തന്നെ ചതിച്ച ഒരു മലയാള സംവിധായകനെ തല്ലേണ്ടി വന്ന സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇവര്‍. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ ഇവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിചിത്രയുടെ വാക്കുകള്‍ ഇങ്ങനെ…”എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്ക്കുന്ന കാലമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ഒരു സിനിമ ചെയ്താല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതെക്കുറിച്ച് സംവിധായകനോട് പറഞ്ഞു. മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാളുടെ അവകാശവാദം. സിനിമയില്‍ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാള്‍ പറഞ്ഞു. എന്റെ പരീക്ഷപോലും…
Read More