ടെക്സാസിലെ റിച്ചാര്‍ഡ്സണില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ വളര്ത്തച്ഛന് കൊന്നു കളഞ്ഞതാകാമെന്ന നിഗമനത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്ത്തച്ഛന് വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. അധികം വൈകാതെ ഇയാളെ അറസ്റ്റു ചെയ്തേക്കും. എന്നാല്‍ കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം. ഈ വിവരം അറിഞ്ഞ ടെകസാസിലെ മലയാളി സമൂഹം ആകെ ഞെട്ടലിലാണ്. മലയാളിയായ വെസ്ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ…
Read More