സിനിമ മേഖലയിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി നടിമാരാണ് പലപ്പോഴായി രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് യുവനടി മാളവിക ശ്രീനാഥ്. ഓഡിഷന് പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാളവിക പറയുന്നത്. അന്ന് കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാളവിക ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മധുരം, സാറ്റര്‍ഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാളവിക ശ്രീനാഥ്. മാളവികയുടെ വാക്കുകള്‍ ഇങ്ങനെ… കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഞാനതിന്റെ ഇരയാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ ഇതിനെ കുറിച്ച് വേറെ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്പേസ് ഉണ്ട്, ഒരു റോള്‍ ഉണ്ട്. അതുകൊണ്ട് എനിക്ക് ധൈര്യമായിട്ട് പറയാലോ.…
Read More