പെഗാസസ് ആള് നിസാരക്കാരനല്ല ! മിസ്ഡ് കോള്‍ വഴിവരെ ഫോണിലെത്തും; സകല വിവരങ്ങളും ചോര്‍ത്തിയ ശേഷം സ്വയം നശിക്കും…

ഗ്രീക്ക് മിത്തോളജിയിലെ പറക്കും കുതിരയാണ് പെഗാസസ്. കൈമേറയെ കൊല്ലാന്‍ സഹായിച്ചതുള്‍പ്പെടെയുള്ള പെഗാസസിന്റെ വീരകഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ സകലരുടെയും ഉറക്കം കെടുത്തുന്നത് മറ്റൊരു പെഗാസസ് ആണ്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച മാല്‍വെയറാണ് ഈ പെഗാസസ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പെഗാസസ് അത്ര നിസ്സാരക്കാരനല്ല. േ ഫാണ്‍ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് 2016 മുതല്‍ തന്നെ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്‌സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് പൂര്‍ണമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്‌കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.…

Read More

നിങ്ങള്‍ വാട്‌സ് ആപ്പ് പിങ്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ ? എങ്കില്‍ എത്രയും വേഗം ഡിലീറ്റ് ചെയ്യൂ; ചതിക്കുഴികള്‍ ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച നടക്കുന്ന ഒന്നാണ് വാട്‌സ് ആപ്പ് പിങ്ക്. വാട്‌സ്ആപ്പിന്റെ പുതിയ ആപ്ലിക്കേഷന്‍ എന്നു കരുതി പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ഒന്നാന്തരം മാല്‍വെയര്‍ ആണെന്നതാണ് സത്യം. നിങ്ങളുടെ ഫോണ്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇതിന്റെ നിര്‍മാതാക്കള്‍ക്കു കഴിയുമെന്നതാണ് വാസ്തവം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വം ആവിഷ്‌കരിച്ച സന്ദേസം ഒരു ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക് തീം വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്‌സ്ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശങ്ങളിലെത്താം തന്നെ ഒരു ഡൗണ്‍ലോഡ് ലിങ്കും ഉണ്ട്. ഈ ലിങ്കില്‍ കയറി പിങ്ക് വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് നിങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നത്.…

Read More

സൂക്ഷിച്ചില്ലേല്‍ നല്ല ഒന്നാന്തരം പണികിട്ടും ! നിങ്ങളറിയാതെ ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ വാട്‌സ് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പോയേക്കാം…

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ മാല്‍വെയര്‍. വാട്‌സ്ആപ്പിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളറിയാതെ മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു സുരക്ഷാ ഗവേഷകനാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ‘ആന്‍ഡ്രോയിഡ് വേം’ എന്നറിയപ്പെടുന്നു, ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും അതിനെക്കുറിച്ച് ഒന്നും അറിയാതെ തന്നെ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്‍വെയറിനു കഴിയും. ഉപയോക്താക്കളുടെ അറിവില്ലാതെ ആന്‍ഡ്രോയിഡ് വേം ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളെ ബാധിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകന്‍ ലൂക്കാസ് സ്റ്റെഫാന്‍കോയാണ് കണ്ടെത്തിയത്. മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു…

Read More

പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ സൈബര്‍ ക്രിമിനലുകള്‍ ! കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്‌സ് എന്ന വ്യാജേന പടച്ചു വിടുന്നത് ഒന്നാന്തരം മാല്‍വെയറുകള്‍; സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്…

ലോകം കൊറോണ പേടിയില്‍ ഞെട്ടി വിറച്ചിരിക്കുമ്പോള്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍. ഇതിനായി കൊറോണ മാല്‍വെയറുകളാണ് ഇത്തരക്കാര്‍ പടച്ചു വിട്ടിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്‌സുകളും എന്ന ലേബലിലാണ് മാല്‍വെയര്‍ ഫയലുകള്‍ പരത്തുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സുരക്ഷാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തര്‍ദേശിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്സ് ഫയലുകള്‍ എന്നിവയുടെ മറവില്‍ ഇത്തരം മാല്‍വെയറുകള്‍ വ്യാപകമായി പരത്തുന്നതായാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറസില്‍ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിര്‍ദ്ദേശങ്ങള്‍, ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍, വൈറസ് കണ്ടെത്തല്‍ നടപടിക്രമങ്ങള്‍ എന്നീ പേരുകളിലാണ് ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ നല്‍കുന്ന വിവരം. ആദ്യത്തെ മാല്‍വെയര്‍ കണ്ടെത്തിയത് ഐബിഎം എക്സ്-ഫോഴ്‌സ്…

