വെള്ളിത്തിരയിലെത്തിയതിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുകയാണ് മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി. അഭിനയത്തോട് തനിക്ക് എപ്പോഴും ആര്‍ത്തിയാണെന്ന് മമ്മൂട്ടി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് അഭിനയത്തോടുള്ള താല്പര്യം എത്ര തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണ് സംവിധായകന് സത്യന് അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുള്ള കാര്യം. സത്യന് അന്തിക്കാടിന്റെ വാക്കുകളിലേക്ക്: മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം നമ്മുടെ മനസമാധാനം കളയും. അടുത്ത സിനിമയില്‍ താങ്കളാണ് നായകന് എന്ന് ഏതെങ്കിലും സംവിധായകന് മമ്മൂട്ടിയോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ മര്യാദയ്ക്ക് കിടന്നു ഉറങ്ങാന്‍ പറ്റില്ല. പാതിരാത്രിക്കൊക്കെ എവിടെ നിന്നെങ്കിലും അദ്ദേഹം ഫോണ്‍ വിളിക്കും. ആ കഥാപാത്രം അങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും? കഥാപാത്രത്തിന്റെ കോസ്റ്റ്യൂം എങ്ങനെയായിരിക്കണം? ഇതൊക്കെ ചോദിച്ചായിരിക്കും വിളിക്കുക. ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ അതിനെ പറ്റി തന്നെ ചിന്തിക്കുന്ന ആളാണ് മമ്മൂട്ടി- സത്യന് അന്തിക്കാട് പറഞ്ഞു. – പിജി
Read MoreTag: mammootty
പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി വില്ലനാകുന്നു ! ചിത്രത്തിലെ നായകന് തെലുങ്കിലെ സൂപ്പര്‍താരം;ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും…
പതിറ്റാണ്ടുകള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി വീണ്ടും വില്ലന്‍ വേഷം അണിയുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് മമ്മുക്ക വില്ലനാകുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു സ്പൈ ഏജന്റായിട്ടാണ് അഖില്‍ അഭിനയിക്കുന്നത്. കന്നഡ താരം ഉപേന്ദ്രയെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം വില്ലന്‍ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അവസാനം അവര്‍ മമ്മൂക്കയെ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടാണ് ചിത്രീകരണം. ജൂലൈ 12ന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും. ദി പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂക്കയുടേതായി തീയറ്ററുകളില്‍ എത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മപര്‍വമാണ് മമ്മൂക്കയുടെ മറ്റൊരു പുതിയ ചിത്രം.
Read Moreനിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള് കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…
മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല. ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ… പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന് എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന് പ്രവീണയെ ഫോണില്‍ വിളിച്ചു. പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന് ആവിശ്യപ്പെട്ടു. പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട്…
Read Moreഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായിക ! പ്രശസ്ത നടനെ വിവാഹം ചെയ്തതോടെ ജീവിതം മറ്റൊരു ദിശയിലായി; ബേബി അഞ്ജുവിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് ബാലതാരമായും പിന്നീട് നായികയായും മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ബേബി അഞ്ജു എന്നറിയപ്പെടുന്ന അഞ്ജു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവില്‍,നരിമാന് തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. മോഹന്‍ലാല്‍,മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വേഷമിടാനും അഞ്ജുവിനു കഴിഞ്ഞു. നിരവധി തമിഴ് സിനിമകളില്‍ ഉള്‍പ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. രണ്ടാമത്തെ വയസ്സിലാണ് അഞ്ജു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഇതോടെയാണ് അഞ്ജുബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാല്‍ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. 1992 ല്‍ കിഴക്കന്‍…
