മലയാളികളുടെ നായികാസങ്കല്‍പ്പങ്ങള്‍ക്ക് നിറവു പകര്‍ന്ന നടിയായിരുന്നു പാര്‍വതി എന്ന അശ്വതി. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ പാര്‍വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങള്‍ ചെയ്തിരുന്നു. മികച്ച ഒരു നര്‍ത്തകി കൂടിയായ പാര്‍വ്വതി നടന് ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോള്‍. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃകാ താരകുടുംബവുമാണ് ജയറാം-പാര്‍വതി ദമ്പതികളുടേത്. 1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി പാര്‍വതി എത്തിയിട്ടുണ്ട്. തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. അതേ സമയം പാര്‍വതി എന്ന…
Read MoreTag: mammootty
ഭാര്യ ഉള്ളതുകൊണ്ടായിരിക്കണം മമ്മുക്കയ്ക്ക് എന്നെ കെട്ടിപ്പിടിക്കാന്‍ വലിയ മടിയായിരുന്നു ! പക്ഷെ ജയേട്ടന് അങ്ങനെയായിരുന്നില്ല; തുറന്നു പറച്ചിലുമായി സീമ…
ഒരു കാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു സീമ. സംവിധായകന് ഐവി ശശിയുടെ ഭാര്യ കൂടിയായ സീമ ഇപ്പോഴും സിനിമയില്‍ അമ്മവേഷത്തിലും മറ്റുമായി സജീവമാണ്. അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളത്തില്‍ സീമ ഒരു തരംഗമായി മാറിയത്. മലയാളത്തില്‍ മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ആയിരുന്ന അന്തരിച്ച് നടന് ജയന്, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തുടങ്ങിയ നായകന്മാര്ക്കൊപ്പം നിരവധി സിനിമകളില്‍ നായികയായി സീമ അഭിനയിച്ചിരുന്നു. ഈ രണ്ട് നടന്മാര്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മുമ്പ് ഒരിക്കല്‍ സീമ തുറന്നു പറഞ്ഞിരുന്നു. താന്‍ ഏറ്റവും അധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍ ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു. സീമയുടെ വാക്കുകള്‍ ഇങ്ങനെ: എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജയനും, മമ്മൂട്ടിയുമാണ്. ഈ അടുത്ത കാലത്ത് ആണ് ഞാന്‍ അറിയുന്നത്…
Read Moreഒന്ന് വെച്ചിട്ട് പോടോയെന്ന് മമ്മൂട്ടിയോട് രമ്യ നമ്പീശന് ! സംഭവം ഇങ്ങനെ…
മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് രമ്യ നമ്പീശന്. നടി എന്നതിനൊപ്പം ഗായികയായും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാന്‍ താരത്തിനായി. ആനച്ചന്തം എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശന് അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശന് തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശന് സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന് ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശന് മാറിയിരുന്നു. ഇതിനോടകം മലയാളത്തില്‍…
Read Moreസിനിമാ സെറ്റില്‍ മമ്മൂട്ടി സ്ഥിരമായി അത് കൊണ്ടുവരുമായിരുന്നു ! ഗ്രേസ് ആന്റണി മമ്മൂട്ടിയെക്കുറിച്ച് പറയുന്നതിങ്ങനെ…
ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും പിന്നീട് നല്ല അവസരങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ ഗ്രേസിനു കഴിഞ്ഞു. ഇപ്പോഴിതാ റോഷാക്കിന്റെ ഷൂട്ടിനിടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ്…
Read Moreആറാട്ടിന് ആനയെ എഴുന്നള്ളിക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ
മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെയേ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, ഒരു അപകടം എനിക്ക് പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നു ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കൈയൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക സെറ്റിലേക്കൊക്കെ കയറിവരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ , എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ. അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കിനിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമൊക്കെ ആണ്.-വിഷ്ണു ഉണ്ണികൃഷ്ണൻ
Read Moreമലയാള സിനിമയ്ക്ക് ഓസ്കാർ കിട്ടാത്തത് ഓസ്കാറിന്റെ പ്രശ്നം; എത്ര ഗീർവാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്ന് മമ്മൂട്ടി
ദുബായ്: മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിക്കാത്തത് ഓസ്കാറിന്റെ കുഴപ്പമാണെന്ന് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിംഗിന് മുന്നോടിയായി ദുബായിയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കാര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും ഒക്കെ കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂവെന്നും അതില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീർവാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു.
