അമേരിക്ക നടത്തുന്ന സൈനീകാക്രമണത്തില്‍ പതറില്ലെന്ന് അഫ്ഗാനിസ്ഥാനിലെ മലയാളി ഐഎസ് ഭീകരര്‍. തങ്ങള്‍ക്കു മരണഭയമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ക്കയച്ച ടെലഗ്രാം സന്ദേശത്തിലാണ് ഭീകരര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. തിരികെ വരാനുള്ള ബന്ധുക്കളുടെ അപേക്ഷ തള്ളിയ ഇവര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളുമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.വിശദ അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഉടനെ അഫ്ഗാനിലേക്ക് തിരിക്കുമെന്നും സൂചനകളുണ്ട്. അമേരിക്കയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ടെലഗ്രാം മെസഞ്ചര്‍ വഴിയാണ് ഐഎസ് ഭീകരര്‍ സന്ദേശമയച്ചത്. വിശുദ്ധയുദ്ധത്തിന് തയ്യാറായിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.’ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. ഞങ്ങളെല്ലാം അതേമാര്‍ഗത്തെ കാത്തിരിക്കുകയാണെന്നു’മാണ് സന്ദേശത്തില്‍ പറയുന്നത്.തിരികെവരാനുള്ള ബന്ധുക്കളുടെ അഭ്യര്‍ഥന വിഡ്ഢിത്തമാണെന്നും സന്ദേശത്തില്‍ പറയുന്നു. ഐഎസ് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ഇന്ത്യാക്കാര്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണ് അഫ്ഗാനിലേക്കു തിരിക്കാന്‍ എന്‍ഐഎ സംഘം തയ്യാറെടുക്കുന്നത്. അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുക എന്ന അതീവ ദുഷ്ക്കരമായ കര്‍മമാണ് എന്‍ഐഎ ലക്ഷ്യമിടുന്നത്.…
Read More