ഹിന്ദുക്കള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ സക്കീര്‍ നായിക്കിനെതിരേ മലേഷ്യന്‍ പ്രധാനമന്ത്രി രംഗത്ത് ! നായിക്കിനെതിരേ മലേഷ്യന്‍ സര്‍ക്കാര്‍ സമന്‍സ് അയച്ചു…

ഹിന്ദുക്കള്‍ക്കും ചൈനീസുകാര്‍ക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഇസ്ലാം മത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെതിരേ സമന്‍സ് അയച്ച് മലേഷ്യന്‍ സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് ശേഷം മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് സാക്കിറിനെ രാജ്യത്തു നടക്കുന്ന ഒരു രാഷ്ട്രീയ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം വട്ടമാണ് സാക്കിര്‍ നായിക്കിനെതിരെ ഇത്തരത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ സമന്‍സ് അയക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളേക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയില്‍ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നതെന്നും മലേഷ്യയിലെ പഴയ അതിഥികളായ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യം വിടണമെന്നും സാക്കിര്‍ നായിക്ക് നടത്തിയ വിവാദ പ്രസംഗത്തില്‍ പറയുന്നു. എന്നാല്‍ സക്കീര്‍ നായിക്ക് മലേഷ്യയില്‍ എത്തി വംശീയരാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016ല്‍ കള്ളപ്പണം വെളുപ്പിക്കല്‍, മതപ്രഭാഷണങ്ങളിലൂടെ ഭീകരവാദത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇന്ത്യയില്‍ കേസെടുത്തതോടെയാണ് നായിക് മലേഷ്യയിലേക്ക് കടന്നത്. അഭയം നല്‍കിയ മലേഷ്യയില്‍ വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും…

Read More