Read Moreമമ്മൂക്കയ്ക്ക് ജാഡയുണ്ടോ; സിനിമ സെറ്റിൽ താൻ കണ്ടതും അനുഭവിച്ചതുമായ ചിലസത്യങ്ങൾ തുറന്ന് പറഞ്ഞ് ബൈജു
മമ്മൂക്കയോടൊപ്പം ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും കാണുമ്പോൾ മമ്മൂക്കയ്ക്കുള്ള സ്നേഹം ഭയങ്കരമാണ്. എല്ലാവരും പറയുന്നതുപോലെ ജാഡ ഉള്ള ആളൊന്നുമല്ല. അദ്ദേഹവുമായി ഒന്ന് അടുത്താൽ മതി. അപ്പോഴേ മമ്മൂക്കയെക്കുറിച്ച് മനസിലാകൂ. പിന്നെ അദ്ദേഹത്തിന്റെ നോട്ടവും നടത്താവുമൊക്കെ മാനറിസങ്ങളാണ്. ജാഡയൊന്നുമല്ല. ആളുകളോട് നല്ല സ്നേഹമാണ്. പിന്നെ ഒരു സിനിമാക്കാരനല്ല. നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് വേണമെങ്കിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാം പക്ഷെ അത് ചെയ്യില്ല. ഞങ്ങൾക്കൊപ്പം ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. വീട്ടിൽനിന്നാണ് കൊണ്ടുവരിക. അതിൽ മമ്മൂക്ക കുറച്ചേ കഴിക്കൂ. ബാക്കി നമുക്ക് തരും. എല്ലാ ദിവസവും അങ്ങനെയാണ്. ഇൻഡസ്ട്രിയിൽ എല്ലാവരും ഒന്നും അങ്ങനെ ചെയ്യില്ല. പ്രത്യേകിച്ച് ഈ നിലയിലുള്ള ഒരാൾ. മമ്മൂക്ക എനിക്ക് ജ്യേഷ്ഠ സഹദരനെ പോലെ സ്നേഹവും ആദരവും ഉള്ള വ്യക്തിയാണ്. –ബൈജു സന്തോഷ്
Read Moreഎനിക്ക് ലിപ്സ്റ്റിക് ഇടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു തന്നത് മമ്മൂക്കയാണ് ! തുറന്നു പറച്ചിലുമായി നടി അഞ്ജു…
ബാലതാരമായി എത്തി മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയാണ് അഞ്ജു. മലയാളത്തിന് പുറമെ തമിഴിലും അഞ്ജു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. താഴ്വാരം, കൗരവര്‍, പണ്ട് പണ്ട് ഒരു രാജകുമാരി, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം, അര്ജുനന് പിള്ളയും അഞ്ചു മക്കളും തുടങ്ങി മലയാളത്തില്‍ മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ അഞ്ജു നായികയായും സഹതാരമായും ഒക്കെ എത്തിയിട്ടുണ്ട്. അതേ സമയം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിനെ തന്റെ കരിയറിനെ കുറിച്ചും കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. അഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ..ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷന് ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്സാണ്. മമ്മൂക്ക, ലാലേട്ടന്, രജനികാന്ത്, കമല്ഹാസന് തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക്…
Read Moreചായ ഊതി ഊതി കുടിക്കുന്ന ഗുപ്തനെ ഇഷ്ടപ്പെട്ട മീരയെ ആർക്കും കിട്ടിയില്ല; ഹരികൃഷ്ണണൻസിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി
ഹരികൃഷ്ണൻസിലെ ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അത് അന്നത്തെ കാലത്ത് ഈ സിനിമയുടെ ഒരു പ്രചാരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സ് വച്ചിരുന്നു. ഒന്ന് കൃഷ്ണനു പെൺകുട്ടിയെ കിട്ടുന്നതും മറ്റൊന്ന് ഹരിക്കു കിട്ടുന്നതുമായിരുന്നു. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു നഗരത്തില്‍തന്നെ രണ്ട് തിയറ്ററുകളില്‍ രണ്ടുതരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരം കാണുവാനും ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്ത ഒരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകള്‍ അയയ്ക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബദ്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദ്യേശം വളരെ നല്ലതായിരുന്നു. പക്ഷേ, എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, അല്ലെങ്കില്‍ വിഷമമില്ലാത്ത, സന്തോഷിക്കുന്ന ഒരു…
Read Moreആദ്യം വിരട്ടുമെങ്കിലും ഇന്നു വരെ മമ്മുക്ക എന്റെയടുത്ത് ‘നോ’ പറഞ്ഞിട്ടില്ല ! തന്റെ അനുഭവം തുറന്നു പറഞ്ഞ് നൈല ഉഷ…
സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയില്‍ എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമാപ്രവേശം. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായും എല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്. കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയര്മാന്, പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, പൊറിഞ്ചു മറിയം ജോസ്, ലൂസിഫര്‍ തുടങ്ങി ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി. ഇപ്പോഴിതാ പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് നടി നൈല ഉഷ. പൃഥ്വിരാജിന്റെ…
Read More