കസബ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത് ; ആവിഷ്‌കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനം

കൊച്ചി: കത്തിപ്പടരുന്ന കസബ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. പാര്‍വതിയെ തെറി വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഒരു പ്രമുഖ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടി പറയുന്നതിങ്ങനെ… ‘പാര്‍വതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാല്‍ പല കാര്യങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്…

Read More

ഞാന്‍ ഡോക്ടറാവണമെന്ന വാപ്പാടെ ആഗ്രഹം സാധിക്കാതെ പോയത് പ്രീഡിഗ്രിക്ക് തോറ്റത് കൊണ്ടും സിനിമാ മോഹം കൊണ്ടും; വികാരനിര്‍ഭരനായി മമ്മൂട്ടി

കൊച്ചി: താന്‍ ഡോക്ടറാവണമെന്നായിരുന്നു തന്റെ വാപ്പയുടെ ആഗ്രഹമെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ പ്രീഡിഗ്രിയ്ക്കു തോറ്റതു കൊണ്ടും സിനിമാ മോഹം ഉള്ളില്‍ കിടന്നതു കൊണ്ടും വാപ്പയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് മമ്മുക്ക പറയുന്നു.കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ ആയിരുന്നു മമ്മുട്ടി ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നെ ഡോക്ടര്‍ ആക്കണം എന്ന് അതിയായി ആഗ്രഹിച്ച എന്റെ പിതാവിനെ ആണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് എന്ന് പറഞ്ഞാണ് മമ്മുട്ടി പ്രസംഗം ആരംഭിച്ചത്. എനിക്ക് അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ പഠിച്ചില്ല. ഡോക്ടര്‍ ആക്കാന്‍ വാപ്പ എന്നെ സെക്കന്‍ഡ് ഗ്രൂപ്പ് എടുത്ത് തേവര കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തു. എന്നെ പഠിപ്പിച്ച തോമസ് മാഷ് ഈ സദസ്സില്‍ ഉണ്ട്. മലയാളം ഒഴിച്ചുള്ള എല്ലാ വിഷയവും ഇഗഌഷില്‍ ആയിരുന്നു അന്ന് പഠിപ്പിച്ചിരുന്നത്.…

Read More

മമ്മൂട്ടി ആരാധകര്‍ ക്ഷമിക്കുക, നിങ്ങള്‍ അന്വേഷിക്കുന്ന ആ കുട്ടപ്പായി ഞാനല്ല, അന്ന് തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു, ജോണിവാക്കറിലെ കുട്ടപ്പായിയെ അന്വേഷിച്ചവര്‍ വീണ്ടും നിരാശയില്‍

ചില സിനിമകളിലെ കഥാപാത്രങ്ങള്‍ ആരാധകരുടെ മനസില്‍ നിറഞ്ഞുനില്ക്കാറുണ്ട്. അത്തരമൊരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ജോണിവാക്കര്‍. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കുറെയായെങ്കിലും മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായിയായ കുട്ടപ്പായിയെന്ന റോളിലെത്തിയ കലാകാരനെ തേടുകയാണ് ആരാധകരിപ്പോള്‍. കുട്ടപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരനെ തേടിക്കൊണ്ടിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. അതുകൊണ്ട് തന്നെ കുട്ടപ്പായിയെ കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. അന്വേഷണത്തിനൊടുവില്‍ സുഭാഷ് എം എസ് മംഗലശ്ശേരി എന്ന ആളാണ് കുട്ടപ്പായി എന്ന് കണ്ടെത്തിയിരുന്നു. കുട്ടപ്പായി എന്ന കഥാപാത്രത്തെ അന്വേഷിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ സുഭാഷ് എഴുതിയ ഒരു കമന്റാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ‘കുട്ടപ്പായി എവിടെയാണ്’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ സുഭാഷ് ‘ഞാനിപ്പോള്‍ സൗദിയില്‍ കാപ്പി കച്ചവടമാണ്’ എന്ന് കമന്റ് എഴുതി. ഈ കമന്റ് കണ്ട് കുട്ടുപ്പായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുഭാഷ്…

Read More

വിവാദ പ്രസ്താവനയുമായി കെആര്‍കെ വീണ്ടും ! ഇത്തവണ അപമാനിച്ചത് മമ്മുക്കയെ; പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

മോഹന്‍ലാലിനെ ട്രോളി ട്വീറ്റ് ചെയ്ത് പുലിവാലു പിടിച്ച കമാല്‍ ആര്‍. ഖാന്‍ (കെആര്‍കെ) ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിവാദട്വീറ്റുമായി രംഗത്ത്. ഇത്തവണ മമ്മൂട്ടിയെയാണ് കെആര്‍കെ ലക്ഷ്യം വച്ചിരിക്കുന്നത് ”മോഹന്‍ലാല്‍ സാര്‍,താങ്കളെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്കു പണം തന്നോ എന്ന് താങ്കള്‍ ആരോടോ ചോദിച്ചെന്നറിഞ്ഞു. ഇല്ല സാര്‍, ആ സി ഗ്രേഡ് നടന്‍ ആരാണെന്നു പോലും എനിക്കറിയില്ല” ഇങ്ങനെയാണ് കെആര്‍കെയുടെ ട്വീറ്റ്. ഇതേത്തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ ബാക്കിയായി കെആര്‍കെ എന്തൊക്കെ അനുഭവിക്കുമെന്ന് ഇനി കണ്ടറിയാം. നേരത്തെ, മോഹന്‍ലാലിനെ കാണാന്‍ ഛോട്ടാ ഭീമിനെ പോലെയാണന്നും മഹാഭാരതയുടെ സംവിധായകന്‍ അദ്ദേഹത്തെ വച്ച് സിനിമ നിര്‍മിക്കരുതെന്നും പറഞ്ഞ് കമാല്‍ ആര്‍.ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല മോഹന്‍ലാലിന്‍റെ ആരാധകരെ വിഡ്ഢികളെന്നും വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ഒരുമിച്ച് കെആര്‍കെയെ പൊങ്കാലയിടുകയും അദ്ദേഹത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും…

Read More

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന വീഡിയോ വൈറലാവുന്നു; പണ്ഡിറ്റ് അഭിനയം പഠിച്ചെന്ന് മലയാളികള്‍

സന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കുന്ന വാര്‍ത്ത വന്നതു മുതല്‍ മലയാളികള്‍ നെറ്റി ചുളിക്കാന്‍ തുടങ്ങിയതായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നതെന്നു കൂടി കേട്ടതോടെ സിനിമാപ്രേമികള്‍ക്ക് കൂടുതല്‍ ആകാംക്ഷയായി. എന്നാല്‍ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മലയാളികളുടെ ആശങ്ക മാറി.  സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ പഠിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍,…

Read More