വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read MoreTag: malayalam film industry
പല സിനിമാക്കാരും സാലിഹ് ബിന്‍ ജലാലിയുടെ ഉറ്റ സുഹൃത്തുക്കള്‍; മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം ‘അലിഭായി’ കണ്ടതു മുതല്‍ പേര് അലിഭായ് എന്നാക്കി; രാജേഷ് വധത്തിലെ പ്രധാനപ്രതിയുടെ ബന്ധങ്ങള്‍ അമ്പരപ്പിക്കുന്നത്…
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പത്തിരി സത്താറിന്റെ വലംകൈ അലിഭായിയുടെ യഥാര്‍ഥ പേര് സാലിഹ് ബിന്‍ ജലാലി എന്ന് വിവരം. മോഹന്‍ലാല്‍ നായകനായ ഷാജികൈലാസ് ചിത്രം ‘അലിഭായി’ കണ്ട അന്നു മുതല്‍ പേര് അലിഭായ് എന്നാക്കുകയായിരുന്നു. സത്താറും അലിഭായിയും തമ്മില്‍ സഹോദര തുല്യമായ സ്നേഹം നില നിന്നിരുന്നു. നാട്ടില്‍ തന്റെ സുഹൃത്തായിരുന്ന അലിഭായിയെ ഗള്‍ഫിലെ ശത്രുക്കളെ കൈകാര്യം ചെയ്യാനായിരുന്നു സത്താര്‍ ഖത്തറിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. സിനിമയിലും മറ്റും ധാരാളം വി.ഐ.പി. ബന്ധങ്ങളുള്ള അലിഭായി അത് ഉപയോഗിച്ചാണു വിദേശത്തേക്കു കടന്നത്. ഓച്ചിറ കൊച്ചുമുറിയില്‍ ലോറി ഡ്രൈവറായിരുന്ന സത്താര്‍ ഖത്തറിലെത്തി നൃത്താധ്യാപികയെ വിവാഹം ചെയ്യുകയായിരുന്നു. നൃത്തവിദ്യാലയം നടത്തിയും പരിപാടി നടത്തിയും പണം സമ്പാദിച്ച ഭാര്യയ്ക്കൊപ്പം ജിംനേഷ്യം നടത്തി സത്താറും പണക്കാരനായതോടെയാണ് സലാഹിനെയും ഗള്‍ഫിലേക്ക് വരുത്തിയത്. ജിംനേഷ്യത്തില്‍ ട്രെയിനറാക്കിയാണ് അലിഭായിയെ സത്താര്‍ ഖത്തറിലേക്ക് കൊണ്ടുവന്നത്.…
Read More