കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍…
Read More