ആലപ്പുഴ: ബി.ആർ. പ്രസാദ് മറയുമ്പോൾ മലയാളത്തിനു നഷ്ടമാകുന്നത് കുട്ടനാടൻ നന്മയുടെ ഗ്രാമഭംഗി നിറഞ്ഞ പാട്ടുകളെഴുതിയ കവിയെ. നാട്ടുനന്മകളും നാടൻഭംഗിയും മനസിൽ നിറച്ച് ഹൃദയസമ്പന്നതയുടെ ധാരാളിത്തമുള്ള പ്രകാശനമായിരുന്നു ബി.ആർ. പ്രസാദിന്റെ പാട്ടുകൾ. കേരനിരകളാടും എന്ന കുട്ടനാടൻ ഭംഗി വർണിക്കുന്ന പാട്ട് കേരളത്തിന്റെ വർണവരികളായാണ് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത്. നിറഞ്ഞ സൗഹൃദവും ആത്മാർഥമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ സൂക്ഷിച്ചിരുന്നതായി സുഹൃത്തുക്കൾ. കുട്ടനാടൻ ഗ്രാമീണതയെ ജനപ്രിയ ചലച്ചിത്ര ഗാനങ്ങളിൽ ഇത്രയേറെ സന്നിവേശിപ്പിച്ച് ശ്രോതാക്കളെ രസിപ്പിച്ച ഗാനരചയിതാവായിരുന്നു ബി.ആർ. പ്രസാദ്. ചലച്ചിത്ര ലോകത്തെ വെള്ളിവിഹായസുകൾ തുറന്നുകിട്ടിയിട്ടും കുട്ടനാടൻ പാടശേഖരം വിട്ടുപോകാതെ അതിന്റെ കുതൂഹലങ്ങളിൽ ആസ്വദിച്ചു കഴിയാനാണ് കവി കൂടിയായിരുന്ന പ്രസാദ് ശ്രമിച്ചത്. കിളിച്ചുണ്ടൻ മാമ്പഴം, പട്ടണത്തിൽ സുന്ദരൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, ജലോത്സവം, വെട്ടം, ഇവര്‍, വാമനപുരം ബസ്റൂട്ട്, ഇരുവട്ടം മണവാട്ടി, ട്വിങ്കിള്‍ ടിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, നട്ടുച്ച നേരം എങ്ങും…
Read MoreTag: malayalam cinema
സംവിധായകൻ രോഹിത് ധൈര്യം തന്നു; ഇന്റിമേറ്റ് സീനുകൾ എടുക്കുമ്പോൾ മനസിലെന്തെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് സംവിധായകൻ രോഹിത് ആണെന്നും ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി തന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ദിവ്യ പിള്ള പറഞ്ഞു. ചിത്രത്തിലെ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകന് രോഹിതിനു വരെ പേടിയായി. എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആള്‍ക്ക് പറയേണ്ടി വന്നിട്ടുണ്ട്’. ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ…
Read Moreനിലവില സാഹചര്യം മനസിലാക്കി, വാശി ഉപേക്ഷാക്കാൻ തയാറായി നയന്‍താര
തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്. മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി. എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്. ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. നയന്‍താരയുടെയും…
Read Moreനമ്മൾ ഒന്ന് എസ്റ്റാബ്ലിഷ്ഡ് ആകുന്നത് വരെ നമുക്കൊരു സ്ട്രഗിളിംഗ് പിരീഡ് ഉണ്ട്; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ്
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അതേസമയം, തുടക്കകാലത്ത് മറ്റേത് നടിമാരെയും പോലെ ഹണിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ ഹണി റോസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, അതിന്റെ വീഡിയോ വൈറലാവുകയാണ്.കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്. അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല. ആർക്കും അതിൽ കൈ…
Read Moreഅഭിനയം നിർത്താൻ പോകുന്ന ഉണ്ണി; പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ണീമുകുന്ദൻ ഷാജോണിനോട് പറഞ്ഞത്…
ഉണ്ണി മുകുന്ദനൊപ്പം വളരെക്കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു. ഉണ്ണിയെ ഞാൻ അടുത്തറിയുന്നത് ഒരു മാസത്തോളം ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെവച്ചാണ് ഉണ്ണി മുകുന്ദൻ ശരിക്കും എന്താണെന്ന് ഞാൻ മനസിലാക്കുന്നത്. നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമൊക്കെയാണ് ഉണ്ണി. കുറെ ഡാൻസും പാട്ടും സ്കിറ്റുകളും ഒക്കെയായി അടിച്ചു പൊളിച്ച ഒരു ആഴ്ച ആയിരുന്നു അത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡോഫായി കണ്ടു. ഞങ്ങൾ പരിപാടിയൊക്കെ കഴിഞ്ഞ് ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആണത്. ഞാൻ പതിയെ ഉണ്ണിയോട് എന്താണെന്ന് ചോദിച്ചു, അപ്പോൾ ഉണ്ണി പറഞ്ഞു, ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുകയാണ്. എനിക്ക് പറ്റുന്നില്ല എന്ന്. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അത്ര മികച്ച അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അന്ന് എനിക്ക് ഉണ്ണിയോട്…
