തലശേരി: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ (24) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേർളി കേന്ദ്ര സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകി. വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മുന്നോട്ടുപോകുമെന്നും ഷേർളി രാഷ്ട്ര ദീപികയോട് പറഞ്ഞു. മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയിൽനിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട്…
Read MoreTag: malayali girl
വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനം; ദിവസങ്ങളോളം മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടു; തന്റെ നരക ജീവിതത്തെക്കുറിച്ച് യുഎഇയിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍…
ദുബായ്: ഒരിക്കല്‍ കുടുങ്ങിപ്പോയാല്‍ പിന്നെ ഊരിപ്പോരാന്‍ പറ്റാത്ത അത്ര ശക്തമാണ് ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങള്‍. ഇവരുടെ വലയില്‍ അകപ്പെട്ട ആളുകളില്‍ ധാരാളം മലയാളി പെണ്‍കുട്ടികളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം ഒരു പെണ്‍വാണിഭ സംഘത്തിന്റെ കൈയ്യില്‍ നിന്നു രക്ഷപ്പെട്ട ഒരു മലയാളി യുവതി നടത്തിയ വെളിപ്പെടുത്തല്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഉള്ളറകള്‍ വ്യക്തമാക്കുന്നതാണ്. ”വഴങ്ങിയില്ലെങ്കില്‍ കൊടിയ പീഡനമായിരുന്നു നേരിടേണ്ടി വന്നത്. മുറിയില്‍ വസ്ത്രമില്ലാതെ പൂട്ടിയിട്ടിരുന്നു ഏറെ ദിവസം. ഫോണ്‍ പിടിച്ച് വാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല”‘യുഎയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മോചിപ്പിച്ച മലയാളി യുവതിയുടെ വാക്കുകളാണിത്. അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നു പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നു പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങി. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ…
Read More