എന്റെ ശരിക്കുമുള്ള പേര് സുനിത എന്നാണ്. സത്യഭാമയ്ക്കൊരു പ്രേമലേഖനം എന്ന സിനിമയ്ക്ക് വേണ്ടി ഡയറക്ടര്‍ രാജസേനന് സാറാണ് എന്റെ പേര് മാറ്റിയത്. സത്യത്തില്‍ എന്റെ പേര് ചാന്ദ്നി എന്ന് മാറ്റിയത് ഞാന്‍ അറിഞ്ഞത് മാഗസിന് വഴിയാണ്. സിനിമയുടെ സ്ക്രീന്‍ ടെസ്റ്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ നില്ക്കുമ്പോള് അച്ഛന് വെള്ളിനക്ഷത്രം വാങ്ങി കൊണ്ട് വന്നു. അതില്‍ രാജസേനന്റെ പുതിയ സിനിമയില്‍ പുതുമുഖം ചാന്ദനി നായികയെന്ന് ന്യൂസ് കണ്ടു. അപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു അച്ഛാ അവര്‍ വേറെയാരെയോ സെല്ക്ട് ചെയ്തിട്ടുണ്ട്. ദാ ന്യൂസ് വന്നിട്ടുണ്ടെന്ന്. ആണോന്ന് അച്ഛനും ചോദിച്ചു. അന്ന് വലിയ സിനിമാ മോഹം ഒന്നുമില്ലാത്തത് കൊണ്ട് വിഷമം ഒന്നും തോന്നിയില്ല. വാര്‍ത്ത മുഴുവന്‍ വായിച്ച് വന്നപ്പോള്‍ അവസാനം എഴുതിയിരിക്കുന്നത് കൊച്ചിന് ഷിപ്പ്യാര്ഡിലെ കെ ബാലചന്ദ്രന്റെയും കാര്‍ത്യാനിയുടെയും മകളായ…
Read MoreTag: malayalam cinima
പ്രമുഖ സിനിമാ താരങ്ങൾക്ക് വിദേശത്ത് സ്വത്തുകൾ; മലയാള സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് ആദായ നികുതി വകുപ്പ്
കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണവുമായി ആദായ നികുതി വകുപ്പ്. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുമ്പേ ചിത്രം അമ്പത് കോടി പിന്നിട്ടെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് പിന്നാലെ വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ആദായ നികുതി വകുപ്പ്. വിവിധ പരിശോധനകളില്‍ 200 കോടിക്ക് മുകളില്‍ കള്ളപ്പണ ഇടപാട കണ്ടെത്തിയതായാണ് വിവരം. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 70 കോടിയോളം രൂപ മറച്ചുവെച്ചതായും വിവരമുണ്ട്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തല്‍.…
Read More