൊന്നുമല്ല. അതിരാവിലെ പൂത്തുലഞ്ഞു നില്ക്കുന്ന ആമ്പല്പൂവുകള് 10, 11 മണിയോടെ കൂമ്പിത്തുടങ്ങും. അതു കൊണ്ടു തന്നെ ഈ മനോഹരദൃശ്യം…
Read Moreമലരിക്കൽ ടൂറിസം കേന്ദ്രത്തിൽ ഇനി ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് സൂര്യാസ്തമനം കാണാം; ഒപ്പം തുഴച്ചിൽ പരിശീലനവും നേടാം
കുമരകം: കാഞ്ഞിരം മലരിക്കൽ പ്രാദേശിക ടൂറിസം കേന്ദ്രത്തിലെ നാടൻ വള്ളങ്ങളിൽ ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് സൂര്യാസ്തമനം വീക്ഷിക്കുന്നതിനും തുഴച്ചിൽ പരിശീലനത്തിനും അവസരമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സിനിമാ സംവിധായിക വിധുവിൻസെന്റ് നിർവഹിച്ചു. മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കം കുറിച്ചത്. തിരുവാർപ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയാണിത്. ചടങ്ങിൽ കോ ഓഡിനേറ്റർ കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒന്‍പതിനായിരം, മുപ്പായിക്കരി തുടങ്ങിയ 1800ഏക്കർ വിസ്്തൃമായ കായലിനോടു ചേർന്നു കിടക്കുന്ന പാടശേഖരത്തിലെ ഓളപ്പരപ്പിലൂടെ വള്ളങ്ങളിൽ സഞ്ചരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി. എം. മണിയും സെക്രട്ടറി ഷാജി വട്ടപ്പള്ളിയും അറിയിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More