സ്വന്തം ലേഖകന്‍കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന ജനറല്‍ബോഡി യോഗത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത. പുതുമുഖനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരേ അമ്മ സ്വീകരിച്ച മൃദുത്വ സമീപനവും അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനോടു വിശദീകരണം ചോദിച്ചതുമാണ് അഭിപ്രായഭിന്നതയ്ക്കു കാരണം. ദിലീപിനെതിരേ മുമ്പു നടപടി സ്വീകരിച്ച സാഹചര്യത്തില്‍ വിജയ് ബാബുവിനെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ അതു വിമര്ശനവിധേയമാകുമെന്ന് ഒരുകൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ മാതൃക പിന്തുടര്ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ്കുമാര് പരസ്യമായി രംഗത്തുവന്നു. വിജയ് ബാബുവിനെതിരേ അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മറുപടി നല്‍കണം. വിഷയത്തെ ആദ്യം നിസാരവത്്കരിച്ചുവെന്നും ഗണേഷ്കുമാര് കുറ്റപ്പെടുത്തി. അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം തെറ്റാണെന്നു പറഞ്ഞ ഗണേഷ്കുമാര് ചാരിറ്റബിള്‍ സൊസൈറ്റിയായാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു…
Read MoreTag: mammootty
അല്‍പാച്ചിനോയും റോബര്‍ട്ട് ഡി നിറോയുമൊക്കെയെന്ത് ! മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനെന്ന് അല്‍ഫോണ്‍സ് പുത്രന്…
മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയെ വാനോളം പുകഴ്ത്തി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മപര്‍വം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകന്‍ രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മപര്‍വത്തിന് തിയറ്ററുകളില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 100 ശതമാനം കാണികളെയും പ്രവേശിപ്പിക്കാന്‍ അനുവദിച്ചതിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമായിരുന്നു ഭീഷ്മ പര്‍വം. ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആയിരുന്നു ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. ‘ഭീഷ്മപര്‍വം തകര്‍ത്തു, ഭീഷ്മപര്‍വം ടീമിന് അഭിനന്ദനങ്ങള്‍. സിനിമയ്ക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ അമല്‍ നീരദിനോടും ആനന്ദ് സി ചന്ദ്രനോടും പ്രത്യേക സ്നേഹം’ എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്കില്‍ കുറിച്ചത്. അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റിന് ഒരു ആരാധകന് കുറിച്ച കമന്റ് ഇങ്ങനെ, ‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി സര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന…
Read Moreഅന്ന് ലാന്‍ഡ് ക്രൂയിസര്‍ വാങ്ങാനായി മമ്മുക്കയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ കണ്ടത് മറ്റൊരാളെ ! നടന്‍ രാമുവിന്റെ തുറന്നു പറച്ചില്‍…
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് രാമു. ദേവാസുരം, വല്യേട്ടന്, ആറാംതമ്പുരാന്, ഷാര്‍ജ ടു ഷാര്‍ജ, രൗദ്രം, പ്രാഞ്ചിയേട്ടന്തുടങ്ങി നിരവധി ചിത്രങ്ങളില്‍ രാമു തനതു ശൈലിയില്‍ അഭിനയ പാടവം കാഴ്ചവച്ചു. ഇതില്‍ ദേവാസുരത്തിലെ കുഞ്ഞനന്തന് എന്നും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സിനിമയില്‍ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് രാമു. അതേ സമയം അടുത്തിടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയെ താന്‍ പരിചയപ്പെടുന്നത് എന്നും, അന്നുമുതല്‍ ഇന്നുവരെയും ആ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് രാമു പറയുന്നത്. മമ്മൂട്ടിയ്ക്ക് ഉള്ളതു പോലെ വാഹനങ്ങളോടുള്ള കമ്പം തനിക്കും ഉണ്ടെന്നും രാമു പറയുന്നു. രാമുവിന്റെ വാക്കുകള്‍ ഇങ്ങനെ…മമ്മൂക്കയുടെ അത്രയും ഇല്ലെങ്കിലും കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്.മമ്മൂക്കയുടെ കൈയില്‍ ഉണ്ടായിരുന്ന…
Read Moreഏങ്ങനെ ഉണ്ടായിരുന്നു സര്‍ ഇന്നലെ ! സിനിമാ ഷൂട്ടിംഗിനെപ്പറ്റിയാണെന്നു കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും; അന്ന് നടന്ന സംഭവം വെളിപ്പെടുത്തി മുകേഷ്; വീഡിയോ കാണാം…
മുകേഷും മമ്മൂട്ടിയും അടക്കമുള്ളവര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു നായര്‍സാബ്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നു കൂടിയാണിത്. ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്തു നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടന്‍ മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷിന്റെ ഈ തുറന്നു പറച്ചില്‍. ആ സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ പേരു പറഞ്ഞ് പട്ടാള ഉദ്യോഗസ്ഥരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയ സംഭവമാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യം ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂക്ക ഈ കഥ അറിയുന്നത് വീഡിയോ കാണുമ്പോള്‍ ആകുമെന്നും മുകേഷ് പറയുന്നു… മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ… നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്‍മേടയില്‍ വച്ച് പരേഡ് എക്സര്‍സെസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ…
