ചാനലുകള്‍ ബഹിഷ്കരിക്കാനൊരുങ്ങി മലയാള സിനിമാതാരങ്ങള്‍. നടിയെ ആക്രമിച്ച കേസും തുടര്‍ന്ന ദിലീപ് അറസ്റ്റിലായ വാര്‍ത്തയുമൊക്കെ വിശദമായി റിപ്പോര്‍ട്ട് ചെയ്തത് സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചതില്‍ പ്രതിഷേധിച്ചാണ് ചാനലുകള്‍ ബഹിഷ്ക്കരിക്കാന്‍ താരങ്ങള്‍ ഒരുങ്ങുന്നത്.ടിവിയിലെ ഓണപ്പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താരങ്ങള്‍ കൈക്കൊണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സിനിമാ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് വിലയിരുത്തല്‍. മലയാളികളുടെ ഉത്സവമായ ഓണത്തിന് നിരവധി ചിത്രത്തങ്ങളാണ് റിലീസിനായി തയ്യാറെടുക്കുന്നത്. എന്നാല്‍ റിലീസ് സിനിമകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചാനലുകളിലും പോകേണ്ടെന്ന തീരുമാനത്തിലാണ് മലയാളതാരങ്ങള്‍. സിനിമയ്ക്കു മാത്രമല്ല ചാനലുകള്‍ക്കും ഓണക്കാലം റേറ്റിങ്ങില്‍ ഉയര്‍ച്ച ലഭിക്കുന്ന സമയമാണ്. അതില്‍ വലിയ പങ്കു വഹിക്കുന്നത് സിനിമാ താരങ്ങളും അവരുടെ പരിപാടികളുമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കാറില്ല. കൂടുതലും…
Read More