Read Moreഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് വീണ്ടും മലയാളത്തില്‍
ഒരിടവേളയ്ക്കുശേഷം മാളവിക മോഹനന് മലയാളത്തില്‍ തിരിച്ചെത്തുന്നു. നവാഗതനായ ആല്വിന് ഹെന്റി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ നാനു വരലക്ഷ്മി എന്ന കന്നട ചിത്രത്തിലും പേട്ട, മാസ്റ്റർ, എന്നീ തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ബോളിവുഡ് ചിത്രത്തിലും മാളവിക അഭിനയിച്ചു. അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ മാളവിക ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോകൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്നാണ് മാളവിക നായികയാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന് മാത്യു തോമസാണ് ചിത്രത്തില്‍ ക്രിസ്റ്റി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി…
Read Moreഎങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതി; നമുക്കു പാർക്കാം മുന്തിരിത്തോപ്പുകളിലെ ഓർമ പങ്കുവെച്ച് ശാരി
മോഹൻലാലിനോടൊപ്പം നമുക്കു പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ അന്ന് അഭിനയിക്കുമ്പോൾ പേടിയൊന്നും തോന്നിയിട്ടില്ല. ഭാഷാ പ്രശ്നം ഉള്ളതുകൊണ്ട് ഡയലോഗ് തെറ്റരുത്. അദ്ദേഹത്തെ മൂഡ് ഓഫ് ആക്കരുത് എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും കൂൾ ആയിരുന്നു. സംവിധായകനും (പത്മരാജൻ) കൂൾ ആയിരുന്നു. അങ്ങനെ ഒരു സംവിധായകന്റെ സിനിമയിൽ പുതുമുഖമായ എനിക്ക് അവസരം കിട്ടിയതേ വലിയ ഭാഗ്യമാണ്. റൊമാൻസും ഇന്റിമേറ്റ് സീനുകളും ഒക്കെ ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഒന്ന് ചെയ്ത് തീർത്താൽ മതിയെന്ന് ഉണ്ടായിരുന്നു. ഭാഷാ പ്രശ്നമുള്ളത് കൊണ്ടുതന്നെ അതിന്റെ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്ക് പോകാൻ പാടില്ല എന്നൊക്കെ ആയിരുന്നു മനസിൽ. -ശാരി
Read Moreഎന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്; ഇവിടെ വരെയെത്തിച്ചത് ആ വിശ്വാസമെന്ന് അമല പോൾ
എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ഹാർഡ് വർക്കിൽ എനിക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം ആണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് എന്ന് പറയുന്നത് ഡയറക്ടറുടെ ചോയ്സാണ്. സാമ്പത്തികമായി തകർന്ന അവസ്ഥയിലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. എനിക്ക് ആ സമയത്ത് ബ്രേക്ക് ആവശ്യമായിരുന്നു. തിരിച്ചുവന്നാൽ സിനിമയുണ്ടാകുമോ എന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയുണ്ടായിരുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ, പ്രസന്റിൽ മാത്രം എടുത്ത തീരുമാനമായിരുന്നു അത്. –അമല പോൾ
Read Moreവലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടുമെന്ന് ഇന്ദ്രൻസ്
വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read More27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; പ്രദർശനത്തിന് 184 ചിത്രങ്ങൾ
തിരുവനന്തപുരം: 27-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 12000-ൽ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററുകളിലായി 70ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2500 സീറ്റുകൾ ഉള്ള ഓപ്പണ്‍ തിയറ്റർ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി. മിഡ്നൈറ്റ് സ്ക്രീനിംഗ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12നാണ് ചിത്രത്തിന്റെ പ്രദർശനം. പ്രത്യേക സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും. മേളയുടെ ഭാഗമായി വിവിധതരം കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ്…
Read More