ടെസ്റ്റ് ഡ്രൈവിനിടെ മോട്ടോര്‍ ബൈക്കുമായി കടന്നു കളഞ്ഞ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (29) ആണ് അറസ്റ്റിലായത്. എംസിഎ ബിരുദധാരിയായ പ്രതിക്കെതിരെ തലശ്ശേരിയിലും കേസുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഓട്ടോയില്‍ യാത്ര ചെയ്ത ഇയാള്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1500 രൂപയോളം നല്‍കാനുണ്ടെന്ന് പോലീസ് പറഞ്ഞു. തങ്ങിയിരുന്ന ലോഡ്ജിന്റെ വാടക ഇതു വരെ നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതി കര്‍ണാടകയിലും സമാന തട്ടിപ്പു നടത്തിയെന്ന വിവരവും ലഭിച്ചു. മാന്യമായി വേഷം ധരിച്ചു മികച്ച വൈദഗ്ധ്യത്തോടെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചൂളമേട് സ്വദേശിയുടെ ബൈക്ക് വാങ്ങാനായി എത്തിയ പ്രതി വാഹനം ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജനേ കടത്തുകയായിരുന്നു. ഫോണിന്റെ സിഗ്‌നല്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ നോളമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണു പിടികൂടിയത്. ലോഡ്ജിനു മുന്നില്‍ നമ്പര്‍ പ്ലേറ്റ്…
Read MoreTag: malayali man
വിമാനത്തിലിരുന്ന് പുകവലിച്ച മലയാളി യുവാവ് കുടുങ്ങി; പിടിച്ചപ്പോള്‍ യുവാവ് ഉന്നയിച്ചത് വിചിത്രവാദം…
ചില ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ മലയാളികള്‍ക്കാകെ നാണക്കേടാകാറുണ്ട്. വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിയായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തില്‍ വിടുകയായിരുന്നു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു.
Read Moreസുഹൃത്തിനെ കൊന്ന് പെട്ടിയിലാക്കി ! മൃതദേഹം യമുനയില്‍ ഒഴുക്കാന്‍ അതിസാഹസിക കൊണ്ടു പോകുന്നതിനിടയില്‍ മലയാളിയടക്കം മൂന്നു പേരെ പോലീസ് പിടികൂടിയതിങ്ങനെ…
സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കവേ മലയാളി അടക്കം മൂന്നുപേര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന 23വയസുള്ള ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനായ വിശാല്‍ ത്യാഗി(20) ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയില്‍ വിജയിച്ച ആളാണ്. ഇരുപതുകാരനായ വിശാല്‍ ത്യാഗി ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ വിജയിച്ച ആളാണ്. ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു. മലയാളിയായ മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു.…
Read More