Read More

ഇനി രക്ഷയില്ല! 150 രാജ്യങ്ങളില്‍ സൈബര്‍ ശൃംഖലകള്‍ തകര്‍ത്തെറിഞ്ഞ ‘വാനാക്രൈ’ ഒടുവില്‍ കേരളത്തിലും; വയനാട്ടില്‍ തകര്‍ത്തത് അനവധി കംപ്യൂട്ടറുകള്‍;രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടച്ചിടും

കല്‍പ്പറ്റ: ഏതാനും ദിവസമായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകര കംപ്യൂട്ടര്‍ വൈറസ് ഒടുവില്‍ കേരളത്തിലുമെത്തി. ലോകമാകമാനം 150ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്തു തരിപ്പണമാക്കിയതിനു ശേഷമാണ് ഈ റാന്‍സംവെയര്‍ വൈറസ് കേരളത്തിലെത്തിയത്. വയനാട് തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. ഓഫിസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്. കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നു രാവിലെ ഓഫിസ് കംപ്യൂട്ടര്‍ തുറന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മറ്റു കംപ്യൂട്ടറുകളില്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് സൂചന. വാനാ ക്രൈ എന്ന റാന്‍സംവയറാണ് ആക്രമണം നടത്തിയത്. പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു…

Read More

കരുതിയിരുന്നോളൂ അടുത്ത സൈബര്‍ ആക്രമണം നാളെ; മുന്നറിയിപ്പ് നല്‍കിയത് ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച ‘മാല്‍വെയര്‍ ടെക്’ എന്നറിയപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍

ലണ്ടന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണത്തിനു സമാനമായ ആക്രമണം നാളെ വീണ്ടുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിച്ച’മാല്‍വെയര്‍ ടെക്’ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.’കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല’  മാല്‍വെയര്‍ ടെക് അറിയിച്ചു. പേര് വെളിപ്പെടുത്താനിഷ്ടമില്ലാത്ത 22 വയസുകാരനാണ് മാല്‍വെയര്‍ ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്. ഇന്ത്യയടക്കമുള്ള 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്.  കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102…

Read More

ഈ തലച്ചോര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല! കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ തകര്‍ക്കുന്ന മാല്‍വെയറുകളെ നിര്‍മ്മിച്ച് കൗമാരക്കാരന്‍ നേടിയത് 33 കോടിരൂപ

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അനുദിനം കൂടിവരികയാണ്. കൗമാരക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സാങ്കേതികതയുടെ ദുരുപയോഗമാണ് ഇത്തരം തട്ടിപ്പുകളുടെയെല്ലാം ആണിക്കല്ല്. സമീപകാലത്ത് ബ്രിട്ടനില്‍ നിന്ന് പുറത്തു വന്ന ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. കമ്പ്യൂട്ടര്‍ ശൃംഗലകളെ തകര്‍ക്കുന്ന മാല്‍വെയര്‍ നിര്‍മ്മിച്ചു വിറ്റതിലൂടെ  കൗമാരക്കാരന്‍ സ്വന്തമാക്കിയത് നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ടാണ്. ഇന്ത്യന്‍ കറന്‍സിയില്‍ പറഞ്ഞാല്‍ ഏകദേശം 33 കോടി രൂപ. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മാള്‍വെയര്‍(ബഗ്ഗ്) നിര്‍മിച്ച് വില്‍പന നടത്തിയാണ് ആദം മഡ് എന്ന കൗമാരക്കാരന്‍ കോടീശ്വരനായത്. പതിനഞ്ചാം വയസ്സിലാണ് ആദം ഈ മാള്‍വെയര്‍ വികസിപ്പിച്ചെടുക്കുന്നത്. തുടര്‍ന്ന് ഡാര്‍ക്ക് വെബില്‍ ലിസ്റ്റ് ചെയ്ത് സൈബര്‍ കുറ്റവാളികള്‍ക്ക് വില്‍ക്കുകയായിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതോടെ ആദമിനെ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. ഇപ്പോള്‍ 20 വയസ്സുള്ള ആദമിന്റെ കേസ് കോടതിയിലാണ്. 112,000 സൈബര്‍ കുറ്റവാളികള്‍ക്കാണ് മാള്‍വെയര്‍…

Read More