Read Moreതാന്‍ നാടകത്തില്‍ നിന്നൊക്കെ വന്നതല്ലേയെന്ന് മമ്മുക്ക ! മമ്മൂട്ടിയും താനും തമ്മില്‍ ലൊക്കേഷനില്‍ ഉണ്ടായ വഴക്കിനെക്കുറിച്ച് വെളിപ്പെടുത്തി പൊന്നമ്മ ബാബു…
മലയാള സിനിമയില്‍ ഏറെക്കാലമായി നിറഞ്ഞു നില്ക്കുന്ന താരമാണ് പൊന്നമ്മ ബാബു. അവതരിപ്പിച്ചതിലേറെയും ഹാസ്യകഥാപാത്രങ്ങള്‍ ആയിരുന്നതിനാല്‍ മലയാളികള്‍ക്ക് താരത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പവും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. മമ്മൂക്കയ്ക്കൊപ്പം ഒന്നിച്ചഭിനയിക്കുമ്പോഴുള്ള പിന്തുണയെ കുറിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പുതിയ നിയമം സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തിനാണ് മമ്മൂക്കയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ അത് വെറും ഗോസിപ്പ് ആണെന്നാണ് നടിയുടെ മറുപടി. ഗായകന് എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ആ സംഭവം പൊന്നമ്മ തുറന്നു പറഞ്ഞത്. മമ്മൂട്ടിയുമായി പുതിയ നിയത്തിന്റെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായോ എന്ന ചോദ്യത്തിനാണ് പൊന്നമ്മ ബാബു മറുപടി പറഞ്ഞത്. ഇതൊക്കെ ആരാണ് പറഞ്ഞത്. ഇതാണ് ശരിക്കും ഗോസിപ്പ്. മമ്മൂക്കയെ കുറിച്ച്…
Read Moreവായ് നോട്ടം ശീലമാണെങ്കിലും പക്ഷെ ‘മമ്മുക്കയെ വായ് നോക്കിയത് അല്ല’ ! വൈറല്‍ നോട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിഖില വിമല്‍…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിഖില വിമല്‍.മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. മഞ്ജു വാര്യര്‍ നായികയായ ഈ ചിത്രത്തില്‍ ശക്തമായ ഒരു വേഷത്തിലാണ് നിഖില എത്തിയിരിക്കുന്നത്. ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന ഒരു പത്ര സമ്മേളനത്തിനിടെ മമ്മൂട്ടിയെ നോക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി ഉത്തരം പറയവേയാണ് നിഖില താരത്തെ നോക്കിയിരുന്നത്. നിഖിലയുടെ ഈ നോട്ടം ട്രോളന്മാര് ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖിലാ വിമല്‍ ഒര എഫ്എമ്മിനു നല്കിയ അഭിമുഖത്തിലാണ് നോട്ടത്തിന് പിന്നിലുള്ള കഥ നിഖില വെളിപ്പെടുത്തിയത്. നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ അത്യാവശ്യം വായ് നോക്കുന്ന ആളാണ്. പക്ഷെ മമ്മൂക്കയെ ഞാന്‍ വായ് നോക്കിയത് ആയിരുന്നില്ല.…
Read Moreപട്ടാളം സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ ടെസ്സയെ മറന്നു പോയോ ! താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞ് ആഹ്ലാദിച്ച് ആരാധകര്‍…
മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പട്ടാളം. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായികയായ ടെസയുടെ ആദ്യ ചിത്രമായിരുന്നു അത്. ബിജു മേനോന്, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. എന്നാല്‍ ഈ ചിത്രത്തിനു ശേഷം ഈ നടിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. വിവിധ ടിവി ചാനലുകളില്‍ അവതാരക എന്ന നിലയിലാണ് ടെസ്സ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സിനിമയിലേക്ക് വന്നതും അങ്ങനെയൊരു ടിവി പ്രോഗ്രാമില്‍ നിന്നുമായിരുന്നു. പുതുമുഖത്തെ അന്വേഷിച്ച നടക്കുകയായിരുന്നു സംവിധായകന് ലാല്‍ജോസ്. ഒരുപാട് കാസ്റ്റിംഗ് കോളും, അന്വേഷണവും നടത്തി എന്നിട്ടും പരിചയം ഉള്ളവരെയൊക്കെ അന്വേഷിക്കുകയായിരുന്നു സംവിധായകന്. അങ്ങനെ നോക്കുമ്പോഴായിരുന്നു ഹലോ ഗുഡ് ഈവനിംഗ് എന്ന ലൈവ് ചാറ്റ് പ്രോഗ്രാമിന്റെ അവതാരകയെ സംവിധായകന് ശ്രദ്ധിച്ചത്. നല്ല അവതരണ ശൈലിയും, കാമറ ഫേസുമുള്ള ഒരു അഭിനേത്രിയെ സംവിധായകന് അതിലൂടെ കണ്ടു എന്ന് തന്നെ പറയാം. വിളിച്ചപ്പോള്‍ നല്ല…