Read Moreദളപതിയുടെ കഥ കേട്ടതോടെ താനില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചു ! മമ്മൂട്ടിയുടെ തീരുമാനം മാറ്റിയത് ജോഷി; ആ സംഭവം ഇങ്ങനെ…
മമ്മൂട്ടിയ്ക്ക് തമിഴ്‌നാട്ടിലും ഖ്യാതി നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടിയും അഭിനയിച്ചത്. മഹാഭാരതത്തിലെ ദുര്യോധനന്‍-കര്‍ണന്‍ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചത് ഇത് ചെയ്യണ്ട എന്നായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജോഷി. മണി രത്‌നം ഈ ചിത്രത്തിന്റെ കഥ പറയുമ്പോള്‍ മമ്മൂട്ടി താന്‍ സംവിധാനം ചെയ്ത കുട്ടേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ ആയിരുന്നു എന്നും ദളപതി ചെയ്യണ്ട എന്നാണ് തന്റെ തീരുമാനം എന്ന് മമ്മൂട്ടി പറഞ്ഞെന്നും ജോഷി ഓര്‍ത്തെടുക്കുന്നു. പക്ഷെ, താന്‍ ആണ് പിന്നീട് മമ്മൂട്ടിയോട് ഈ ചിത്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും ജോഷി പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ മദ്രാസ്, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലുള്ളവര്‍ അറിഞ്ഞാലും, തമിഴ്നാട്ടിലെ ഗ്രാമീണര്‍ അറിയണമെന്നില്ല എന്നും, രജനീകാന്തിന്റെയും…
Read Moreമേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…
മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്‌മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന്…
Read Moreമമ്മൂട്ടിക്ക് നാളെ 70-ാം പിറന്നാള്‍; ആഘോഷമാക്കാനുള്ള തയാറെടുപ്പിൽ ആരാധകരും
കൊച്ചി: മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിക്ക് നാളെ 70-ാം പിറന്നാള്‍. പ്രായം കൂടുംതോറും സൗന്ദര്യവും വർധിക്കുന്ന അത്ഭുത പ്രതിഭാസമെന്നാണ് അദേഹത്തെ പലരും വാഴ്ത്താറുള്ളത്. 1951 സെപ്റ്റംബര്‍ ഏഴിന് ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. പിന്നീട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലായിരുന്നു അദേഹം വളർന്നത്. അഭിഭാഷകനായി യോഗ്യത നേടിയ ശേഷം രണ്ടു വര്‍ഷം മഞ്ചേരിയില്‍ വക്കീലായി സേവനം ചെയ്തു. പിന്നീട് അഭിനയരംഗത്ത് വേരുറപ്പിച്ച മമ്മൂട്ടി മലയാള സിനിമയുടെ തന്നെ മുഖമായി മാറി. ആദ്യമായി ഫിലം കാമറയുടെ മുന്നിലെത്തി ശേഷം 50 വര്‍ഷങ്ങളാണ് അദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ജൂണിയര്‍ ആര്‍ട്ടിസ്റ്റായി 1971 ആദ്യമായി അഭിനയിച്ചു. ഒരു പാട്ട് സീനില്‍ വള്ളത്തില്‍ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. 73-ല്‍ കാലചക്രം…
Read More43 ഡിഗ്രി ചൂടിലും സ്വെറ്റര്‍ ഷര്‍ട്ടിനുള്ളില്‍ ഇട്ടാണ് ദിലീപ് നിന്നത് ! താരത്തിന്റെ ‘ദുരുദ്ദേശം’ വെളിപ്പെടുത്തി ഷിബു ചക്രവര്‍ത്തി
മലയാള സിനിമയിലെ എക്കാലയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നാണ് എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി, മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത സൈന്യം. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപിന്റെ രണ്ടാമത്തെ മാത്രം ചിത്രമായിരുന്നു അത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം ആയിരുന്നു അത്. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ…
Read Moreസുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല
മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് ന്യൂഡൽഹി. 1987-ൽ റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമാണ്. മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിച്ച ജി. കൃഷ്ണമൂർത്തി അല്ലെങ്കിൽ ജികെ എന്ന കഥാപാത്രം ഇന്നും സിനിമാ കോളങ്ങളിൽ ചർച്ചയാവുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജൻ, ഉർവശി എന്നിങ്ങനെയുള്ള വൻതാരനിരയായിരുന്നു അണിനിരന്നത്. ഇപ്പോഴിതാ ന്യൂഡൽഹി എന്ന ചിത്രത്തെ കുറിച്ചുള്ള രസകരമായ കഥ പങ്കുവയ്ക്കുകയാണ് ഗാനരചയിതാവും സംവിധായകനുമായ ഷിബു ചക്രവർത്തി. ഒരു ടെലിവിഷൻ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… ചിത്രത്തിൽ സുമലത നൃത്തം ചെയ്യുന്ന ഒരു ചിത്രം മമ്മൂട്ടി വരച്ചു കൊടുക്കുന്ന സീനുണ്ട്. ഞാൻ അതിനെക്കുറിച്ച് ജോഷി സാറിനോട് പറഞ്ഞിരുന്നു. എന്നാൽ പറഞ്ഞത് അദ്ദേഹത്തിന് മുഴുവനും മനസിലായില്ല. ഉടൻ തന്നെ ഒരു ബട്ടർ പേപ്പറിൽ അദ്ദേഹത്തിന് ഈ പടം വരച്ച് കാണിച്ച് കൊടുത്തു. കണ്ടിട്ട് ജോഷി സാറിന്…
Read Moreകടുകുമണിയിൽ മമ്മൂട്ടിയുടെ പുത്തൻ ലുക്കും ആരാധകർ നെഞ്ചിലേറ്റിയ ജയകൃഷ്ണനും ക്ലാരയും; മിമിക്രിതാരം സുധീഷ് അഞ്ചേരിയുടെ കടുകുമണി ചിത്രങ്ങൾ തരംഗമാകുന്നു…
കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ചിത്രങ്ങൾ തരംഗമാകുന്നു. കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്. സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്. ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു. മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ…
Read More