മലേഷ്യന്‍ വിമാനം കടലില്‍ തിരഞ്ഞത് വെറുതെയായിരുന്നുവെന്ന് സൂചന; കംബോഡിയയിലെ ഒരു വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദങ്ങള്‍ ശക്തിപ്രാപിക്കുന്നു; എന്നാല്‍ പ്രദേശം ദുരൂഹതകളുടെ കേന്ദ്രം…

നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍…

Read More

ഗൂഗിള്‍ മാപ്പില്‍ കൊടുംകാട്ടില്‍ തെളിഞ്ഞത് മലേഷ്യന്‍ വിമാനമോ ? ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ ചര്‍ച്ചാവിഷയമാകുന്നു…

കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രഹേളികയായി അവശേഷിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം ഉടന്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിനായി ഗൂഗിള്‍ മാപ്പും സാറ്റ്ലൈറ്റ് ഇമേജുകളും സസൂക്ഷ്മം നിരീക്ഷിക്കുയാണ് ഇവര്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ഥലങ്ങളില്‍ അജ്ഞാത വിമാനം കണ്ടെത്തിയെന്ന വാദവുമായി ഇവരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ പ്രകാരം വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടില്‍ വിമാനം കണ്ടെത്തിയെന്നാണ്. സാറ്റ്ലൈറ്റ് ചിത്രം സഹിതമാണ് ജോണ്‍ തന്റെ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്ലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നത്. ഇതിനിടെ കംബോഡിയിലെ കാട്ടില്‍ വിമാനം കണ്ടെത്തിയെന്ന…

Read More

നാലുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എവിടെ ! പൈലറ്റ് ബോധപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയതോ ? അന്വേഷണങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍ ആ 239 പേര്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം ബാക്കിയാവുന്നു…

ക്വാലാലംപുര്‍: 239 യാത്രക്കാരുമായി നാലു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370നെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും പൂര്‍ണമായി അവസാനിപ്പിക്കുന്നു.2014 മാര്‍ച്ച് എട്ടിന് ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് 239 യാത്രക്കാരുമായി ബോയിങ് 777 വിമാനം അപ്രത്യക്ഷമാകുന്നത്. വിമാനത്തിന്റെ പൈലറ്റായ സഹാറി അമദ് ഷാ മനഃപൂര്‍വം ചെയ്ത കുറ്റകൃത്യമായാണ് ഇപ്പോള്‍ അപകടത്തെ ലോകപ്രശസ്ത ഏവിയേഷന്‍ വിദഗ്ധര്‍ കാണുന്നത്. ഞായറാഴ്ച രാത്രി പ്രക്ഷേപണം ചെയ്ത 60 മിനിറ്റ് വരുന്ന ടിവി പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഏവിയേഷന്‍ വിദഗ്ധര്‍ തങ്ങളുടെ പുതിയ അനുമാനങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. എംഎച്ച് 370 പറന്നുയര്‍ന്ന ഉടന്‍ റഡാറിനെ വെട്ടിച്ച് രഹസ്യമായി നീങ്ങിയത് പൈലറ്റ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇത് പൈലറ്റ് ദീര്‍ഘകാലമായി ആസൂത്രണം ചെയ്ത അപകടമായിരുന്നുവെന്നും മനഃപൂര്‍വം ചെയ്ത പ്രവൃത്തിയായിരുന്നുവെന്നുമാണ്…

Read More