മമ്മൂട്ടി, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചരിത്ര ചിത്രം മാമാങ്കം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരോടു നന്ദി പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. അതേ സമയം സിനിമയുടെ നഷ്ടത്തിനു പിറകെ പോകുന്ന അല്‍പ്പന്മാരോടു പുച്ഛം മാത്രമേയുള്ളൂ എന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി. വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് ഇങ്ങനെ… മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്… സിനിമയുടെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നോ, പ്രി െസയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ഥ വേള്‍ഡ് ൈവഡ് കലക്?ഷന് എത്രയാണെന്നോ…
Read MoreTag: mamangam
തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും ! മാമാങ്കം സിനിമയെ ബോധപൂർവം തകർക്കാൻ ശ്രമം നടക്കുന്നതായി നിർമാതാവ് വേണു കുന്നപ്പിള്ളി
കൊച്ചി: തിയറ്ററുകളിൽ പ്രദർശനത്തിലുള്ള ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തെ തകർക്കാൻ ബോധപൂർവശ്രമം നടക്കുന്നുണ്ടെന്നു നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം മുതൽ ഇതിന്റെ ശ്രമങ്ങൾ കണ്ടുവരികയാണെന്നും എറണാകുളം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ സംവിധായകനുമൊത്തുള്ള ചിത്രീകരണത്തിൽ 13 കോടിയോളം രൂപ നഷ്ടം സംഭവിച്ചു. വിചാരിച്ച നിലയിൽ ചിത്രീകരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദ്യ സംവിധായകനെ ഒഴിവാക്കി പത്മകുമാറിനെ സംവിധാനം ഏൽപ്പിച്ചത്. നവംബർ 11 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അന്ന് 800 തിയറ്ററുകളിലേ റിലീസ് ഒരുക്കിയിരിക്കുന്നുള്ളൂ. റിലീസ് ചെയ്യുന്നതിന് മുന്‍പേ തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങി. ഇതിനിടയിലും ആയിരത്തോളം വിദേശ തിയറ്ററുകളിൽ ചിത്രം എത്തിക്കാൻ കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായത് മലയാള സിനിമ ഇന്നേവരെ റിലീസ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മാമാങ്കം എത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.…
Read Moreമാമാങ്കത്തെ വരവേൽക്കാൻ ഭീമൻ ടാറ്റൂ പതിച്ച് ആരാധകൻ; മാവൂർ സ്വദേശി എം.എം. ഷിഖിലിന് മമ്മൂട്ടിയോടും ഇക്കാ സിനികളോടുമുള്ള ഇഷ്ടം ഇങ്ങനെയെക്കെ….
മുക്കം: മമ്മൂട്ടി ചിത്രം മാമാങ്കത്തെ വരവേൽക്കാൻ ഭീമൻ ടാറ്റൂ പതിച്ച് ആരാധകൻ. കടുത്ത മമ്മൂട്ടി ആരാധകനായ മാവൂർ സ്വദേശി എം.എം. ഷിഖിൽ ശരീരത്തിൽ മാമാങ്കത്തിന്റെ ഭീമൻ ടാറ്റൂ പതിച്ചാണ് മമ്മൂട്ടിയോടും സിനിമയോടുമുള്ള തന്റെ ഇഷ്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. മാവൂർ അരയങ്കോട് സ്വദേശിയായ ഈ 28 കാരൻ കെ.ഗിരീഷിന്റേയും എം ഷീലയുടേയും മകനാണ്. എറണാകുളം സ്വദേശി കുൽദീപ് ആണ് തികച്ചും സൗജന്യമായി ടാറ്റൂ പതിച്ച് നൽകിയതെന്ന് ഷിഖിൽ പറഞ്ഞു. എറണാകുളം ഇൻസ്റ്റൈൽ ടാറ്റൂ സ്റ്റുഡിയോയിലാണ് രണ്ട് ദിവസത്തോളം സമയമെടുത്ത് ടാറ്റൂ ചെയ്തിരിക്കുന്നത്. പൂർണ്ണമായും ബ്ലാക്ക് ടാറ്റൂ മഷി ഉപയോഗിച്ചായിരുന്നു നിർമാണം. എം.പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നാടിനുവേണ്ടി ജീവൻ ത്യജിച്ച ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ,…
Read Moreഎന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു ! മാമാങ്കത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് സംവിധായകന് സജീവ് പിള്ളയുടെ പരാതി…
മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തുന്ന മാമാങ്കത്തില്‍ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് സംവിധായകന് സജീവ് പിള്ള. ഇതൊടൊപ്പം തന്നെ ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്കിയ പരാതിയില്‍ ഇദ്ദേഹം പറയുന്നു. അതേസമയം കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സജീവ് പിള്ള പറയുന്നു. ആദ്യ രണ്ട് ഷെഡ്യൂളും സംവിധാനം ചെയ്തത് സജീവ് പിള്ളയാണ് മൂന്നാമത്തെ ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് ലഭിച്ചുവെന്നും സജീവ് പിള്ള പറയുന്നു. മാമാങ്കത്തില്‍ നിന്ന് പിന്മാറണമെന്ന് നേരത്തെ ഭീഷണി സന്ദേശം ഉണ്ടായിരുന്നുവെന്നും, പിന്നാലെ ജനുവരി 18 ന് വിതുരയിലെ വീട്ടില്‍ രണ്ടു യുവാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നിരുന്നുവെന്നും സജീവ് പിള്ള പരാതിയില്‍ വ്യക്തമാക്കുന്നു. യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ നമ്പരും,…
Read More