സി​നി​മ​യി​ലെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം; മുന്നറിയിപ്പു സ​ബ് ടൈ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം; ഹ​ര്‍​ജി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: സി​നി​മ​യി​ലെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.വി. ​എ​ന്‍ ഭ​ട്ടി, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​നി​മ​ക​ളി​ലും മ​റ്റും മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി സ​ബ് ടൈ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കു​റ്റി​യാ​ടി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് വെ​ഹി​ക്കി​ള്‍ ഓ​ണേ​ഴ്‌​സ് കേ​ര​ള​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ‌‌അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ 2018 എ​ന്ന സി​നി​മ​യ​ട​ക്ക​മു​ള്ള​വ​യി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ക്കു​ന്ന ദൃ​ശ്യം ഉ​ണ്ടെ​ന്നും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മ്പോ​ള്‍ നി​യ​മ​ലം​ഘ​ന​മാ​ണി​തെ​ന്നു വ്യ​ക്ത​മാ​ക്കി സ​ബ് ടൈ​റ്റി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​തു കൊ​ണ്ടു​മാ​ത്രം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു ! മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രെ​ന്ന് ര​ജി​ഷ വി​ജ​യ​ന്‍…

മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ന​ടി ര​ജി​ഷ വി​ജ​യ​ന്‍. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ സി​നി​മ​യി​ലാ​യ​ത് കൊ​ണ്ടു മാ​ത്ര​മാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. പോ​പ്പ​ര്‍ സ്റ്റോ​പ്പ് എ​ന്ന ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. ര​ജി​ഷ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന​തി​ല്‍ ഒ​രു സം​ശ​യ​വു​മി​ല്ല. ഏ​ക​ദേ​ശം ആ​റ് വ​ര്‍​ഷ​മാ​യി ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്നി​ട്ട്. സി​നി​മാ മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ ഒ​രു പ്ര​ശ്‌​ന​വും ഞാ​ന്‍ നേ​രി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു പ്ര​ശ്ന​വും നേ​രി​ടാ​ത്ത സ്ത്രീ​ക​ള്‍ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് ഞാ​ന്‍ അ​ര്‍​ത്ഥ​മാ​ക്കു​ന്നി​ല്ല. എ​നി​ക്ക് സം​ഭ​വി​ച്ചി​ല്ല എ​ന്ന​തി​ന്റെ അ​ര്‍​ത്ഥം വേ​റെ ആ​ര്‍​ക്കും ഇ​ത് സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്ന​ല്ല. എ​നി​ക്ക് എ​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്ര​മേ സം​സാ​രി​ക്കാ​ന്‍ പ​റ്റു. സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ലാ​ത്ത പ​ല ഇ​ട​ങ്ങ​ളു​മു​ണ്ട്, അ​ത് സി​നി​മ മാ​ത്ര​മ​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ പ​ല മേ​ഖ​ല​ക​ളി​ലും ഉ​ട​നീ​ളം ന​ട​ക്കു​ന്നു​ണ്ട്. അ​ത് സി​നി​മ​യി​ലാ​യ​ത് കൊ​ണ്ട് അ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ള്‍ ടി.​ആ​ര്‍.​പി​യും, വാ​യ​ന​ക്കാ​രും…

Read More

സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ ! വളര്‍ന്നു വരുന്നവനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആകസ്മികമായ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയിലെ പക്ഷപാതത്തെക്കുറിച്ചും താരാധിപത്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. സുശാന്തിനെ മനപൂര്‍വം ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും ചിലര്‍ പറയുന്നു. അവസര നിഷേധത്തിലൂടെ ഗോഡ്ഫാദര്‍മാരില്ലാതെ വളര്‍ന്നു വരുന്നവരെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ നീരജ് മാധവ്. വളര്‍ന്നു വരുന്ന നടന്മാരെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ മലയാള സിനിമയിലും ഉണ്ടെന്നാണ് നീരജ് പറയുന്നത്. തനിക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം. ” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍…

Read More

നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന ! വെയില്‍,കുര്‍ബാനി സിനിമ ഉപേക്ഷിച്ചു; ഇതുവരെ ചെലവായ ഏഴു കോടി രൂപ ഷെയ്‌നില്‍ നിന്ന് ഈടാക്കും; ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗം വ്യാപകം ?

നടന്‍ ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്‌നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്‌നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന്‍ തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍…

Read More

രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത് ! മലയാള സിനിമയുടെ ഭാവി ആശങ്കപ്പെടുത്തുന്നതെന്ന് സുരേഷ് കുമാര്‍

മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണെന്നും രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളതെന്നുമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെ കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്‍കുന്ന, സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ്…

Read More

‘അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആളുകളെ കാണുകയും നോക്കുകയും ചെയ്യാറുണ്ട് ! എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല’; വേദനയോടെ കെ.ടി.എസ് പടന്നയില്‍…

മലയാള സിനിമപ്രേമികളുടെയെല്ലാം ഇഷ്ടതാരമാണ് കെ.ടി.എസ് പടന്നയില്‍ എന്ന കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്‍. സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്‍മണി, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. താരസംഘടനയായ ‘അമ്മ’യില്‍ അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോഴാണ് കെ.ടി.എസ് പടന്നയില്‍ ചേരുന്നത്. ഇന്ന് ‘അമ്മ’ അയ്യായിരം രൂപ പെന്‍ഷനായി അദ്ദേഹത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പറയുകയാണ് അദ്ദേഹം. ” അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആള്‍ക്കാരെ കാണും. ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും…

Read More