വി. ശ്രീകാന്ത്സിനിമാമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോഴും അഹങ്കാര മല ചവിട്ടിക്കയറുകയാണ് ചില താരങ്ങൾ. നിരനിരയായി തിയറ്ററിൽ ചിത്രങ്ങൾ പൊട്ടുന്പോഴുള്ള നിർമാതാക്കളുടെ കണ്ണുനീരും ആളുകൾ കയറാത്തതിലുള്ള തിയറ്റർ ഉടമകളുടെ നൊന്പരവുമൊന്നും താരങ്ങൾക്ക് ഒരു പ്രശ്നമേയല്ല. നിർമാതാക്കൾ വടിയെടുക്കാതെ പൊട്ടിത്തെറിക്കാതെ രക്ഷയില്ലായെന്ന ഘട്ടം വന്നപ്പോൾ അവർ രണ്ടും കൽപ്പിച്ച് പലതും പറഞ്ഞു. അപ്പോഴും ആരുടെയും പേര് വെളിപ്പെടുത്താതെ ചെറിയൊരു മറ തീർത്തിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പഠിക്കാൻ താരങ്ങൾ തയാറാകാതെ വന്നതോടെ പേര് കൂടി വെളിപ്പെടുത്താൻ അവർ നിർബന്ധിതരായി. അങ്ങനെ വീണ്ടും ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും വിവാദ കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. വിലക്കിന് പകരം സഹകരണം ഇല്ലായ്മ കൊണ്ട് താരങ്ങളെ നേരിടാനാണ് ഫെഫ്കയും അമ്മയും തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം കാണുന്പോൾ ആസ്വാദകർ ചോദിച്ച് തുടങ്ങിയിട്ടുണ്ട്, ‘പ്രശസ്തി തലയ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന്…’ സമയത്ത് എത്തിയാൽ എന്താണ് കുഴപ്പംപല പരിപാടികളുള്ള മന്ത്രിമാർ ചില പരിപാടികളിൽ…
Read MoreTag: malayalam cinema
ആറാട്ടിന് ആനയെ എഴുന്നള്ളിക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ
മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെയേ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, ഒരു അപകടം എനിക്ക് പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നു ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കൈയൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക സെറ്റിലേക്കൊക്കെ കയറിവരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ , എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ. അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കിനിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമൊക്കെ ആണ്.-വിഷ്ണു ഉണ്ണികൃഷ്ണൻ
Read Moreസിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ കിട്ടിയതെല്ലാം പാരകളായിരുന്നു; ചില തുറന്നു പറച്ചിലുമായി രാധിക
സിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി. അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നു മാറി നില്ക്കുമ്പോള് ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും. എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്നുതന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു.-രാധിക
Read Moreപഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്
രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്
Read Moreവേരുകൾ ചെന്നൈയിൽ ഉറച്ചു പോയെങ്കിലും കേരളത്തിൽ വന്നു താമസിക്കാൻ ആഗ്രഹം; ഭാരതി എവിടെയുണ്ടെന്ന് പോലും അറിയില്ലെന്ന് ഷീല
പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു. അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടി.ആര്. ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. -ഷീല
Read Moreസിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയത്; 16 വയസിൽ കല്യാണം, 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചെന്ന് പൊന്നമ്മ ബാബു
മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തളർന്ന അവസ്ഥയിലായിരുന്നു എന്റെ കുടുംബം. അന്നും ഞാൻ ദൈവ വിശ്വാസിയാണ്. കൃത്യസമയത്തുതന്നെ എന്റെ ജീവിതത്തിൽ എല്ലാം നടന്നു. 16 വയസിലായിരുന്നു കല്യാണം. 21 വയസിനുള്ളിൽ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തിൽ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓർക്കുമ്പോൾ എനിക്ക് തന്നെ അദ്ഭുതം തോന്നും. ഞാനിത്രയും കടമ്പകൾ കടന്നോയെന്ന്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഭർത്താവിന്റെ ബിസിനസ് ഡള്ളായ ശേഷമാണ് സിനിമയിലേക്ക് വരുന്നത്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. നാടകം നല്ലൊരു ഉപജീവന മാർഗമായിരുന്നു അന്ന്. പിന്നെ സിനിമയിൽ വന്നു. ഞാൻ സിനിമയെ അന്വേഷിച്ച് പോയ ആളല്ല, സിനിമ എന്നെ വന്ന് ക്ഷണിച്ച് കൊണ്ട് പോയതാണ്. ആ സ്നേഹം എന്നുമുണ്ടാവും. -പൊന്നമ്മ ബാബു
Read Moreആറാട്ടണ്ണൻ വായ് തുറന്നാൽ..! വിലക്ക് അകത്തെങ്കിൽ പുറത്ത് ആറാടും; അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്ന നാട്ടിൽ ആരുടെയും വാ മൂടി കെട്ടാൻ പറ്റ്വോ
– വി. ശ്രീകാന്ത്ആറാട്ടണ്ണൻ (സന്തോഷ് വർക്കി) വായ് തുറന്നാൽ സംഗതി വൈറലാണ്.അണ്ണൻ കഴിഞ്ഞദിവസം എറണാകുളം ലുലു മാളിൽ സിനിമ കാണാൻ പോയി അവിടെ അഭിപ്രായം പറഞ്ഞ ശേഷം ഓണ്‍ലൈൻ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ മറ്റൊരു തിയറ്ററിൽ വന്ന് അഭിപ്രായം പറഞ്ഞതോടെ ആകെ മൊത്തം പുകിലായി. ചിലർക്ക് പുള്ളി അഭിപ്രായം പറഞ്ഞത് അത്ര ബോധിച്ചില്ല. അതിപ്പോൾ ഫാൻസുകാരാണോ, സിനിമ കാണാൻ വന്ന സാധാരണക്കാരാണോ, അതോ സംഘടിതമായിട്ടുള്ള പരിപാടിയാണോയെന്ന സംശയം അതുപോലെതന്നെ നിലനിൽക്കുന്നു. സംഗതി വഷളാകും എന്ന് കണ്ടതോടെ ആറാട്ടണ്ണൻ വിവാദങ്ങൾക്ക് താനില്ലായെന്ന മട്ടിൽ അവിടെനിന്നു സ്ഥലംവിട്ടു. ശരിക്കും ഈക്കൂട്ടർ ഭയക്കുന്നത് ആറാട്ടണ്ണനെയോ അതോ അഭിപ്രായങ്ങളെയോ… ഒരാഴ്ചയെങ്കിലും….ഒരു വർഷവും ആറുമാസവുമെല്ലാം സിനിമ ഓടി ആ വിജയം വൻ ആഘോഷമാക്കി മാറ്റിയിരുന്ന കാലത്തുനിന്ന് ഒരാഴ്ചയെങ്കിലും സിനിമ ഓടണേ എന്ന അവസ്ഥയിലേക്ക് സിനിമ മേഖല വന്നെത്തിയിരിക്കുന്ന കാലത്ത് അഭിപ്രായങ്ങളെ സിനിമാക്കാർ ഭയന്നില്ലെങ്കിലെ അത്ഭുതമുള്ളു. അപ്പോഴാണ്…
Read Moreകോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്അ; മ്മയുടെ ചീത്തവിളി കേട്ട സംഭവം തുറന്ന് പറഞ്ഞ് ലെന
റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ എനിക്കു കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലേണേഴ്സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വിട്ടു. വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പോലീസ് പറഞ്ഞു. പോലീസ് പിടിച്ച കാര്യം വീട്ടില്‍ പറഞ്ഞു. സ്റ്റേഷന് എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്റ്റേഷനാണെന്നാണ്. പോലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു. -ലെന
Read Moreവെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ; അസിസ്റ്റന്റ് ഡയറക്ടറിൽ നിന്നും നിർമാതാവായത് വരെയുള്ള കഥയിങ്ങനെ
അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ. എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെയാണ് സംവിധായകന് ആകാന്‍ തീരുമാനിക്കുന്നത്. പക്ഷേ പിന്നീടു മനസിലായി നിര്‍മാതാവിനാണ് വിലയെന്ന്. ഇതോടെ ഞാന്‍ നിര്മാതാവാനും തീരുമാനിച്ചു.-ധ്യാൻ ശ്രീനിവാസൻ
Read Moreസിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു; പിന്നെ എങ്ങനെ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് മോഹിനി
എന്റെ പൂർവികർ തഞ്ചവൂർകാരാണ്. എന്നാൽ ഞാൻ വളർന്നതൊക്കെ ചെന്നൈയിലാണ്. സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്റെ കുടുംബത്തിന്. അച്ഛനും അമ്മയ്ക്കും പത്താം വർഷം പിറന്ന കുട്ടിയായതുകൊണ്ട് എനിക്ക് നല്ല ലാളന ലഭിച്ചു. ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, പഠനം എന്നിങ്ങനെ എന്റെ ബാല്യം സന്തോഷം നിറഞ്ഞതായിരുന്നു. അച്ഛന്റെ പരിചയമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി. കണ്ണുകൾ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതും. 2010ലാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ ഞാൻ അമേരിക്കയിലാണ്. –മോഹിനി
Read More