മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് വിതരണത്തിനായി കവിതകള്‍ ക്ഷണിച്ചുകൊണ്ട് പുറത്തിറക്കിയ നോട്ടീസില്‍ ഗുരുതര പിശക്. മലയാള സാഹിത്യലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള വൈലോപ്പിള്ളി ശ്രീധരമേനോന് പകരം ‘വൈലോപ്പിള്ളി നാരായണ മേനോന്’ എന്നാണ് സംഘാടകര്‍ നോട്ടീസില്‍ അച്ചടിച്ചിരിക്കുന്നത്. വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് സംഘാടകര്‍ നോട്ടീസ് ഇറക്കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന അഞ്ചു പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍ പറയുന്നു. മെയ് 14ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പരിപാടിയില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആരുടെ സ്മരണാര്ത്ഥമാണോ അവാര്‍ഡ് കൊടുക്കുന്നത് അയാളുടെ…
Read MoreTag: malayali
പറഞ്ഞത് ടൈപ്പിസ്റ്റ് ജോലി ! എത്തിപ്പെട്ടത് അന്താരാഷ്ട്ര ‘സെക്സ് ചാറ്റ്’ സംഘത്തിന്റെ കയ്യില്‍; ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് വലഞ്ഞ് നിരവധി മലയാളികള്‍…
ടൈപ്പിസ്റ്റ് വീസയുടെ പേരില്‍ ഏജന്റ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നും പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാര്‍ക്ക് എതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി ശേഷം വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ…
Read Moreപനിയും ചുമയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്ന് പരിശോധിച്ചുവെങ്കിലും രണ്ടു തവണയും ഫലം നെഗറ്റീവ് ! ഒടുവില്‍ മരണവും…
രോഗലക്ഷണമില്ലാതെ രോഗബാധിതരാവുന്ന കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഇതിനിടെ കോവിഡ് ബാധിച്ച് ജര്‍മനിയില്‍ അങ്കമാലി സ്വദേശിയായ നഴ്സ് മരിച്ച സംഭവം ആശങ്കയേറ്റുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷവും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് കൊളോണില്‍ കോവിഡ് ബാധിതയായി മരിച്ചത്. ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കള്‍ പറയുന്നു. ജര്‍മനിയിലെ കൊളോണില്‍ വൃദ്ധസദനത്തില്‍ നഴ്സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജോലിക്കു പോകുന്നത് നിര്‍ത്തുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനു…
Read Moreബഹ്റൈനില്‍ മലയാളി യുവഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹത; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇവരുടെ മരണം അമിതഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണി…
ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ മരണത്തില്‍ ഞെട്ടി ബഹ്റൈനിലെ മലയാള സമൂഹം. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്ലാറ്റില്‍ മാരകമായ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷംലീനയുടെ ഭര്‍ത്താവിനേയും ബഹ്റൈന്‍ പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നാണ് സൂചന. ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിലെ അനസ്തേഷ്യ…
Read Moreകാട്ടുപന്നിയിറച്ചി കഴിച്ച മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍; ദുര്‍വിധിയുണ്ടായത് അഞ്ച് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ കൊച്ചുമ്മനും കുടുംബത്തിനും
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അബോധാവസ്ഥയില്‍. കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍ ഭാര്യ സുബി ബാബു മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. അഞ്ചു വര്‍ഷം മുമ്പാണ് കൊച്ചുമ്മനും കുടുബവും ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും…
Read Moreബാലപീഡകരെ കുടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുക്കിയ ഫേസ്ബുക്ക് കെണിയില്‍ വീണത് മലയാളി; 13കാരിയെ മോഹിച്ചെത്തിയ ബാലചന്ദ്രന് പിടിയിലായപ്പോള്‍ നിലവിളിച്ചത് മലയാളത്തില്‍
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ബാലപീഡകരെ കുടുക്കാന്‍ ഒരുക്കിയ കെണിയില്‍ അങ്ങനെ മലയാളിയും വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന് വീണു പോയത്. ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന് 13കാരിയായ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോള്‍ ആണ് കെണിയില്‍ വീണത്. പതിമൂന്നു വയസ്സ് പ്രായം ഉള്ളൂ എന്ന് ഉറപ്പായിട്ടും ലൈംഗിക താല്പര്യത്തോടെ വന്നുവെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ബിര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി ബാലചന്ദ്രന് 15 മാസം തടവും വിധിച്ചു. മലയാളത്തില്‍ നിലവിളിച്ചു കൊണ്ടാണ് ഇയാള്‍ ജയിലിലേക്ക് പോയത്. പതിമൂന്നുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നു വിചാരിച്ച് ലണ്ടനില്‍ നിന്നും ബിര്‍മിംഗ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന് പെണ്‍കുട്ടിയെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ വാതില്‍ തുറന്നെത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞതോടെ പോലീസ്…
Read More