മലയാളത്തിലൂടെ വെള്ളിരയിലെത്തി തമിഴിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ നടിയാണ് മാളവിക മോഹന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകളാണ് മാളവിക. ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു തിരിച്ചെത്തുകയാണ് മാളവിക. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും മുംബൈ ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി. ഒരഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വീട്ടില്‍ എപ്പോഴും സിനിമകളുടെ ഡിവിഡികളുണ്ടായിരുന്നു. ആ ഡിവിഡികളാണ് എന്റെ സിനിമാ മോഹങ്ങളുടെ വാതില്‍ തുറന്നത്. ഇടയ്ക്കൊക്കെ അച്ഛനൊപ്പം സിനിമകളുടെ സെറ്റിലും പോയിട്ടുണ്ട്. താരങ്ങളോട് ഒരു സാധാരണ കൗമാരക്കാരിക്കു തോന്നുന്ന ത്രില്‍ മാത്രമാണ് ആദ്യം തോന്നിയത്. മുംബൈയില്‍ ആമിര്‍ ഖാന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഞാന്‍ കോളജില്‍ പഠിക്കുകയായിരുന്നു. ആ സിനിമയില്‍ ചെറിയൊരു ഷോട്ടില്‍ ഞാനും കൂട്ടുകാരികളും അഭിനയിച്ചു. ഷൂട്ടിംഗിനിടയില്‍ അപ്രതീക്ഷിതമായി ആമിർഖാൻ എന്നോട് എന്തായി തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചു. കരിയറിനെപ്പറ്റി…
Read MoreTag: malavika mohanan
ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് വീണ്ടും മലയാളത്തില്‍
ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗതനായ ആല്വിന് ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ നാനു വരലക്ഷ്മി എന്ന കന്നട ചിത്രത്തിലും പേട്ട, മാസ്റ്റർ, എന്നീ തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ബോളിവുഡ് ചിത്രത്തിലും മാളവിക അഭിനയിച്ചു. അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ മാളവിക ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോകൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്നാണ് മാളവിക നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന് മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി…
Read Moreഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു ? ചോദിച്ചവനെ കണ്ടംവഴി ഓടിച്ച് മാളവിക…
മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാള്‍ കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള്‍ രംഗത്തു വന്നിരുന്നു. മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ആയാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം. ഇതിനും നടി മറുപടി നല്കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു…
Read Moreമലയാളത്തിൽ നടിമാർക്ക് പ്രാധാന്യമില്ല ! ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല;തുറന്നു പറച്ചിലുമായി നടി മാളവിക
മലയാളത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾക്ക് ക്ഷാമമുണ്ടെന്ന് നടി മാളവിക മോഹനൻ. ഷീല, ശോഭന, മഞ്ജു വാര്യർ എന്നിവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങൾ ഇപ്പോഴില്ല. മലയാളത്തിൽ നല്ല കഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് നല്ല റോളുകളില്ല.മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുന്പളങ്ങി നൈറ്റ്സ് എന്നിവയൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശേരിയെയും പോലെ നല്ല സംവിധായകരുമുണ്ട്. എന്നാൽ, സ്ത്രീകൾക്ക് നല്ല റോളുകളില്ല. പാർവതിയുടെ ഉയരെക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകൾ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല- മാളവിക ഒരഭിമുഖത്തിൽ വ്യക്തമാക്കി. പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്റർ സ്ക്രീനിൽ ആദ്യ സിനിമ (മാസ്റ്റർ) കാണുന്പോൾ അതിലെ നായികയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു. മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക.…
Read Moreചായ കുടിച്ചാല്‍ നീ അവളെപ്പോലെ കറുത്തു പോകും ! താന്‍ നേരിട്ട വര്‍ണ വിവേചനം തുറന്നു പറഞ്ഞ് നടി മാളവിക മോഹനന്…
മനുഷ്യ സമൂഹം ഇത്രയധികം പുരോഗമിച്ചെങ്കിലും വര്‍ണ വിവേചനം ഇന്നും പല മനുഷ്യമനസുകളിലും വിഷമായി നിലനില്‍ക്കുകയാണ്. അമേരിക്കയിലെ കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം ഇതിനു ദൃഷ്ടാന്തമാവുകയാണ്. കോവിഡ് ഭീതിയ്ക്കിടയിലും ലോകമെങ്ങും പ്രതിഷേധം ആളിപ്പടരുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി മാളവിക മോഹനന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ”എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് ഒരിക്കല്‍ പറഞ്ഞു, ചായ കുടിക്കാന്‍ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിച്ചിരുന്നില്ല, കാരണം ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ നിറം കറുപ്പിക്കുമെന്ന വിചിത്രമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു, ഒരിക്കല്‍ ചായ ചോദിച്ചപ്പോള്‍ ചായ കുടിച്ചാല്‍ അവന് എന്നെപ്പോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ അവനോട് പറഞ്ഞത്. അവന് വെളുത്ത് സുന്ദരനായ മഹാരാഷ്ട്രക്കാരനും ഞാന്‍ ഇരുണ്ട നിറമുള്ള മലയാളി…
Read More