മമ്മൂട്ടി നായകനായെത്തുന്ന ചരിത്രചിത്രം മാമാങ്കം റിലീസിനൊരുങ്ങുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 12നാണ് തീയ്യേറ്ററുകളിലെത്തുന്നത്. എന്നാല്‍ ആദ്യം ചിത്രം സംവിധാനം ചെയ്യാനിരുന്നത് സജീവ് പിളളയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് മാറ്റി പദ്മകുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ ഫിനാന്‍സ് കണ്ട്രോളര് ഗോപകുമാര്‍ ജികെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗോപകുമാര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോടതി തള്ളിക്കളഞ്ഞ സജീവ് പിള്ളയുടെ കള്ളങ്ങള്‍ അറിയാത്ത ചുരുക്കം ചിലരാണ് ഇപ്പോഴും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. മംഗലാപുരത്ത് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുമ്പോള്‍ ബജറ്റ് നോക്കാതെ സംവിധായകന് ചോദിച്ചതെല്ലാം ഒന്നുപോലും വിടാതെ അനുവദിച്ചു കൊടുത്തയാളാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. എന്നാല്‍ സംവിധായകന്റെ പരിചയമില്ലായ്മ കൊണ്ടും പിടിവാശി കൊണ്ടും മാത്രം ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ആ പത്തു ദിവസത്തെ ഷെഡ്യൂളില്‍…
Read More