ദുബായ് : ഗള്‍ഫിലെ സെക്സ് റാക്കറ്റിന് ഇപ്പോള്‍ പ്രിയം പുരുഷന്മാരെ. ഗള്‍ഫിലെ വാണിഭ റാക്കറ്റിനെതിരേ സിബിഐ നടപടി ശക്തമാക്കിയതോടെയാണ് സെക്സ് റാക്കറ്റുകാര്‍ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചത്. കുവൈറ്റില്‍ നിന്നാണ് ഇതിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുന്നത്. മസാജ് പാര്‍ലറില്‍ ഏഷ്യന്‍ പുരുഷന്മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സ്ത്രീവേഷത്തില്‍ മസാജ് പാര്‍ലറില്‍ ‘പ്രത്യേക സര്‍വീസുകള്‍’ ചെയ്യാനും 26 യുവാക്കളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയുണ്ട്. സംഭവത്തെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയാണ് കുവൈത്ത് അന്വേഷിക്കുന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായവരില്‍ മലയാളി യുവാക്കളും ഉണ്ടെന്നാണ് സൂചന. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കുവൈത്ത് സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഒരു കുവൈത്ത് പൗരനും രണ്ടു ഏഷ്യന്‍ പൗരന്മാരും മറ്റൊരു രാജ്യക്കാരനും പടിയിലായി. ഇവര്‍ ചേര്‍ന്ന് 26 ഏഷ്യന്‍ പുരുഷന്മാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുകയാണ് വ്യക്തമായെന്ന് കുവൈത്ത്…
Read More