പശ്ചിമബംഗാളില്‍ നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് മമത സര്‍ക്കാര്‍. എംഎല്‍എമാരുടെ മാസ ശമ്പളത്തില്‍ 40,000 രൂപയുടെ വര്‍ധനവാണുണ്ടാകുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിലാണ് വര്‍ധന പ്രഖ്യാപിച്ചത്. താന്‍ ദീര്‍ഘനാളായി ശമ്പളമൊന്നും വാങ്ങുന്നില്ല എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ വര്‍ധനയില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ബംഗാള്‍ എംഎല്‍എമാരുടെ ശമ്പളം തുച്ഛമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ഇപ്പോള്‍ വര്‍ധന വരുത്തുന്നത്. പ്രതിമാസ ശമ്പളം നാല്‍പ്പതിനായിരം രൂപ വീതമാണ് കൂടുക. വര്‍ധനയ്ക്കു ശേഷം വരുന്ന ശമ്പളം എത്രെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല.
Read MoreTag: Mamata Banerjee
വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റുകാര്‍ ! ഇടതുപക്ഷം വിദ്യാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് മമത
ജാദവ്പുര്‍ സര്‍വകലാശാലയില്‍ റാഗിംഗിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. വിദ്യാര്‍ഥിയുടെ മരണത്തിനുത്തരവാദി മാര്‍ക്സിസ്റ്റുകളാണെന്നും അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മമത ആരോപിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടിലാണിവര് എന്നും മമത അഭിപ്രായപ്പെട്ടു. മാര്‍ക്സിസ്റ്റുകളാണ് ഇതിനു പിന്നില്‍. ബി.ജെ.പിയും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട് വെച്ചു പുലര്‍ത്തുന്ന അവരുടെ പ്രധാനശത്രു തൃണമൂലാണ്. ലജ്ജയുടെ ഒരു കണിക പോലും അവരില്‍ അവശേഷിക്കുന്നില്ല. ജാദവ്പുര്‍ സര്‍വകലാശാല അവര്‍ ‘ചെങ്കോട്ടയാക്കി’ മാറ്റി. അതുകൊണ്ടാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥിയ്ക്ക് അവന്റെ ശരീരത്തിലുണ്ടായിരുന്ന ഏലസ്സ് അഴിച്ചു മാറ്റേണ്ടി വന്നതെന്നും മമത പറഞ്ഞു. അവരുടെ കുത്തകാവകാശമായാണ് അവര്‍ സര്‍വകലാശാലയെ കാണുന്നത്. ക്യാമ്പസില്‍ പോലീസിനെ പ്രവേശിപ്പിക്കാനോ സിസിടിവി സ്ഥാപിക്കാനോ അവര്‍ അനുവദിക്കില്ല. ജാദവ്പുര്‍ പോലെ ഏറെ കീര്‍ത്തികേട്ട ഒരു സര്‍വകലാശാലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണവര്‍. ഗ്രാമങ്ങളില്‍ നിന്ന് വരുന്ന സാധാരണക്കാരായ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് തങ്ങളുടെ…
Read More