Read Moreമോഹൻലാലും മമ്മൂട്ടിയും സഹോദരന്മാരായി വരാതിരുന്നതെന്തു കൊണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ മലയാളത്തിൽ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങളെ വെച്ച് ഒന്നിച്ചൊരു ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. ഇതിനായി നല്ല തിരക്കഥകൾ ഒരുക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാൽ വളരെ കുറച്ച് മാത്രമാണ് യാഥാർഥ്യമാവാറുളളത്. ഇരുവരുടെയും തിരക്ക് കാരണം ചില സിനിമകൾ നടക്കാതെ പോവാറുണ്ട്.മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനമ താനും ആലോചിച്ചിരുന്നതായി സംവിധായകൻ തുളസീദാസ് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുന്‍പ് ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ട സഹോദരനായും മോഹൻലാൽ അനിയനായും, പക്ഷേ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന…
Read Moreഅന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ജീവിക്കാനായി കേറ്ററിംഗ് സര്‍വീസ് നടത്തുന്നു ! ആതിര എന്ന രമ്യയുടെ കരിയും പുകയുമേറ്റ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന് എങ്ങോ പോയ്മറഞ്ഞ നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്നിട്ടുണ്ടെങ്കിലും മറ്റു പലരും സിനിമരംഗം തന്നെ ഉപേക്ഷിച്ച് ജീവിക്കാനായി മറ്റു മേഖലകളിലേക്ക് കടക്കുകയാണ് ചെയ്തിട്ടുള്ളത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് ഉള്‍പ്പെടെ അഞ്ചോളം സിനിമയില്‍ അഭിനയിച്ച ഒരു നടിയായിരുന്നു ആതിര. എന്നാല്‍ പിന്നെ താരത്തെ കുറിച്ച് യാതൊരു വിവരവും ആരും കേട്ടിട്ടില്ല. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സര്‍വീസുമായി ജീവിതം മുമ്പോട്ടു നയിക്കുകയാണ് താരം. ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ അഞ്ച് സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്. ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാന്‍ എന്ന്…
Read Moreഎമ്പുരാനില്‍ സര്‍പ്രൈസ് എന്‍ട്രിയായി ‘മമ്മൂട്ടി’യും ? മുരളി ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള ചിത്രം ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തുന്നത്…
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മമ്മൂട്ടി ? മുരളി ഗോപിയും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മമ്മൂക്കയ്ക്കൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയത്. മുരളിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി.ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നാണ് മറ്റു ചിലരുടെ സംശയം. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുരളി ഗോപിയുടെ പോസ്റ്റിന് താഴെ ‘എന്നാ പിന്നെ..’ എന്ന് പൃഥ്വിരാജ് കുറിച്ചതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായത്. ഇപ്പോള്‍ മുരളി ഗോപി പങ്കുവച്ച ചിത്രത്തിലൂടെ ആരാധകരുടെ ആകാംക്ഷയ്ക്ക് ആക്കം കൂടുകയാണ്. പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്ന് ആ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന…
Read More